കോടീശ്വരനായ തൃഷ്‌നീത്

ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ സംരംഭകരിലും ശതകോടീശ്വരന്മാരിലൊരാളാണ് അടുത്തിടെ ഫോർബ്‌സ്  40 Under 40 പട്ടികയിൽ ഇടം നേടിയ തൃഷ്‌നീത് അറോറ. 19-ാം വയസ്സിൽ തൻ്റെ ഡാറ്റാ സെക്യൂരിറ്റി കമ്പനിയായ ടിഎസി സെക്യൂരിറ്റി സ്ഥാപിച്ച തൃഷ്‌നീത്  വെറും 23-ാം വയസ്സിൽ കോടീശ്വരനായ സംരംഭകനാണ്. പിനീടങ്ങോട്ടു ശത കോടീശ്വരനായി ഉയർന്നു.

റിസ്ക് ആൻഡ് വൾനറബിലിറ്റി മാനേജ്മെൻ്റിൽ വൈദഗ്ധ്യമുള്ള ആഗോള കമ്പനിയായ TAC സെക്യൂരിറ്റിയുടെ സ്ഥാപകനും സിഇഒയുമാണ് തൃഷ്നീത് അറോറ. ലോകമെമ്പാടുമുള്ള ഫോർച്യൂൺ 500 കമ്പനികളെയും സർക്കാർ സ്ഥാപനങ്ങളെയും ബാധിച്ചേക്കാവുന്ന  അപകടസാധ്യത കണക്കാക്കാൻ  പുതിയ AI സാങ്കേതികവിദ്യ ഉപയോഗിക്കുന്ന ഒരു ഡാറ്റാ സുരക്ഷാ സ്ഥാപനമാണ് TAC.

 ഒരു യുവ സംരംഭകനാകാൻ ഹൈസ്‌കൂൾ പഠനം ഉപേക്ഷിച്ച  തൃഷ്‌നീത് അറോറ കോഡിംഗിലും ഹാക്കിംഗിലും തന്റെ കഴിവുകൾ മനസിലാക്കി  TAC സെക്യൂരിറ്റി എന്ന പേരിൽ ഒരു സൈബർ സുരക്ഷാ കമ്പനി രൂപീകരിക്കാൻ തീരുമാനിക്കുകയായിരുന്നു .

ഹൈസ്കൂൾ പഠനം നിർത്തിയ ശേഷം  തൃഷ്‌നീത് സാങ്കേതിക മേഖലയെക്കുറിച്ചുള്ള തൻ്റെ അറിവ് വിപുലീകരിക്കാൻ തീരുമാനിക്കുകയും കമ്പ്യൂട്ടറുകൾ ശരിയാക്കുക, അതിലെ വൈറസുകൾ ഒഴിവാക്കുക തുടങ്ങിയ   ജോലികൾ ഏറ്റെടുക്കുകയും ചെയ്തു. തൃഷ്‌നീതിന് ലഭിച്ച ആദ്യ ശമ്പളം 60,000 രൂപയായിരുന്നു .

സംരംഭകത്വത്തിലൂടെ സാവധാനം ഉയർന്നുവന്ന തൃഷ്‌നീത് അറോറയുടെ TAC സെക്യൂരിറ്റി സൊല്യൂഷൻസ് പേരെടുത്തു.  വൈകാതെ അദ്ദേഹം പഞ്ചാബ്, ഗുജറാത്ത് സംസ്ഥാന സർക്കാരുകളുടെ ഐടി ഉപദേശകനായി .

TAC സെക്യൂരിറ്റീസിൻ്റെ വരുമാനം നിലവിൽ  134 കോടിയിലധികം വരും. സൈബർ സുരക്ഷയ്ക്കായി മുകേഷ് അംബാനിയുടെ കമ്പനിയായ റിലയൻസ് ഇൻഡസ്ട്രീസും, സിബിഐ യും അദ്ദേഹത്തിന്റെ സേവനം തേടി.

ഫോർബ്‌സ് മാസികയിലും GQ 50 ഏറ്റവും സ്വാധീനമുള്ള യുവ ഇന്ത്യക്കാരുടെ പട്ടികയിലും തൃഷ്‌നീത്, കമ്പനിയിലെ മികച്ച കൗമാരക്കാരായ സംരംഭകരിൽ ഒരാളായി ഇടംപിടിച്ചു. റിലയൻസ് ഇൻഡസ്ട്രീസ് ലിമിറ്റഡ്, അമുൽ, സിബിഐ തുടങ്ങിയ മുൻനിര ക്ലയൻ്റുകൾക്കടക്കം   കൺസൾട്ടൻസിയും ഡാറ്റ മോഷണത്തിൽ നിന്നുള്ള സംരക്ഷണവും നൽകുന്നു.

Discover the inspiring journey of Trishneet Arora, one of India’s youngest billionaires and the founder of TAC Security. From high school dropout to cybersecurity mogul, learn how Trishneet achieved extraordinary success in the cybersecurity industry.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version