ചരിത്രത്തിലെ ഏറ്റവും വലിയ പുനരുദ്ധാരണത്തിന്റെ ഭാഗമായി, ജർമ്മൻ കാർ നിർമ്മാതാക്കളായ ഫോക്സ്‌വാഗൺ 2030ഓടെ 50,000 ജീവനക്കാരെക്കൂടി പിരിച്ചുവിടാൻ തീരുമാനിച്ചു. ഇതോടെ ഈ ദശാബ്ദത്തിന്റെ അവസാനത്തോടെ കമ്പനി വെട്ടിക്കുറയ്ക്കുന്ന ആകെ തൊഴിലവസരങ്ങളുടെ എണ്ണം ഒരു ലക്ഷമായി ഉയരും.

ചൈനീസ് ഇലക്ട്രിക് വാഹന നിർമ്മാതാക്കളിൽ നിന്നുള്ള കടുത്ത മത്സരവും ലാഭക്ഷമതയിലെ ഇടിവുമാണ് കമ്പനിയെ ഈ കടുത്ത തീരുമാനത്തിലേക്ക് നയിച്ചത്. ഓഡി, പോർഷെ, സ്കോഡ തുടങ്ങിയ പ്രമുഖ ബ്രാന്റുകളുടെ ഉടമകളായ ഫോക്സ്‌വാഗൺ, തങ്ങളുടെ മത്സരക്ഷമത വീണ്ടെടുക്കുന്നതിന്റെ ഭാഗമായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്.

ഉൽപ്പാദന ശേഷി ആവശ്യത്തിലധികം കൂടുതലുള്ള ജർമ്മനിയിലെ നാല് പ്ലാന്റുകളുടെ ഭാവി സംബന്ധിച്ചും കമ്പനി നിലവിൽ പുനഃപരിശോധന നടത്തിവരികയാണ്. പ്രതിസന്ധി ഘട്ടത്തെ നേരിടാൻ തൊഴിലാളി യൂണിയനുകളുടെ പിന്തുണയോടെ മികച്ച പരിഹാരങ്ങൾ കണ്ടെത്തുമെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

Volkswagen global job cuts, VW 50000 layoffs, Volkswagen restructuring 2030, VW German plant restructuring, Volkswagen EV market challenge, Oliver Blume restructuring plan, Volkswagen workforce reduction

Share.
Leave A Reply

Exit mobile version