കൊച്ചിയിലേക്കിനിയില്ല, എയർഇന്ത്യയുടെ  'പണി'

കൊച്ചിയുടെ വളർച്ചയ്ക്ക് തിരിച്ചടിയുമായി എയർ ഇന്ത്യ. എയർലൈൻ കമ്പനികളുടെ ബിസിനസ്സ് ഹബ്ബായി ഉയർന്നുവരാനുള്ള കൊച്ചിയുടെ ഏറെ നാളത്തെ ആഗ്രഹത്തിനാണ് എയർ ഇന്ത്യ എക്സ്പ്രസ് ഇപ്പോൾ തിരിച്ചടി നൽകിയിരിക്കുന്നത്. എയർ ഇന്ത്യയുടെ ആസ്ഥാനം ഹരിയാനയിലെ ഗുരുഗ്രാമിലേക്ക് ആണ് മാറ്റുന്നത്. ഇതോടെ കൊച്ചി നഗരത്തിലെ മുപ്പതോളം മികച്ച തൊഴിൽ അവസരങ്ങൾ ആണ് നഷ്ടപ്പെടുന്നത്. ഒഫീഷ്യൽ വൃത്തങ്ങൾ പറയുന്നതനുസരിച്ച്, അഡ്മിനിസ്ട്രേറ്റീവ് സ്റ്റാഫുകളുടെ സ്ഥലംമാറ്റം 2023 ൽ തന്നെ ആരംഭിച്ചിരുന്നു. കൊച്ചിയിൽ നിന്ന് ഗുരുഗ്രാമിലെ വതിക വൺ-ഓൺ-വൺ കോംപ്ലക്സിലേക്ക് എയർ ഇന്ത്യ ആസ്ഥാനം മാറുന്നത് ജീവനക്കാരെ ബാധിച്ചിരിക്കുന്നു എന്ന് തന്നെയാണ് റിപ്പോർട്ടുകൾ.

“ഈ സ്ഥലംമാറ്റം നിരവധി സ്റ്റാഫ് അംഗങ്ങൾക്ക് അസൗകര്യം സൃഷ്ടിക്കുകയും  നിരവധി രാജികളിലേക്ക് നയിച്ചു” എന്നുമാണ് ഇതിനോടടുത്ത  വൃത്തങ്ങൾ പറയുന്നത്. എയർ ഇന്ത്യ എക്‌സ്‌പ്രസ് കൊച്ചിയിലെ എളംകുളത്ത് അവശേഷിക്കുന്ന തൊഴിലാളികളുമായി പ്രവർത്തനം തുടരുകയാണ്.

ഗുരുഗ്രാമിലേക്കുള്ള ഈ സ്ഥലം മാറ്റം തന്ത്രപ്രധാനമാണെന്ന് എയർലൈൻ വക്താവ് പറഞ്ഞു. ടാറ്റ ഗ്രൂപ്പിൻ്റെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യയും അതിൻ്റെ ചെലവ് കുറഞ്ഞ ഉപകമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസും തമ്മിലുള്ള സഹകരണവും സിനർജിയും വർദ്ധിപ്പിക്കാനാണ് ഈ തന്ത്രപരമായ നീക്കം ലക്ഷ്യമിടുന്നത്.

എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ ആസ്ഥാനം 2013 ജനുവരി 1 മുതൽ കൊച്ചിയിൽ പ്രവർത്തിച്ചു വരിക ആയിരുന്നു. ഗൾഫ് മേഖലയിൽ 25 ലക്ഷത്തോളം പ്രവാസികൾ താമസിക്കുന്ന കേരളത്തിൽ നിന്നും ജിസിസി രാജ്യങ്ങളിലേക്ക് കുറഞ്ഞ നിരക്കിൽ ധാരാളം വിമാനയാത്രക്കാരെ എത്തിക്കുന്നതിനാണ് ഇത് ലക്ഷ്യമിട്ടിരുന്നത്. ആസ്ഥാനം മാറിയെങ്കിലും എയർ ഇന്ത്യ എക്‌സ്പ്രസിൻ്റെ പ്രവർത്തനങ്ങളുടെ പ്രധാന കേന്ദ്രമായി കൊച്ചി വിമാനത്താവളം തുടരുമെന്ന് വക്താവ് പറഞ്ഞു.

മുതിർന്ന ജീവനക്കാരെ 2023-ൽ പുതിയ ഹെഡ് ഓഫീസിലേക്ക് മാറ്റി എന്നും ശേഷിക്കുന്ന ജീവനക്കാർ 2024 മാർച്ചിൽ ഗുരുഗ്രാമിലേക്ക് മാറും എന്നും അറിയിപ്പുകൾ വന്നിട്ടുണ്ട്. നിലവിൽ, എല്ലാ എയർ ഇന്ത്യ എക്സ്പ്രസ്, എഐഎക്സ് കണക്ട് ജീവനക്കാരും ഗുരുഗ്രാം കോംപ്ലക്സിലാണ് താമസിക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

എയർ ഇന്ത്യ എക്‌സ്പ്രസ് ജീവനക്കാർ കഴിഞ്ഞ മാസങ്ങളിൽ മാനേജ്‌മെൻ്റുമായി നടത്തിയ തർക്കങ്ങൾ പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തിയിരുന്നു. മെയ് മാസത്തിൽ, 300 ഓളം മുതിർന്ന ക്യാബിൻ ക്രൂ അംഗങ്ങൾ കൂട്ടത്തോടെ അസുഖം ബാധിച്ചതായി റിപ്പോർട്ട് ചെയ്തപ്പോൾ എയർ ഇന്ത്യ എക്സ്പ്രസ് പ്രക്ഷുബ്ധമായി, 200 ലധികം വിമാനങ്ങൾ റദ്ദാക്കുകയും ആയിരക്കണക്കിന് യാത്രക്കാർ ബുദ്ധിമുട്ടിലാവുകയും ചെയ്തിരുന്നു. എയർലൈനിലെ തെറ്റായ ഈ മാനേജ്‌മെന്റ് രീതികൾക്കെതിരെ നടത്തിയ  പ്രതിഷേധം ന്യൂഡൽഹിയിലെ ചീഫ് ലേബർ കമ്മീഷണറുടെ ഓഫീസിൽ നാല് ദിവസത്തെ ചർച്ചകൾക്ക് ശേഷമാണ് പരിഹരിച്ചത്.

Air India Express has relocated its headquarters from Kochi to Gurugram, impacting around 30 jobs. The strategic move aims to enhance collaboration with Air India, while Kochi remains a crucial operational hub.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version