കേരളത്തിൽ പുതുതായി വിഭാവനം ചെയ്യുന്ന അതിവേഗ റെയിൽപ്പാത (KHSR) പൂർണ്ണമായും തൂണുകളിൽ നിർമ്മിക്കുന്ന ഇരട്ടപ്പാതയായിരിക്കുമെന്നും ഇത് യാഥാർത്ഥ്യമാകുന്നതോടെ തിരുവനന്തപുരം മുതൽ കണ്ണൂർ വരെയുള്ള യാത്രാസമയം വെറും മൂന്നര മണിക്കൂറായി കുറയുമെന്നും ഡി.എം.ആർ.സി. തയ്യാറാക്കിയ ഇടക്കാല റിപ്പോർട്ട് വ്യക്തമാക്കുന്നു. തിരുവനന്തപുരം പൂജപ്പുര മുതൽ കണ്ണൂർ മുണ്ടയാട് വരെ 473.20 കിലോമീറ്റർ നീളത്തിൽ 23 സ്റ്റേഷനുകളോടെ നിർമ്മിക്കുന്ന ഈ പദ്ധതിക്ക് ഏകദേശം 60,000 കോടി രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്.

Kerala High Speed Rail Project

പരമാവധി 180 കിലോമീറ്റർ വേഗതയിൽ സഞ്ചരിക്കുന്ന ട്രെയിനുകളിൽ മുൻകൂട്ടി സീറ്റ് റിസർവ് ചെയ്തവർക്ക് മാത്രമേ യാത്ര ചെയ്യാൻ സാധിക്കൂ എന്നതിനാൽ ആർക്കും തന്നെ നിന്ന് യാത്ര ചെയ്യേണ്ടി വരില്ല. നിർമ്മാണത്തിനായി വെറും 20 മീറ്റർ വീതിയുള്ള സ്ഥലം മാത്രം മതിയെന്നതും പദ്ധതിക്കാവശ്യമായ മുഴുവൻ വൈദ്യുതിയും സ്വന്തം സൗരോർജ്ജ പ്ലാന്റിലൂടെ ഉത്പാദിപ്പിക്കുന്ന ലോകത്തിലെ ആദ്യത്തെ സമ്പൂർണ്ണ ഹരിത റെയിൽപ്പാതയായിരിക്കും ഇതെന്നതുമാണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷതകൾ.

DMRC’s interim report proposes a fully elevated ₹60,000-crore Kerala High-Speed Rail (KHSR) connecting Thiruvananthapuram and Kannur in just 3.5 hours.

Share.

Comments are closed.

Exit mobile version