പ്രിയദർശിനി സൗജന്യ യാത്ര വന്നതോടെ നഷ്ടത്തിലേക്ക് ടിക്കറ്റെടുത്ത് സ്വകാര്യ ബസ് സർവീസുകൾ എന്ന വാർത്തകൾക്കു അവസാനമാകുന്നു. സ്ത്രീകളുടെ സുരക്ഷിത യാത്രക്കായി പ്രിയദർശിനി പദ്ധതി വ്യാപിപ്പിക്കാൻ സ്വകാര്യ ബസ് സർവീസുകളെ MSME വ്യവസായമായി പ്രഖ്യാപിക്കുന്നതടക്കം ശുപാർശകൾക്ക് പച്ചക്കൊടി കാട്ടി കേരളാ സർക്കാർ. എംഎസ്എംഇ പരിഗണന നൽകി ബസ് സർവീസുകളെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രിയദർശിനി പദ്ധതി കൂടുതൽ സ്ത്രീ യാത്രികർക്ക് ഉപകാരപ്രദമാകും വിധം വ്യാപിപ്പിക്കാനായി സ്വകാര്യബസുകൾ വാടകയ്‌ക്കെടുക്കുക എന്നിവയടക്കം സമിതി ശുപാർശകൾ തത്വത്തിൽ അംഗീകരിച്ചു ഗതാഗത വകുപ്പ്. പ്രിയദർശിനി പദ്ധതി കാരണം സ്വകാര്യബസ് മേഖലയ്ക്കുണ്ടായ പ്രതിസന്ധിയെക്കുറിച്ച് പഠിക്കാൻ സർക്കാർ നിയോഗിച്ച സമിതിയാണ് അനുകൂല ശുപാർശ നൽകിയത്.

റിപ്പോർട്ടിലെ ശുപാർശകളിൽ ഭൂരിഭാഗവും സ്വകാര്യ ബസ് മേഖലയ്ക്ക് അനുകൂലമാണ്. സ്വകാര്യ ബസ് സർവീസിനെ വ്യവസായമായി പ്രഖ്യാപിക്കുക, പ്രതിമാസം നികുതി അടയ്ക്കാൻ അവസരം നൽകുക എന്നിവയും സമിതിയുടെ ശുപാർശകളിലുണ്ട്. സ്വകാര്യ ബസ് മേഖലയെ വ്യവസായമായി പ്രഖ്യാപിച്ചാൽ അത് സംസ്ഥാനത്തിന് നേട്ടമാണ്. 12,000 സ്വകാര്യബസ്സുകളാണ് സംസ്ഥാനത്തുള്ളത്.
എംഎസ്എംഇ പരിഗണന നൽകി ബസ് സർവീസുകളെ വ്യവസായമായി പ്രഖ്യാപിക്കുന്നതിലൂടെ ബാങ്ക് വായ്പകളും സാങ്കേതിക സഹായങ്ങളും മറ്റ് സാമ്പത്തിക ആനുകൂല്യങ്ങളും ഉറപ്പാക്കാൻ സ്വകാര്യ ബസ് ഉടമകൾക്ക് കഴിയും. പ്രിയദർശിനി പദ്ധതിയുടെ ഭാഗമായി സ്വകാര്യ ബസുകളെ വെറ്റ് ലീസ് വ്യവസ്ഥയിൽ വാടകയ്ക്കെടുക്കാൻ ശുപാർശയുണ്ട്. ലീസിന് ബസുകൾ നൽകാമെന്ന് സ്വകാര്യ ബസ് ഉടമകളിൽ ചിലർ അറിയിച്ചിട്ടുണ്ട്. അതിന് സർക്കാർ തയാറാണെന്ന് മന്ത്രി പറഞ്ഞു. കിലോമീറ്റർ അടിസ്ഥാനത്തിൽ കെഎസ്ആർടിസി നിശ്ചയിക്കുന്ന നിരക്കിലാകും ഇത് നടപ്പിലാക്കുക. രണ്ട് കെഎസ്ആർടിസി പ്രിയദർശിനി ബസുകൾക്ക് ഒരു സ്വകാര്യ ബസ് എന്ന അനുപാതത്തിലാകും സർവീസ് ക്രമീകരിക്കുകഎന്ന് മന്ത്രി സി.പി. ജോൺ അറിയിച്ചു. സമിതി റിപ്പോർട്ട് സ്വാഗതാർഹമാണെന്നും നിരക്കുസംബന്ധിച്ച് സ്വകാര്യ ബസുടമകളുമായി ചർച്ചയ്ക്ക് തയ്യാറാണെന്നുംപറഞ്ഞു.
