ബ്രിട്ടനിലെ 1500 ഓളം വരുന്ന സ്റ്റീൽ തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നു. രണ്ട് സ്ഫോടന ചൂളകൾ അടച്ചുപൂട്ടാനും 2,800 ഓളം ജോലികൾ വെട്ടിക്കുറയ്ക്കാനുമുള്ള കമ്പനിയുടെ പദ്ധതികൾക്കെതിരെ ആണ് തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുന്നത്.  പോർട്ട് ടാൽബോട്ട്, വെയിൽസിലെ ലാൻവേണിൽ പ്രവർത്തിക്കുന്ന ടാറ്റ സ്റ്റീലിലെ ഏകദേശം 1,500 സ്റ്റീൽ തൊഴിലാളികൾ ആണ് ജൂലൈ 8 മുതൽ അനിശ്ചിതകാല പണിമുടക്ക് ആരംഭിക്കാൻ ഒരുങ്ങുന്നത്. തൊഴിലാളികൾ പണിമുടക്ക് പ്രഖ്യാപിച്ചതായി ട്രേഡ് യൂണിയൻ യൂണിറ്റ് ആണ് ജൂൺ 21 ന് അറിയിച്ചത്.

ടാറ്റയുടെ യുകെ പോർട്ട് ടാൽബോട്ട്, വെയിൽസിലെ ലാൻവേൺ സൈറ്റുകളിലെ പ്രവർത്തനങ്ങളെ സാരമായി ബാധിക്കുന്ന രീതിയിലേക്കാണ് സമരം ഒരുങ്ങുന്നത്. യുകെയിലെ ഉരുക്ക് തൊഴിലാളികൾ 40 വർഷത്തിനിടെ ആദ്യമായാണ് ഇങ്ങിനെയൊരു സമരം നടത്തുന്നത്. അത്യാധുനിക ഇലക്ട്രിക് ആർക്ക് ഫർണസിലേക്ക് പരിവർത്തനം ചെയ്യാൻ രണ്ട് പഴയ സ്ഫോടന ചൂളകൾ അടച്ചുപൂട്ടാനുള്ള പദ്ധതി ആണ് കമ്പനി ലക്ഷ്യം വയ്ക്കുന്നത്. ഇതിന്റെ ഭാഗമായാണ് ജനുവരിയിൽ കമ്പനി അടച്ചുപൂട്ടൽ പ്രഖ്യാപിച്ചത്. നഷ്ടമുണ്ടാക്കുന്ന യുകെ ബിസിനസിനെ മാറ്റാൻ ലക്ഷ്യമിട്ടായിരുന്നു കമ്പനിയുടെ ഈ നീക്കം.

“ടാറ്റയുടെ തൊഴിലാളികൾ അവരുടെ ജോലിക്ക് വേണ്ടി മാത്രമല്ല പോരാടുന്നത് – അവർ തങ്ങളുടെ കമ്മ്യൂണിറ്റികളുടെ ഭാവിക്കും യുകെയിലെ സ്റ്റീൽ ബിസിനസിന്റെ ഭാവിക്കും വേണ്ടി പോരാടുകയാണ്” എന്നാണ് ഈ സമരത്തെ കുറിച്ച് യൂണിറ്റ് ജനറൽ സെക്രട്ടറി ഷാരോൺ ഗ്രഹാം പറഞ്ഞത്. തൊഴിലാളികളുടെ ഈ നീക്കത്തിൽ സ്വാഭാവികമായും നിരാശയുണ്ടെന്നും വ്യാവസായിക നടപടികൾ താൽക്കാലികമായി നിർത്തിവയ്ക്കാൻ യൂണിയനോട് ആവശ്യപ്പെടുകയാണെന്നും ആണ് ടാറ്റ സ്റ്റീൽ പ്രതികരിച്ചത്.

ഈ വർഷം ആദ്യം പദ്ധതി പ്രഖ്യാപിച്ചതുമുതൽ 5,000 തൊഴിലവസരങ്ങൾ സംരക്ഷിക്കുകയും ഭാവിയിൽ സ്റ്റീൽ വിതരണം ഉറപ്പാക്കുകയും ചെയ്തിരുന്നതായി കമ്പനി പറയുന്നു. കൂടാതെ  പ്രധാന പരിവർത്തനത്തെക്കുറിച്ച് യുകെ ട്രേഡ് യൂണിയനുകളുമായി ഏഴ് മാസത്തെ ഔപചാരികവും അനൗപചാരികവുമായ ചർച്ചകൾ നടത്തിയതായും കമ്പനി പറയുന്നുണ്ട്. ഇത് എഞ്ചിനീയറിംഗ്, നിർമ്മാണം എന്നിവയിൽ കൂടുതൽ പരോക്ഷ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്നും ഓരോ വർഷവും കാർബൺ ഡൈ ഓക്സൈഡ്  ഉദ്‌വമനം 5 ദശലക്ഷം ടൺ കുറയ്ക്കുമെന്നും പ്രതീക്ഷിക്കുന്നു എന്നും കമ്പനി അവകാശപ്പെടുന്നുണ്ട്.

 “ഞങ്ങളുടെ യുകെ പ്രവർത്തനങ്ങൾ പുനഃക്രമീകരിക്കുന്നതിലൂടെ, ഞങ്ങൾ പുതിയ ഇലക്ട്രിക് ആർക്ക് ഫർണസ് സാങ്കേതികവിദ്യയിലേക്ക് മാറുമ്പോൾ ബിസിനസ്സ് നിലനിർത്താൻ ഞങ്ങൾക്ക് കഴിയും. യുകെയിലും വിദേശത്തുമുള്ള ഞങ്ങളുടെ ഉപഭോക്താക്കൾക്ക് ഉയർന്ന നിലവാരമുള്ളതും  കുറഞ്ഞ CO2 സ്റ്റീലുകൾ നൽകുന്നതുമായ വളരെ ആവേശകരമായ ഭാവിയാണ് ഞങ്ങൾക്ക് മുന്നിലുള്ളതെന്ന് ഞങ്ങൾ വിശ്വസിക്കുന്നു” എന്നാണ് ടാറ്റ സ്റ്റീൽ വക്താവ് പറഞ്ഞത്. 500 മില്യൺ പൗണ്ട് (632 മില്യൺ ഡോളർ) സർക്കാർ പണത്തിൻ്റെ പിൻബലമുള്ള ലോവർ കാർബൺ ഇലക്ട്രിക് ആർക്ക് ഫർണസുകളിലേക്ക് മാറിക്കൊണ്ട് നഷ്ടത്തിലായ യുകെ ബിസിനസിനെ തിരിച്ച് പിടിക്കാൻ ആണ് കമ്പനി ശ്രമിച്ചത്.

Discover why 1,500 steelworkers at Tata Steel’s UK sites in Llanvern and Port Talbot are striking from July 8, protesting against job cuts and the closure of blast furnaces. Learn about the impact on the UK steel industry and Tata’s plans for transformation.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version