വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ രണ്ടാംഘട്ട വികസനത്തിൽ ആകെ 16,000 കോടി രൂപയുടെ നിക്ഷേപം യാഥാർഥ്യമാകും. നേരത്തേ മാസ്റ്റർ പ്ലാൻ പ്രകാരം 9,700 കോടി രൂപയുടെ വികസനമാണു നിശ്ചയിച്ചിരുന്നത്. എന്നാൽ പശ്ചാത്തല സൗകര്യ വികസനവും, ഇന്ധനം നിറക്കൽ ടെർമിനലുകളും അടക്കം ആകെ 16,000 കോടി രൂപയുടെ നിക്ഷേപം രണ്ടാം ഘട്ടത്തിൽ നടത്തുമെന്ന് അദാനി പോർട്സ് മാനേജിങ് ഡയറക്ടർ കരൺ അദാനി പ്രഖ്യാപിച്ചിട്ടുണ്ട്. തുറമുഖത്തും തിരുവനന്തപുരം വിമാനത്താവളത്തിലും കൂടി ഏകദേശം 30,000 കോടി രൂപയുടെ നിക്ഷേപമാണ് അദാനി ഗ്രൂപ്പ് നടത്തുന്നത്. തുറമുഖം 2028 -ല്‍ പൂര്‍ണ്ണശേഷി എത്തുന്നതോടെ വര്‍ഷം തോറും 55 ലക്ഷം കണ്ടെയ്‌നറുകള്‍ കൈകാര്യം ചെയ്യാനാണ് സംസ്ഥാനം ലക്ഷ്യമിടുന്നത് .

തുറമുഖത്തിന്റെ 2, 3, 4 ഘട്ടങ്ങള്‍ ഒരുമിപ്പിച്ചാണ് നീക്കം. ഇതിനായി അദാനി പോര്‍ട്ട്‌സുമായി ചേര്‍ന്ന് സര്‍ക്കാര്‍ കരാറില്‍ ഭേദഗതിയും വരുത്തിയിരുന്നു . നിര്‍മ്മാണം പൂര്‍ത്തീയാകുന്നതോടെ നിലവില്‍ 800 മീറ്റര്‍ ബെര്‍ത്തുള്ള വിഴിഞ്ഞം തുറമുഖം 2000 മീറ്ററായി വര്‍ധിക്കും. അതായത് ഏകദേശം 4 കിലോമീറ്റര്‍ നീളത്തില്‍ പുലിമുട്ട് നിര്‍മ്മിക്കും.
ഒരേസമയം 5 മദര്‍ഷിപ്പുകള്‍ വരെ ഡോക്ക് ചെയ്യാന്‍ സാധിക്കുമെന്നതാണ് മറ്റൊരു നിർമാണ ലക്‌ഷ്യം. നിലവില്‍ ഇവിടെ 2 കപ്പലുകൾക്കാണ് ഒരേ സമയം നങ്കുരം ഇടാന്‍ കഴിയുന്നത്. ഇന്ത്യയിലെ ഏറ്റവും വലിയ സ്ട്രൈറ്റ് ബെര്‍ത്തുള്ള തുറമുഖങ്ങളില്‍ ഒന്ന് എന്ന നിലയിലേയ്ക്കാണ് വിഴിഞ്ഞം മാറുക. ഏകദേശം 1 ലക്ഷം കണ്ടെയ്‌നര്‍ സ്‌റ്റോര്‍ ചെയ്യാവുന്ന തരത്തിലേയ്ക്ക് വിഴിഞ്ഞെത്ത ഉയര്‍ത്തുന്നതാണ് വികസന പദ്ധതികള്‍. ട്രാന്‍സ്ഷിപ്പ്‌മെന്റ് തുറമുഖം എന്ന നിലയിലായിരുന്നു ഇതുവരെ വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തനം. പുതിയ ഘട്ടം പൂര്‍ത്തിയാകുന്നതോടെ റോഡ് മാര്‍ഗം വഴിയുള്ള ചരക്കുനീക്കവും സാധ്യമാകും. ഇത് തിരുവനന്തപുരത്തിന്റെ സമഗ്ര വികസനത്തിനു വഴിവയ്ക്കും.
