ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ ശതകോടീശ്വരനാണ് ഇന്ത്യയിലെ ഏറ്റവും വലിയ റീട്ടെയിൽ ബ്രോക്കറേജ് സ്ഥാപനമായ സീറോദയുടെ സഹസ്ഥാപകൻ നിഖിൽ കാമത്ത്.
37-ാം വയസ്സിൽ ശതകോടീശ്വരൻ പദവിയിലേക്ക് ഉയർന്ന കാമത്തിന്റെ ആസ്തി 2024-ലെ ഫോബ്സ് ശതകോടീശ്വരന്മാരുടെ പട്ടിക പ്രകാരം 3.1 ബില്യൺ ഡോളറാണ്.
ട്രൂ ബീക്കൺ എന്ന നിക്ഷേപ മാനേജ്മെൻ്റ് സ്ഥാപനത്തിൻ്റെ സ്ഥാപകൻ കൂടിയാണ് കാമത്ത്. സുതാര്യവും ചെലവ് കുറഞ്ഞതുമായ നിക്ഷേപ പരിഹാരങ്ങൾ വാഗ്ദാനം ചെയ്യുക എന്നതാണ് ട്രൂ ബീക്കൺ ലക്ഷ്യമിടുന്നത്. സാമ്പത്തിക സേവനങ്ങളെ ജനാധിപത്യവൽക്കരിക്കാനും മികച്ച നിക്ഷേപ അവസരങ്ങൾ നൽകാനും സാങ്കേതികവിദ്യ പ്രയോജനപ്പെടുത്തുന്നതിൽ കാമത്തിൻ്റെ സംരംഭങ്ങൾ ശ്രദ്ധ കേന്ദ്രീകരിക്കുന്നു.
ബംഗളൂരു സ്വദേശിയായ നിഖിൽ ആദ്യമൊരു കോൾ സെന്റർ ജീവനക്കാരനായിരുന്നു. 2010-ൽ, നിഖിൽ തൻ്റെ മൂത്ത സഹോദരൻ നിതിൻ കാമത്തിനൊപ്പം സെറോദ സ്ഥാപിക്കുന്നതിനായി തയാറെടുത്തപ്പോൾ സ്റ്റോക്ക് ട്രേഡിംഗിനെ ജനാധിപത്യവൽക്കരിക്കുക, റീട്ടെയിൽ നിക്ഷേപകർക്ക് കൂടുതൽ ആക്സസ് ചെയ്യാവുന്നതും ചെലവ് കുറഞ്ഞതുമാക്കി മാറ്റുക എന്ന ലക്ഷ്യം കൂടിയുണ്ടായിരുന്നു. പരമ്പരാഗത ബ്രോക്കറേജ് സ്ഥാപനങ്ങൾ അമിതമായ കമ്മീഷനുകൾ ചുമത്തിയ വിപണിയിൽ ഇവർ നിക്ഷേപങ്ങളിൽ പൂജ്യം ബ്രോക്കറേജ് ചാർജുകളും, ട്രേഡുകൾക്കുള്ള സ്റ്റാൻഡേർഡ് ഫീസ് ഘടനയും അടക്കം കൊണ്ട് വന്നു.
സെറോദ അതിൻ്റെ ഇൻ്റർഫേസും സാമ്പത്തിക വ്യാപാര ഓപ്ഷനുകളും ഉപയോഗിച്ച് ദശലക്ഷക്കണക്കിന് ഉപയോക്താക്കളെ ആകർഷിച്ചു. നിലവിൽ, ഇന്ത്യയിലെ പ്രമുഖ ബ്രോക്കറേജ് സ്ഥാപനങ്ങളിലൊന്നായി അതിൻ്റെ സ്ഥാനം ഉറപ്പിച്ചു. ഒപ്പം 10 ദശലക്ഷത്തിലധികം ഉപഭോക്താക്കൾ Zerodhaയ്ക്കുണ്ട്.
2023 ജൂണിൽ, തൻ്റെ സമ്പത്തിൻ്റെ പകുതിയെങ്കിലും ജീവകാരുണ്യ പ്രവർത്തനങ്ങൾക്കായി സംഭാവന ചെയ്യുമെന്ന് പ്രതിജ്ഞ ചെയ്ത്, ഗിവിംഗ് പ്ലെഡ്ജിൽ ഒപ്പുവെച്ച ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യക്കാരനായി നിഖിൽ കാമത്ത് ചരിത്രം സൃഷ്ടിച്ചു.
Nikhil Kamat, co-founder of Zerodha, became India’s youngest billionaire at 37 with a net worth of $3.1 billion. Learn about his journey from a call center employee to a successful entrepreneur and philanthropist.