ഇന്ത്യൻ റെയിൽവേ വന്ദേഭാരതിൻ്റെ മറ്റൊരു പതിപ്പ് ആയ വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകൾ അവതരിപ്പിക്കാനുള്ള തയാറെടുപ്പിലാണ് .ആധുനിക കോച്ചുകളുള്ള ഈ സെമി-ഹൈ-സ്പീഡ് ട്രെയിൻ ദീർഘദൂര യാത്രകളിൽ യാത്രാ സമയം ഗണ്യമായി കുറയ്ക്കും. രാത്രി കാലങ്ങളിലും സർവീസ് നടത്താൻ ഉദ്ദേശിച്ചാണ് വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ ട്രാക്കിലെത്തിക്കുന്നത്.

ഇന്ത്യയുടെ ആഡംബര ട്രെയിനായ രാജധാനിയെ കടത്തി വെട്ടുമോ പുതിയ വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകൾ എന്ന ചോദ്യങ്ങൾക്കുത്തരം  രാജധാനിക്കൊപ്പം കിടപിടിക്കുന്ന കോച്ചുകളോട് കൂടിയതാകും പുതിയ വന്ദേ ഭാരത് സ്ലീപ്പർ എന്ന് തന്നെയാണ് .

ആദ്യ സ്ലീപ്പർ  പതിപ്പിൽ ഓരോ കോച്ചിലും ഒരു മിനി പാൻട്രി ഉണ്ടായിരിക്കും.  857 ബർത്തുകൾ ഉണ്ടായിരിക്കും, അതിൽ 823 ബർത്തുകൾ യാത്രക്കാർക്കും ബാക്കി 34 ജീവനക്കാർക്കുമായി നീക്കിവയ്ക്കും.

ഈ ട്രെയിനുകളിൽ ഓരോ കോച്ചിലും മൂന്ന് ടോയ്‌ലറ്റുകൾ ഉണ്ടായിരിക്കും.
 പുതിയ സ്ലീപ്പർ ട്രെയിനുകൾക്ക്  മികച്ച ലൈറ്റിംഗും നല്ല സസ്പെൻഷനും ഉറപ്പാക്കും.  യാത്രക്കാർക്ക് മുകളിലെ ബർത്തിലേക്കുള്ള മികച്ച സ്റ്റെയർകെയ്സുകളും, മികച്ച  ഇന്റീരിയറുകളും ഇവയിലുണ്ടാകും.  

ഈ സ്ലീപ്പർ ട്രെയിനുകളുടെ  200 പുതിയ പതിപ്പുകളിൽ 120 എണ്ണം നിർമ്മിക്കുന്നത് ഇന്ത്യയുടെ റെയിൽ വികാസ് നിഗം ലിമിറ്റഡിന്റെ (RVNL) കൺസോർഷ്യവും റഷ്യയിലെ ടിഎംഎച്ച് ഗ്രൂപ്പും ആണ് . മറ്റ് 80 എണ്ണം നിർമ്മിക്കുന്നത് ടിറ്റാഗർ വാഗൺസിന്റെയും, ഭെല്ലിന്റെയും )Titagarh Wagons and BHEL) കൺസോർഷ്യം ആണ് .

വന്ദേ ഭാരത് സ്ലീപ്പറിൻ്റെ പ്രോട്ടോടൈപ്പ് തയാറാക്കിക്കഴിഞ്ഞു.  2025-ൻ്റെ തുടക്കത്തിൽ  സ്ലീപ്പർ ട്രെയിൻ  പ്രവർത്തനം ആരംഭിക്കുമെന്നാണ് റയിൽവെയുടെ കണക്കുകൂട്ടൽ. 

Indian Railways is set to launch the sleeper version of the Vande Bharat Express, promising an elevated overnight travel experience with enhanced comfort and speed, surpassing the Rajdhani Express.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version