Tata മോട്ടോഴ്‌സ് 2026 സാമ്പത്തിക വർഷത്തിൽ ഇന്ത്യയിൽ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിയറ EV അവിന്യ അവതരിപ്പിക്കാൻ ഒരുങ്ങുകയാണ്.  ടാറ്റ 90 കളിൽ ഇന്ത്യയിൽ അവതരിപ്പിച്ച സിയാറയുടെ പുതിയ രൂപമായിരിക്കും ഈ EV.

പ്രീമിയം ഇവി ബ്രാൻഡായ അവിന്യ റേഞ്ചിലെ ആദ്യ മോഡൽ ആയിട്ടാകും  സിയറ EV അവതരിപ്പിക്കുക. ടാറ്റയുടെ Gen2 EV പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയായിരിക്കും സിയറ ഇവി എത്തുക.

2020 ഓട്ടോ എക്‌സ്‌പോയിലാണ് സിയറ ഇവി ആദ്യമായി കൺസെപ്റ്റ് രൂപത്തിൽ പ്രദർശിപ്പിച്ചത്, ഇത് ആൽട്രോസിൻ്റെ ആൽഫ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണെന്ന് ടാറ്റ വെളിപ്പെടുത്തിയിരുന്നു.  

2026 മാർച്ചിന് മുമ്പ് സിയറ ഇവി ലോഞ്ച് ചെയ്യുമെന്ന് ടാറ്റ ഇപ്പോൾ സ്ഥിരീകരിച്ചിട്ടുണ്ട്. പഞ്ച് ഇവിയും വരാനിരിക്കുന്ന ഹാരിയർ ഇവിയും പോലെ ബ്രാൻഡിൻ്റെ Acti.EV ആർക്കിടെക്ചർ അവിന്യ ബ്രാൻഡിലും കാണാം.  

പിൻ വശത്തെ   വളഞ്ഞ  വിൻഡോകൾ, സ്ക്വാറിഷ് വീൽ ആർച്ചുകൾ, കൺസെപ്റ്റിൽ കാണുന്ന ഹൈ-സെറ്റ് ബോണറ്റ് എന്നിവയെല്ലാം യഥാർത്ഥ സിയറയെ അനുസ്മരിപ്പിക്കുന്നതാണ് .

ടാറ്റ അവിനിയ  കാറുകളുടെയും എസ്‌യുവികളുടെയും ഒരു  പ്രീമിയം ഓൾ-ഇലക്‌ട്രിക് ബ്രാൻഡായിരിക്കും. അവിനിയ ശ്രേണിയിലുള്ള കാറുകൾ JLR-ൻ്റെ മോഡുലാർ EMA പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കിയുള്ളതാണ്.  


തമിഴ്‌നാട്ടിൽ ടാറ്റയുടെ വരാനിരിക്കുന്ന റാണിപ്പേട്ടിലെ പുതിയ പ്ലാൻ്റിൽ അവിനിയ ശ്രേണി നിർമിക്കുമെന്നാണ് റിപ്പോർട്ട്.  ഇതിനായി കമ്പനി അടുത്തിടെ 9,000 കോടി രൂപയുടെ നിക്ഷേപം നടത്തിയിരുന്നു.  

Tata Motors is set to launch the Sierra EV Avinya in India by FY 2026. This premium EV will be the first in the Avinya range, featuring Tata’s Gen2 EV platform and design elements reminiscent of the original Sierra.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version