ഓഹരി വിപണിയിൽ സമർത്ഥമായി നിക്ഷേപിച്ചാൽ ശതകോടീശ്വരനാകും എന്ന്  തെളിയിച്ച 6 അതിസമ്പന്നരായ ഇന്ത്യക്കാരിൽ മുന്നിൽ രാധാകിഷൻ ദമാനിയാണ്.

രാധാകിഷൻ ദമാനി- ആസ്തി 1,75,859 കോടി രൂപ

ഫോർബ്‌സിൻ്റെ കണക്കനുസരിച്ച് 21.5 ബില്യൺ ഡോളർ (1,75,859 കോടി രൂപ) ആസ്തിയുള്ള രാധാകിഷൻ ദമാനി ഓഹരികളിലൂടെ ഏറ്റവും ധനികരായ ഇന്ത്യക്കാരിൽ ഒരാളാണ്. സൂപ്പർമാർക്കറ്റ് ശൃംഖലയായ ഡി-മാർട്ടിൻ്റെ സ്ഥാപകനായ ദമാനി തൻ്റെ സൂപ്പർമാർക്കറ്റ് ശൃംഖലയായ അവന്യൂ സൂപ്പർമാർട്ടിൻ്റെ 2017 മാർച്ചിലെ ഐപിഒയ്ക്ക് ശേഷം ‘ഇന്ത്യയുടെ റീട്ടെയിൽ കിംഗ്’ എന്ന വിശേഷണം  കൈവശപ്പെടുത്തി. ഇദ്ദേഹത്തിന്റെ നിക്ഷേപ പോർട്ട്‌ഫോളിയോയിൽ പുകയില സ്ഥാപനമായ വിഎസ്ടി ഇൻഡസ്ട്രീസ് (35.84 %) മുതൽ ഇന്ത്യ സിമൻ്റ്‌സ് (11.34 %) വരെയുള്ള നിരവധി കമ്പനികളിലെ ഓഹരികൾ ഉൾപ്പെടുന്നു. 2021-ൽ അദ്ദേഹവും സഹോദരൻ ഗോപികിഷനും ദക്ഷിണ മുംബൈയിൽ   (833 കോടി രൂപ മതിപ്പുള്ള ഒരു ആഡംബര സ്വത്ത്. അലിബാഗിലെ 156 മുറികളുള്ള റാഡിസൺ ബ്ലൂ റിസോർട്ട് എന്നിവയും അദ്ദേഹത്തിനുണ്ട്.
 

രേഖ ജുൻജുൻവാല- ആസ്തി 69,178 കോടി

ശതകോടീശ്വരിയായ രേഖ ജുൻജുൻവാലയുടെ മുൻനിര ഓഹരികൾ  ടൈറ്റൻ കമ്പനി (18,062 കോടി രൂപ), ടാറ്റ മോട്ടോഴ്‌സ് (5,535 കോടി രൂപ), മെട്രോ ബ്രാൻഡ്‌സ് (2,961 കോടി രൂപ), കാനറ ബാങ്ക് (2,248 കോടി രൂപ), എൻസിസി (2,123 കോടി രൂപ) എന്നിവയാണ് . ഇന്ത്യയുടെ വാറൻ ബഫറ്റ് എന്ന് വിളിക്കപ്പെടുന്ന അന്തരിച്ച ഇതിഹാസ നിക്ഷേപകൻ രാകേഷ് ജുൻജുൻവാലയുടെ ഭാര്യയും,  രാജ്യത്തെ ഏറ്റവും ധനികയായ സ്ത്രീകളിൽ ഒരാളുമായ  രേഖയുടെ ആസ്തി  69,178 കോടി രൂപയാണ്  . സ്വകാര്യ ഉടമസ്ഥതയിലുള്ള സ്റ്റോക്ക് ട്രേഡിംഗ് സ്ഥാപനമായ Rare Enterprises രേഖ ജുൻജുൻവാലയുടെതാണ്.

രാംദേവ് അഗർവാൾ- ആസ്തി 13,331 കോടി

മോത്തിലാൽ ഓസ്വാൾ ഗ്രൂപ്പിൻ്റെ സഹസ്ഥാപകനായ രാംദേവ് അഗർവാൾ രാജ്യത്തെ അറിയപ്പെടുന്ന ഓഹരി നിക്ഷേപകനാണ്. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടുകളായി അഗർവാൾ ദീർഘകാല നിക്ഷേപ ആശയങ്ങളിലേക്കും അദ്ദേഹത്തിൻ്റെ പബ്ലിക് ഹോൾഡിംഗുകളിലേക്കും കൂടുതൽ താല്പര്യം കാട്ടി. ഇത് അദ്ദേഹത്തിന് 13,331 കോടി രൂപ  ആസ്തി നേടിക്കൊടുത്തു, കൂടാതെ മഹാരാഷ്ട്രയിലെ മോത്തിലാൽ ഓസ്വാൾ ഫിനാൻഷ്യൽ സർവീസ് പോലുള്ള കമ്പനികളിലെ ഭൂരിഭാഗം ഓഹരികളും സ്വത്തിൽ  ഉൾപ്പെടുന്നു.  