2025 മെയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി വിഴിഞ്ഞം തുറമുഖത്തിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നടത്തിയത്. ഇതുവരെ 700 കപ്പലുകള്‍ ഇവിടെ വന്നുപോയി. 15 ലക്ഷത്തിലധികം കണ്ടെയ്‌നറുകള്‍ തുറമുഖം വഴി കൈകാര്യം ചെയ്തു.
തുറമുഖത്തിന്റെ വികസനം കേരളത്തിന്റെ സാമ്പത്തിക നിലയില്‍ വളരെ പ്രധാനമാകുമെന്ന വിലയിരുത്തലിലാണ് സര്‍ക്കാര്‍ പദ്ധതി വേഗത്തിലാക്കുന്നത്. നിലവില്‍ ഒരു വര്‍ഷം കൊണ്ട് 106 കോടിക്കു മേല്‍ നികുതി വരുമാനമാണ് വിഴിഞ്ഞം തുറമുഖം വഴി സര്‍ക്കാരിനുണ്ടായതെന്നു റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
തെക്ക് കിഴക്കൻ ഏഷ്യയില്‍ നിന്ന് യൂറോപ്പിലേയ്ക്കും, തിരിച്ചുമുള്ള യാത്രയിൽ കപ്പലുകള്‍ക്ക് ഇന്ധനം നിറയ്ക്കാനുള്ള കേന്ദ്രമായും വിഴിഞ്ഞം പ്രവര്‍ത്തിക്കും. ഇത്തരം സൗകര്യമുള്ള ലോകത്തെ വളരെ ചുരുക്കം തുറമുഖങ്ങളില്‍ ഒന്നാകും വിഴിഞ്ഞം. പരിസ്ഥിതി മലിനീകരണം കുറയ്ക്കാൻ പുതിയ തലമുറ കപ്പലുകൾ ഇന്ധനം പ്രകൃതി വാതകത്തിലേക്കു മാറുന്നതു മുതലെടുക്കാൻ ഭാരത് പെട്രോളിയം കോർപറേഷനുമായി ചേർന്ന് ദക്ഷിണേഷ്യയിലെ ആദ്യ എൽഎൻജി ബങ്കറിങ് സംവിധാനം വരും.
ഇതുവഴി സംസ്ഥാനത്തിനും, രാജ്യത്തിനും ഉണ്ടാകാന്‍ പോകുന്ന സാമ്പത്തിക നേട്ടം വളരെ വലുതാകും.
നിലവിലെ ബെർത്തിന്റെ നീളം 2 കിലോമീറ്ററായും പുലിമുട്ടിന്റെ നീളം 4 കിലോമീറ്ററായും വർധിപ്പിക്കുന്നതിനു പുറമേ ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ചു പ്രവർത്തിക്കുന്ന ക്രെയിനുകൾ, ക്രൂസ് ടെർമിനൽ തുടങ്ങിയവ വരും.
കണ്ടെയ്നർ കപ്പലുകൾ ഒഴികെ ക്രൂസ് കപ്പലുകൾ, നേവി കപ്പലുകൾ തുടങ്ങി എല്ലാ കപ്പലുകളും അടുപ്പിക്കാൻ നിലവിലെ പുലിമുട്ടിൽ രണ്ടു ഭാഗത്തായി 600 മീറ്റർ, 620 മീറ്റർ വീതം നീളത്തിൽ മൾട്ടി പർപ്പസ് ബെർത്തുകൾ ഒരു വർഷത്തിനുള്ളിൽ നിർമിക്കും.
സർക്കാർ ഭൂമി ലഭ്യമാക്കിയാൽ ഹോട്ടലും ഷോപ്പിങ് സെന്ററും ഉൾപ്പെടുന്ന ക്രൂസ് വില്ലേജും നിർമിക്കും.
Vizhinjam Port enters Phase 2 with a ₹16,000 Cr investment by Adani Ports. Features include 5-ship docking capacity, South Asia’s first LNG bunkering, and a cruise terminal.