ടെസ്‌ല സൈബർട്രക്കിനെ ദുബായ് പോലീസ് അവരുടെ ടൂറിസ്റ്റ് പോലീസ് പട്രോൾ ഫ്‌ളീറ്റിൽ ഉൾപ്പെടുത്തി. പാരിസ്ഥിതിക സുസ്ഥിരതയെയും പുതിയ സാങ്കേതികവിദ്യയെയും പിന്തുണയ്‌ക്കുക എന്ന ലക്ഷ്യത്തോടെ ദുബായ് പോലീസ്  ശേഖരത്തിൽ ഇതിനകം തന്നെ Mercedes-AMG GT 63 S, Ferrari FF, Bugatti Veyron, Lamborghini Aventador തുടങ്ങിയ വാഹനങ്ങൾ ഉണ്ട്. ഇവയെക്കാൾ കിടപിടിക്കുന്നവയാകും തങ്ങളുടെ ടെസ്‌ല സൈബർട്രക്ക് എന്നാണ് എലോൺ മസ്കിന്റെ അവകാശവാദം.

2023 മുതൽ ടെസ്‌ല നിർമ്മിച്ച ബാറ്ററി ഇലക്ട്രിക് മീഡിയം ഡ്യൂട്ടി ഫുൾ സൈസ് പിക്കപ്പ് ട്രക്കാണ് ടെസ്‌ല സൈബർട്രക്ക്.  2019 നവംബറിൽ ഒരു കൺസെപ്റ്റ് വെഹിക്കിളായി അവതരിപ്പിച്ച ഇതിന്, ഫ്ലാറ്റ് സ്റ്റെയിൻലെസ് സ്റ്റീൽ ഷീറ്റ് പാനലുകൾ അടങ്ങുന്ന ലോ-പോളിഗോൺ മോഡലിംഗിനെ അനുസ്മരിപ്പിക്കുന്ന ബോഡി ഡിസൈൻ ഉണ്ട്.

അമേരിക്കയിൽ മാത്രം ലഭ്യമായിരുന്ന  സൈബർട്രക്കിന്  മൂന്ന് മോഡലുകൾ ഉണ്ട്.  “സൈബർബീസ്റ്റ്” എന്ന  ട്രൈ-മോട്ടോർ ഓൾ-വീൽ ഡ്രൈവ്, 750 കിലോമീറ്ററിലധികം റേഞ്ചുള്ള ഡ്യുവൽ-മോട്ടോർ AWD മോഡൽ,  400 – 550 കി.മീ റേഞ്ചുള്ള  റിയർ-വീൽ ഡ്രൈവ് (RWD) മോഡൽ എന്നിവ.  2.9 സെക്കൻഡ് കൊണ്ട്  100 കിമീ/മണിക്കൂർ വരെ വേഗത എടുക്കാൻ സാധിക്കുന്ന  ട്രൈ-മോട്ടോർ “സൈബർബീസ്റ്റ്” ട്രക്കിന് 5,000 കിലോഗ്രാം വരെ ഭാരവും വഹിക്കാൻ കഴിയും. ടെസ്‌ല സൈബർട്രക്കിന് സ്റ്റെയിൻലെസ് സ്റ്റീൽ ബോഡിയും ബുള്ളറ്റ് പ്രൂഫ് വിൻഡോകളുമുണ്ട്. ഇതിൽ എയർ സസ്‌പെൻഷൻ ഉൾപ്പെടുന്നു . യുഎസിൽ സൈബർട്രക്കിൻ്റെ വില 48 ലക്ഷം മുതൽ 81 ലക്ഷം രൂപ വരെയാണ്.

സവിശേഷമായ രൂപകല്പനയ്ക്ക് പേരുകേട്ട സൈബർട്രക്ക് ദുബായിൽ  ആദ്യമായി വന്നത് ദുബായ് കിരീടാവകാശിയായ ഷെയ്ഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിനൊപ്പമായിരുന്നു. തങ്ങളുടെ ഔദ്യോഗിക എക്‌സ് അക്കൗണ്ടിൽ ടെസ്‌ല സൈബർട്രക്കിനെ തങ്ങളുടെ ടൂറിസ്റ്റ് പോലീസ് പട്രോൾ ഫ്ലീറ്റിലേക്ക് ചേർത്തതായി ദുബായ് പോലീസ് അറിയിച്ചു.  

Dubai Police adds the futuristic Tesla Cybertruck to its luxury patrol fleet, joining supercars like Ferrari and Lamborghini. Discover how this electric vehicle enhances law enforcement and sustainability.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version