നരേന്ദ്ര മോദി സർക്കാരിൽ ഇത്തവണ ഏഴ് വനിതാ മന്ത്രിമാരാണ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റത്. നരേന്ദ്രമോദി സർക്കാറിൽ തുടർച്ചയായ മൂന്നാം തവണയും നിർമല സീതാരാമൻ ഇടം പിടിച്ചു. ഇക്കഴിഞ്ഞ സർക്കാരിലെ ധനകാര്യ കോർപ്പറേറ്റ് അഫയേഴ്‌സ് കാബിനറ്റ് മന്ത്രി പദവി നിർമലാ സീതാരാമൻ നിലനിർത്തി. ഒന്നാം മോദി സർക്കാരിൽ  2017 – 2019 സമയത്ത് പ്രതിരോധമന്ത്രിയായായിരുന്നു തുടക്കം.

അന്നപൂർണ ദേവി
കേന്ദ്ര ക്യാബിനറ്റ് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത  അന്നപൂർണ ദേവി  ജാർഖണ്ഡിലെ കോഡെർമ മണ്ഡലത്തിൽ നിന്ന് രണ്ടാം തവണയാണ്  വിജയിക്കുന്നത്. 2021 ൽ  നടന്ന രണ്ടാം നരേന്ദ്ര മോദി സര്‍ക്കാരിന്റെ ആദ്യ പുന:സംഘടനയില്‍ കേന്ദ്ര സഹമന്ത്രിയായി സ്ഥാനമേറ്റു. ഇത്തവണ വനിതാ ശിശുവികസന വകുപ്പിൽ  കാബിനറ്റ് പദവിയോടെ സ്ഥാനക്കയറ്റവും നേടി. 1990 മുതല്‍ 1998 വരെ ബീഹാര്‍ നിയമസഭാംഗമായിരുന്ന ഭര്‍ത്താവ് പി.ഡി.രമേഷ് യാദവിന്റെ വിയോഗത്തോടെയാണ് അന്നപൂര്‍ണ ദേവി രാഷ്ട്രീയത്തിലെത്തുന്നത്.  ഒട്ടേറെ തവണ ബീഹാർ നിയമസഭാഅംഗമായി പ്രവർത്തി പരിചയവുമുണ്ട്.

ശോഭ കരന്ദലജെ
ശോഭ കരന്ദലജെയാണ് മറ്റൊരു ബിജെപി സഹമന്ത്രി. ബംഗളൂരു നോർത്തിൽ നിന്ന് ജയിച്ച ശോഭ രണ്ടാം മോദി സർക്കാറിൽ കേന്ദ്ര കൃഷി, കർഷക ക്ഷേമ സഹമന്ത്രിയായിരുന്നു. ഇക്കുറി MSME, തൊഴിൽ വകുപ്പുകളുടെ സഹമന്ത്രി പദമാണ് ശോഭക്ക് നൽകിയിരിക്കുന്നത്.  

രക്ഷ നിഖിൽ ഖഡ്സെ
മഹാരാഷ്ട്രയിലെ റേവറിൽ നിന്ന് വീണ്ടും എംപിയായ രക്ഷ നിഖിൽ ഖഡ്സെയാണ് മറ്റൊരു വനിതാ സഹമന്ത്രി. യുവജനക്ഷേമ, കായിക വകുപ്പിന്റെ  സഹമന്ത്രിയാണ് രക്ഷ.  എൻസിപി ശരത് പവാർ സ്ഥാനാർത്ഥി ശ്രീറാം ദയാറാം പാട്ടീലിനെ 2,72,183 വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് രക്ഷ ലോക്സഭയിലേക്ക് എത്തുന്നത്.

 ജയന്തിഭായ് ബംഭനിയ
ബിജെപിയുടെ ഗുജറാത്തിൽ നിന്നുള്ള ഭവ്‍നഗർ എംപി നിമുബെൻ ജയന്തിഭായ് ബംഭനിയ ഉപഭോക്തൃ കാര്യ, ഭക്ഷ്യ, പൊതു വിതരണ സഹമന്ത്രിയാണ്.  ആം ആദ്മി പാർട്ടിയിലെ ഉമേഷ് ഭായിയെ അഞ്ചു ലക്ഷത്തോളം വോട്ടുകൾക്ക് പരാജയപ്പെടുത്തിയാണ് നിമുബെൻ ലോക് സഭയിലേക്കെത്തിയത്.  

അനുപ്രിയ പട്ടേൽ
എൻ ഡി എയുടെ യുപിയിലെ പ്രധാന സഖ്യ കക്ഷിയായ അപ്‌നാ ദൾ (സോണിലാൽ) അദ്ധ്യക്ഷ അനുപ്രിയ പട്ടേൽ. യുപിയിലെ മിർസാപൂരിൽ നിന്ന് ഹാട്രിക്ക് വിജയം നേടിയായാണ് ഇപ്പോൾ കേന്ദ്ര സഹ മന്ത്രിയായത്. അനുപ്രിയ പട്ടേൽ ആരോഗ്യ കുടുംബക്ഷേമ വകുപ്പിന്റെയും, രാസവള വകുപ്പിന്റെയും സഹമന്ത്രിയായാണ് ചുമതലയേറ്റത്. അനുപ്രിയ 2016- മുതൽ നരേന്ദ്രമോദി സർക്കാരിന്റെ ഭാ​ഗമാണ്. എൻഡിഎയുടെ സഖ്യകക്ഷിയാണ് അപ്‌നാ ദൾ (സോണിലാൽ) വിഭാ​ഗം.

2014 മുതൽ തുടർച്ചയായി മൂന്നാം തവണയാണ് ഇതേ മണ്ഡലത്തിൽ നിന്നും ലോക്സഭയിൽ എത്തുന്നത്. 2016 മുതൽ 2019 വരെ ആരോഗ്യ കുടുംബക്ഷേമ സഹമന്ത്രിയായും പിന്നീട് വാണിജ്യ വ്യവസായ സഹമന്ത്രിയായും പ്രവർത്തിച്ചു. ഒന്നാം മോദി മന്ത്രിസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അം​ഗമായിരുന്നു അനുപ്രിയ.

 സാവിത്രി ഠാക്കൂർ
മധ്യപ്രദേശിലെ ധർ മണ്ഡലത്തിൽ നിന്നും രണ്ടുലക്ഷത്തിൽ പരം വോട്ടുകൾക്ക് വിജയിച്ച സാവിത്രി ഠാക്കൂർ വനിതാ ശിശു വികസന സഹമന്ത്രിയായിട്ടാണ് ചുമതലയേറ്റത്. 

This article highlights the significant roles of seven women ministers in the Narendra Modi government, including Nirmala Sitharaman, Annapurna Devi, Shobha Karandalaje, Raksha Nikhil Khadse, Jayantibhai Bambania, and Savitri Thakur.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version