ആകാശ് ബൻഷാലി -ആസ്തി 5,612 കോടി

മുതിർന്ന നിക്ഷേപകനും ഇനാം സഹസ്ഥാപകനുമായ മനേക് ബൻഷാലിയുടെ മകൻ ആകാശ് ബൻഷാലി ഏനാം ഗ്രൂപ്പിൻ്റെ പ്രിൻസിപ്പൽ ഉടമയാണ്, കൂടാതെ ഓക്സിലോ ഫിൻസെർവിൽ ബോർഡ് അംഗമായും പ്രവർത്തിക്കുന്നു. ടിറ്റാഗർ റെയിൽ സിസ്റ്റംസ്, പരാഗ് മിൽക്ക് ഫുഡ്‌സ്, ഐഡിഎഫ്‌സി, വെൽസ്‌പൺ കോർപ്പറേഷൻ, ശിൽപ മെഡികെയർ എന്നിവ ഉൾപ്പെടുന്ന ഏകദേശം 21 സ്റ്റോക്കുകൾ ബൻഷാലി തൻ്റെ പോർട്ട്‌ഫോളിയോയിൽ പരസ്യമായി കൈവശം വച്ചിട്ടുണ്ട് . അടുത്തിടെ പാൻ ഇലക്ട്രോണിക്സ് ഇന്ത്യയുടെ 2.50 % ഓഹരികൾ വാങ്ങിയിരുന്നു.  

ആശിഷ് ധവാൻ- ആസ്തി  3,431.3 കോടി രൂപ

ഇന്ത്യയിലെ മുൻനിര നിക്ഷേപകനും,  മനുഷ്യസ്‌നേഹികളിലൊരാളായ ആശിഷ് ധവാൻ ഒരു പ്രമുഖ സ്വകാര്യ ഇക്വിറ്റി സ്ഥാപനമായ ക്രിസാലിസ് ക്യാപിറ്റലിൻ്റെ സഹസ്ഥാപകനാണ്.  ഏകദേശം 15 കമ്പനികളിലെ ഓഹരികൾ സ്വന്തമായുള്ള ആശിഷ് ധവാന്  മഹീന്ദ്ര ആൻഡ് മഹീന്ദ്ര ഫിനാൻഷ്യൽ സർവീസസ് ലിമിറ്റഡ് (384.9 കോടി രൂപ), ഇക്വിറ്റാസ് സ്മോൾ ഫിനാൻസ് ബാങ്ക് ലിമിറ്റഡ് (402.1 കോടി രൂപ), ക്വസ് കോർപ് ലിമിറ്റഡ് (367.9 കോടി രൂപ) എന്നെ പ്രമുഖ കമ്പനികളിലൂടെ ഓഹരിയുമുണ്ട്. അദ്ദേഹത്തിന്റെ മൊത്തം ആസ്തി  3,431.3 കോടി രൂപ വരും.

  ഹേമേന്ദ്ര കോത്താരി -ആസ്തി   1,533.53 കോടി

മുംബൈ ആസ്ഥാനമായുള്ള മുതിർന്ന നിക്ഷേപകനായ ഹേമേന്ദ്ര കോത്താരിയുടെ  ആസ്തി  1,533.53 കോടി രൂപയാണ്. ശക്തമായ പോർട്ട്‌ഫോളിയോയിൽ ആൽക്കൈൽ അമൈൻസ് കെമിക്കൽസ്, സൊണാറ്റ സോഫ്റ്റ്‌വെയർ, വരാന്ത ലേണിംഗ് സൊല്യൂഷൻസ്, ഇഐഎച്ച് അസോസിയേറ്റഡ് ഹോട്ടലുകൾ എന്നിവ ഉൾപ്പെടുന്നുവെന്ന് ഫോർബ്‌സ് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിൻ്റെ മകൾ അദിതി കോത്താരി ദേശായി നിലവിൽ കമ്പനിയുടെ വൈസ് ചെയർപേഴ്സൺ ആണ്.

Discover the success stories of India’s wealthiest stock market investors, including Radhakishan Damani and Rekha Jhunjhunwala, and their key holdings that led to immense wealth.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version