കേരളത്തിന്റെ സ്വപ്ന പദ്ധതികളായ അങ്കമാലി-ശബരി, ഗുരുവായൂർ-തിരുനാവായ റെയിൽപ്പാതകൾ മരവിപ്പിച്ച നടപടി റദ്ദാക്കി റെയിൽവേ ബോർഡ്. ശബരി പാതയ്ക്കായി സ്ഥലമേറ്റെടുപ്പ് നടപടികൾ തുടങ്ങാനായി പദ്ധതിയുടെ വിശദാംശങ്ങൾ സംസ്ഥാന സർക്കാരിന് കൈമാറണമെന്ന് റെയിൽവേ ബോർഡ് ഉത്തരവിൽ പറയുന്നു.

2019ലാണ് നിർമാണ പ്രവർത്തനങ്ങൾ പ്രതീക്ഷിച്ച വേഗത്തിൽ നടക്കാത്തതിനാൽ റെയിൽവേ രണ്ട് പദ്ധതികളും മരവിപ്പിച്ചത്. കഴിഞ്ഞ വർഷങ്ങളിൽ പദ്ധതിക്കായി പണം അനുവദിക്കപ്പെടുന്നുണ്ടായിരുന്നെങ്കിലും പദ്ധതികൾ മരവിപ്പിച്ചിരുന്നതിനാൽ പണം ചിലവഴിക്കാനായിരുന്നില്ല. എല്ലാ വർഷവും 100 കോടി രൂപയാണ് ശബരി പദ്ധതിക്കായി മാത്രം ബജറ്റിൽ വകയിരുത്തി വരുന്നത്. അതേസമയം ഗുരുവായൂർ-തിരുനാവായ പദ്ധതിക്കായി 45 കോടി രൂപയാണ് കഴിഞ്ഞ ബജറ്റിൽ വകയിരുത്തിയത്.

ശബരി പാതയ്ക്കായി സ്ഥലം ഏറ്റെടുത്ത് നൽകണമെന്ന് റെയിൽവേ കേരളത്തിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ പദ്ധതി മരവിപ്പിച്ചതിനാൽ അതിന് സാധിക്കില്ല എന്നായിരുന്നു സംസ്ഥാനത്തിന്റെ നിലപാട്.

The Railway Board has officially lifted the freeze on Angamaly-Sabarimala and Guruvayur-Tirunavaya rail projects. Land acquisition for the Sabari line is set to resume.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version