എഫ്എംസിജി ഭീമനായ പി ആൻഡ് ജിയുടെ (P&G) തലപ്പത്തേക്ക് ഇന്ത്യക്കാരൻ. മുംബൈയിൽ ജനിച്ചുവളർന്ന ശൈലേഷ് ജെജുരിക്കറാണ് (Shailesh Jejurikar) കമ്പനിയുടെ സിഇഒ ആയിരിക്കുന്നത്. അടുത്ത വർഷം ജനുവരി ഒന്നു മുതൽ അദ്ദേഹം സ്ഥാനമേൽക്കും. ഇതോടെ ആഗോള കമ്പനികളുടെ തലപ്പത്തിരിക്കുന്ന ഇന്ത്യൻ വംശജരുടെ പേരുകൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്.
സുന്ദർ പിച്ചൈ (Sundar Pichai)
ഗൂഗിളിനേയും (Google) അതിന്റെ പാരന്റ് കമ്പനി ആൽഫബെറ്റിനേയും (Alphabet) നയിക്കുന്നത് തമിഴ്നാട്ടിലെ മധുരയിൽ ജനിച്ച സുന്ദർ പിച്ചൈയാണ്. ആഗോള സിഇഓമാരിൽ നേതൃമികവ് കൊണ്ട് പേരെടുത്ത വ്യക്തിയാണ് അദ്ദേഹം.
സത്യ നദെല്ല (Satya Nadella)
2014 മുതൽ മൈക്രോസോഫ്റ്റ് (Microsoft) ചെയർമാനും സിഇഓയുമായ സത്യ നദെല്ല സ്റ്റാർബക്സ് (Starbucks) ബോർഡ് മെമ്പർ കൂടിയായിരുന്നു. ഹൈദരാബാദിലാണ് അദ്ദേഹം ജനിച്ചത്.
അരവിന്ദ് കൃഷ്ണ (Arvind Krishna)
ആന്ധ്രയിൽ ജനിച്ചുവളർന്ന് യുഎസ്സിലേക്കെത്തിയ വ്യക്തിയാണ് ഇന്റർനാഷണൽ ബിസിനസ് മെഷീൻസ് (IBM) ചെയർമാനും പ്രസിഡന്റുമായ അരവിന്ദ് കൃഷ്ണ.
ശന്തനു നാരായൻ (Shantanu Narayen)
അഡോബി (Adobe) സിഇഒയായ ശന്തനുവിന്റെ പേരിൽ അഞ്ച് പേറ്റന്റുകളുണ്ട്. ഹൈദരാബാദാണ് ജന്മദേശം.
തോമസ് കുര്യൻ (Thomas Kurian)
2019 മുതൽ ഗൂഗിൾ ക്ലൗഡ് (Google Cloud) സിഇഓയായ തോമസ് കുര്യൻ മലയാളിയാണ്.
നീൽ മോഹൻ (Neal Mohan)
യൂട്യൂബ് (YouTube) സിഇഓയായി 2023ൽ നിയമിതനായ നീൽ യുഎസ്സിലെ ഇന്ത്യൻ കുടുംബത്തിലാണ് ജനിച്ചത്.
സബീഹ് ഖാൻ (Sabih Khan)
അടുത്തിടെയാണ് ആപ്പിളിന്റെ (Apple) സിഒഒയായി സബീഹ് നിയമിതനായത്. മുപ്പത് വർഷത്തോളമായി ആപ്പിളിൽ ജോലി ചെയ്യുന്ന അദ്ദേഹം യുപി സ്വദേശിയാണ്.
ശൈലേഷ് ജെജുരിക്കർ (Shailesh Jejurikar)
180ലധികം വർഷത്തെ പാരമ്പര്യമുള്ള പി ആൻഡ് ജിയുടെ ഇന്ത്യക്കാരനായ ആദ്യ തലവനായാണ് ശൈലേഷ് എത്തുന്നത്.
ഇവർക്കു പുറമേ ജയശ്രീ ഉള്ളാൽ (Arista Networks CEO), അരവിന്ദ് കൃഷ്ണ (IBM CEO), ദേവിക ബുൽചന്ദാനി (Ogilvy CEO), വസന്ത് നരസിംഹൻ (Novartis CEO) തുടങ്ങിയവരും ആഗോള കമ്പനികളുടെ തലപ്പത്തുള്ള ഇന്ത്യൻ വംശജരാണ്.