കുട്ടികളോട് മത്സരിച്ച് അധ്യാപകരും ചുക്കി ചുളിഞ്ഞ വസ്ത്രമിട്ടു വരുന്ന ഒരു സ്കൂൾ കേരളത്തിൽ സങ്കൽപ്പിക്കാൻ പോലുമാകുമോ? പാലക്കാട് ജില്ലയിലെ മണ്ണാർക്കാട് നെല്ലിപ്പുഴ ഡി.എച്ച്.എസ്.എസ് ഹയർസെക്കൻഡറി സ്‌കൂൾ എല്ലാ ബുധനാഴ്ചകളും ഇസ്തിരിയിടാത്ത ദിവസമായി  “നോ തേപ്പ് ഡേ” ആഘോഷമാക്കുകയാണ്. അതിന് പിന്നിലെ കാരണം കേട്ടാൽ എല്ലാവർക്കും ഇങ്ങനെ ഒരു ദിനം ആചരിക്കാൻ തോന്നും. മറ്റെല്ലാ ദിവസവും നല്ല വൃത്തിയ്ക്ക് തേച്ചാലും ഒരു ദിവസം ഒരു കാരണവശാലും വസ്ത്രം തേയ്ക്കില്ലെന്ന് ഉറച്ച തീരുമാനം എടുത്തിരിക്കുകയാണ് അധ്യാപകരും വിദ്യാർഥികളും. അതായത് വീട്ടിലെ ഇസ്തിരിപ്പെട്ടിയ്ക്ക് ഒരു ദിവസത്തെ അവധി കൊടുത്തിരിക്കുകയാണ് വിദ്യാർഥികൾ.

വൈദ്യുതി ലാഭിക്കൽ മാതൃകയായി സ്‌കൂളിലെ സോഷ്യൽ സയൻസ് ക്ലബ്ബാണ് നവീനമായ  ഈ ആശയം മുന്നോട്ട് വെച്ചത് . വിദ്യാർത്ഥികളും അധ്യാപകരും ബുധനാഴ്ചകളിൽ വസ്ത്രം ഇസ്തിരിയിടാതെ ചുളിവുകൾ വീണ വസ്ത്രം ധരിച്ച് സ്കൂളിൽ എത്തുന്നു .

 സ്‌കൂളിൽ ഏകദേശം 4,000 വിദ്യാർത്ഥികളുണ്ട്. ഓരോ വിദ്യാർത്ഥിയും ഇസ്തിരിയിടുന്നതിന് 15 മിനിറ്റ് വരെ എടുക്കുന്നു. ദിവസേനയെയുളള തേപ്പ് ഒഴിവാക്കിയാൽ വൈദ്യുതി ബില്ലിൽ 10 ശതമാനം കുറയ്ക്കാനാകുമെന്നതാണ് നോ തേപ്പ് ഡേയ്ക്ക് പിന്നിലെ ലക്ഷ്യം. അതിനാൽ ഇസ്തിരിയിടുന്നത് ഒഴിവാക്കുന്നതിലൂടെ 1,500 യൂണിറ്റ് വൈദ്യുതി വരെ ലാഭിക്കാം.  ഈ സംരംഭം അവരുടെ വീടുകളിൽ  ഗണ്യമായ വൈദ്യുതി ലാഭിക്കാൻ സഹായിക്കും എന്നാണ് പ്രതീക്ഷ.

കഴിഞ്ഞയാഴ്ച മുതൽ ഇത് നടപ്പാക്കിയതായും  സ്‌കൂളിലെ അധ്യാപകരും ഇസ്തിരിയിടാത്ത വസ്ത്രങ്ങൾ ധരിച്ച് ഈ ഉദ്യമത്തിൽ പങ്കാളികളാകുന്നുണ്ട്.

 ഈ കടുത്ത വേനൽ കാലത്ത് സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധിയെക്കുറിച്ചുള്ള റിപ്പോർട്ടുകൾ കണ്ടതോടെ എന്തെങ്കിലും വൈദ്യുതി ലാഭിക്കൽ സംരംഭം ആരംഭിക്കാൻ ഞങ്ങൾ ആലോചിച്ചു, അങ്ങനെ ഈ ആശയം ലഭിച്ചതായി സ്‌കൂളിലെ അധ്യാപകനായ സലിം നാലകത്ത് ഡി.എച്ച്  പറഞ്ഞു.
 

 സ്കൂളിൽ എവിടെ നോക്കിയാലും ചുളിയൻമാരും ചുളിയത്തികളെയുമാണ് കാണാനാവുക സ്കൂളിലെ സാമൂഹ്യ ശാസ്ത്ര ക്ലബിന്‍റെ നേൃത്വത്തിലാണ് അധ്യയന വർഷം മുഴുവൻ നീളുന്ന ഈ പരിപാടി നടപ്പാക്കുന്നത്.

ഇങ്ങനെ ഏറ്റവും കുറവ് ബില്ല് വരുന്ന വീട്ടിലെ കുട്ടിയ്ക്ക് കെഎസ്ഇബി പ്രോത്സാഹന സമ്മാനങ്ങളും നല്കും. അതിനാൽ വിദ്യാർത്ഥികളെല്ലാവരും നോ തേപ്പ് ഡേ ആഘോഷമാക്കുകയാണ്. കുട്ടികളുടെ ഉദ്യമത്തിന് അധ്യാപകരുടെ ഭാഗത്ത് നിന്നും എല്ലാ പിന്തുണയുമുണ്ടെന്ന് പ്രധാനാധ്യാപിക സൌദത്ത് സലീം പറഞ്ഞു. എല്ലാ സ്കൂളുകളിലും നോ തേപ്പ് ഡേ നടപ്പാക്കിയാൽ വൈദ്യുതി ഉപഭോഗം വലിയൊരു അളവിൽ കുറയ്ക്കാനാകുമെന്നാണ്  കെഎസ്ഇബിയുടെയും പ്രതീക്ഷ. 

Discover how DHSS Higher Secondary School in Kerala is promoting energy conservation with “No Tape Day.” Every Wednesday, students and teachers wear unironed clothes to save electricity and reduce power consumption.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version