കൊച്ചി ഇൻഫോ പാർക്കിൽ ബ്രിഗേഡ് ഗ്രൂപ്പിൻ്റെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ മൂന്നാം കെട്ടിടസമുച്ചയം ഉയരുന്നു.  150 കോടിയുടെ നിക്ഷേപവും 2700 തൊഴിലവസരങ്ങളുമൊരുക്കുന്നതാണ് പുതിയ ഐടി കെട്ടിട സമുച്ചയം.  ഇന്‍ഫോപാര്‍ക്ക് കൊച്ചി ഫേസ് ഒന്നിൽ ആരംഭിക്കുന്ന ബ്രിഗേഡ് ഗ്രൂപ്പിൻ്റെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ മൂന്നാം കെട്ടിടസമുച്ചയം സംബന്ധിച്ചുള്ള ധാരണാപത്രം ഇന്‍ഫോപാര്‍ക്കും ബ്രിഗേഡ് ഗ്രൂപ്പും തമ്മിൽ  മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യത്തില്‍ ഒപ്പുവച്ചു.

ബംഗളൂരു ആസ്ഥാനമായ പ്രമുഖ കെട്ടിടനിര്‍മ്മാതാക്കളായ ബ്രിഗേഡ് ഗ്രൂപ്പ് വേള്‍ഡ് ട്രേഡ് സെന്‍ററുമായി സഹകരിച്ചാണ് ഇൻഫോപാർക്കിൽ മൂന്നാമത്തെ ടവര്‍ പണിയുന്നത്.1.55 ഏക്കര്‍ സ്ഥലത്ത് 2.6 ലക്ഷം ചതുരശ്രയടി ബില്‍ട്ട് അപ് സ്ഥലം പുതിയ ഓഫീസുകള്‍ക്കായി ലഭിക്കും. ആറ് നിലകളിലെ കാര്‍ പാര്‍ക്കിംഗ് അടക്കം പതിനാറ് നിലകളായി ഉയരുന്ന ടവറിൻ്റെ നിർമ്മാണം മൂന്നു വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കും. സെസ് ഇതര സ്ഥലത്താണ് കെട്ടിടം വരുന്നത്.

വേൾഡ് ട്രേഡ് സെന്ററിന്റെ മൂന്നാം ടവർ വരുന്നതിലൂടെ തൊഴിലവസരങ്ങളും കമ്പനികളുടെ എണ്ണവും വർധിക്കുന്നതിനൊപ്പം ഐടി രംഗത്തെ കേരളത്തിന്റെ കുതിപ്പിനും വേഗം കൂടും. നിലവില്‍ ബ്രിഗേഡ് ഗ്രൂപ്പിന്‍റെ വേള്‍ഡ് ട്രേഡ് സെന്‍റര്‍ പദ്ധതിയില്‍ രണ്ട് ടവറുകൾ ഇന്‍ഫോപാര്‍ക്ക് കൊച്ചി ഫേസ് ഒന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ട്.

മൊത്തം 7,70,000 ചതുരശ്രയടി ബില്‍ട്ട് അപ്പ് സ്ഥലമുള്ള കെട്ടിടങ്ങളിലാണ് ബഹുരാഷ്ട്ര കമ്പനികളായ കെപിഎംജി, ഐബിഎം, യുഎസ്ടി, സെറോക്സ്, ജി10എക്സ്, മൈന്‍ഡ് കര്‍വ്, വില്യംസ് ലീ, ആസ്പയര്‍ ഉള്‍പ്പെടെ 37 കമ്പനികൾ പ്രവർത്തിച്ചുവരുന്നത്. A,B ടവറുകളിലായി മാത്രം  8000 ലധികം പേർക്കാണ് തൊഴിൽ ലഭിച്ചിട്ടുള്ളത്. 

Discover the expansion of Brigade Group’s World Trade Center in Kochi Info Park, creating a new IT building complex with significant investment and job creation. Learn about the project’s impact on Kerala’s IT sector growth and employment opportunities.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version