ഐഎസ്ആർഒയ്ക്ക് കീഴിലുള്ള ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗ് ( IIRS )ഡറാഡൂൺ നിരവധി താൽക്കാലിക തസ്തികകളിലേക്ക് ഉദ്യോഗാർത്ഥികളെ  തേടുന്നു.  ജൂനിയർ റിസർച്ച് ഫെലോ , റിസർച്ച് സയൻ്റിസ്റ്റ് എന്നിവർക്കായി  വിവിധ പ്രോജക്ടുകളിലുടനീളം  റിമോട്ട് സെൻസിംഗ്, ജിഐഎസ്, അന്തരീക്ഷ ശാസ്ത്രം, അനുബന്ധ മേഖലകൾ എന്നിവയിലെ ഗവേഷത്തിന് അവസരം നൽകും.

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗിൽ (IIRS) വിവിധ തസ്തികകൾ  ഓരോന്നിനും പ്രത്യേക വിദ്യാഭ്യാസ യോഗ്യതകൾ ആവശ്യമാണ്. ജൂനിയർ റിസർച്ച് ഫെലോ  റോളുകൾക്ക് ഉദ്യോഗാർത്ഥികൾക്ക് പ്രസക്തമായ വിഷയങ്ങളിൽ എം.ഇ/എം.ടെക് / എം.എസ്.സി/ബി.ഇ./ബി.ടെക് വരെയുള്ള യോഗ്യതകൾ ഉണ്ടായിരിക്കണം.  
റിസർച്ച് സയൻ്റിസ്റ്റ് (RS) തസ്തികകളിലേക്ക്  വേണ്ട  യോഗ്യതകളിൽ പ്ലാനിംഗിൽ ബിരുദാനന്തര ബിരുദം, റിമോട്ട് സെൻസിംഗിൽ M.Tech/M.Sc, GIS/Geoinformatics അല്ലെങ്കിൽ തത്തുല്യം എന്നിവ ഉൾപ്പെടുന്നു.

IIRS ISRO റിക്രൂട്ട്‌മെൻ്റ് 2024-നുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ

ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് റിമോട്ട് സെൻസിംഗിലെ (IIRS) ഒഴിവുകളിലേക്കായി ഡെറാഡൂണിൽ ജൂലൈ  8,9,10 തീയതികളിൽ വാക്ക്-ഇൻ ഇൻ്റർവ്യൂ സംഘടിപ്പിക്കുന്നു.  അവിടെ ഉദ്യോഗാർത്ഥികൾ അവരുടെ അക്കാദമിക് രേഖകൾ, ജാതി സർട്ടിഫിക്കറ്റുകൾ, NOC മുതലായവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം അപേക്ഷാ ഫോറം സമർപ്പിക്കണം. ഉദ്യോഗാർത്ഥികളെ അഭിമുഖത്തിലെ പ്രകടനത്തെ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുപ്പ്.

IIRS -ISRO റിക്രൂട്ട്‌മെൻ്റ് 2024 അപേക്ഷാ പ്രക്രിയ

തസ്തികകളുടെ നോട്ടിഫിക്കേഷൻ  www.isro.gov.in ൽ ലഭ്യമാണ്. ഉദ്യോഗാർത്ഥികൾ ഇൻ്റർവ്യൂ അപേക്ഷാ ഫോറം പൂരിപ്പിച്ച് വാക്ക്-ഇൻ അഭിമുഖത്തിൻ്റെ തീയതിയിൽ അവരുടെ വിദ്യാഭ്യാസ യോഗ്യതകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം കൊണ്ടുവരേണ്ടതുണ്ട്.
ഇ-മെയിൽ ഐഡി നൽകേണ്ടത് അത്യാവശ്യമാണ്.

അപേക്ഷാ ഫോമുകൾ  വാക്ക്-ഇൻ ഇൻ്റർവ്യൂ സമയത്ത് മാത്രമേ സ്വീകരിക്കുകയുള്ളൂ.  മെയിൽ/പോസ്റ്റ് വഴി അപേക്ഷ സ്വീകരിക്കില്ല. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കുന്ന അപേക്ഷകർ ഓരോ പോസ്റ്റിനും വെവ്വേറെ അപേക്ഷാ ഫോമുകൾ സമർപ്പിക്കണം. വനിതാ ഉദ്യോഗാർത്ഥികൾക്ക് IIRS മുൻഗണന നൽകുന്നുണ്ട്.

എല്ലാ ആശയവിനിമയങ്ങളും ഇമെയിൽ വഴിയാണ് നടത്തുന്നത്. അപ്‌ഡേറ്റുകൾക്കായി ഇമെയിലും IIRS വെബ്‌സൈറ്റും പതിവായി പരിശോധിക്കുന്നത് നല്ലതാണ്. ഓർക്കുക, ഏത് ജോലിയിലേക്കും സ്വയം ബോധ്യമായ ശേഷം മാത്രം ആപ്ലിക്കേഷനുകൾ അയയ്ക്കുക.

For comprehensive details and terms and conditions, please refer to the company’s original website before applying

The Indian Institute of Remote Sensing (IIRS), part of ISRO, announces temporary positions for Junior Research Fellows (JRF) and Research Scientists (RS) in 2024. Walk-in interviews from July 8-10 in Dehradun.

Share.

Comments are closed.

Exit mobile version