ദീർഘദൂരപാതകളിൽ സ്വകാര്യ ആഡംബരബസ്സുകൾ വാടകയ്ക്ക് എടുത്തിട്ടുണ്ട്. അതേരീതിയിൽ ഹ്രസ്വദൂര പാതകളിലേക്കും വാടകബസ്സുകൾ പരിഗണിക്കും. കിലോമീറ്റർ അടിസ്ഥാനത്തിലായിരിക്കും വാടക. രണ്ടു കെ.എസ്.ആർ.ടി.സി. ബസുകൾക്ക് ഒന്നുവീതം അനുപാതത്തിൽ വാടകബസ്സുകൾ ഓടിക്കാനാണ് നിർദേശമെന്ന് സമിതി ചെയർമാൻ മുൻ ഡി.ജി.പി. കെ. പദ്മകുമാർ പറഞ്ഞു.
പൊതുഗതാഗത മേഖലയ്ക്കായി സമഗ്രമായ ഗതാഗതനയം രൂപവത്കരിക്കണമെന്നും സമിതി ശുപാർശചെയ്യുന്നുണ്ട്.
സമിതിയുടെ മറ്റു നിർദേശങ്ങൾ ഇവയാണ്
സ്വകാര്യബസ്സുകളുമായി മത്സരിച്ചോടുന്ന മേഖലകളിൽ പ്രിയദർശിനി ഷെഡ്യൂളുകൾ പുനഃക്രമീകരിക്കണം. റൂട്ട് പുനഃക്രമീകരണത്തിന് ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മിഷണർമാരെ ചുമതലപ്പെടുത്തണം.
എം.എസ്.എം.ഇ. പരിഗണനനൽകി ബസ് സർവീസുകളെ വ്യവസായമായി പ്രഖ്യാപിക്കണം. ബാങ്ക് വായ്പയ്ക്കും സാമ്പത്തികസഹായത്തിനും സാധ്യതതെളിയും.
റോഡ് നികുതി നിലവിലെ ത്രൈമാസത്തിൽ നിന്നും മാസംതോറും അടയ്ക്കാൻ സംവിധാനംവേണം. ഇതോടെ സാമ്പത്തികഭാരം കുറയും.
ബസുകളുടെ നിലവിലെ കാലാവധി 22 ൽ നിന്നും 25 വർഷമാക്കണം. 1500 സ്വകാര്യബസ്സുകൾക്ക് ഇത് സഹായകരമാകും.
കെ.എസ്.ആർ.ടി.സി. പമ്പുകളിൽനിന്നും സ്വകാര്യ ബസ് സർവീസുകൾക്ക് വിപണിവിലയെക്കാൾ കുറഞ്ഞവിലയ്ക്ക് ഡീസൽ നൽകണം.
അവധിദിവസങ്ങളിൽ പ്രത്യേക സർവീസ് നടത്താനുള്ള പെർമിറ്റ് നടപടികൾ ലഘൂകരിച്ചു ഓൺലൈനാക്കണം.
The Kerala government has given the green light to recommendations including declaring private bus services as Micro, Small, and Medium Enterprises (MSMEs). The Transport Department has in principle approved the committee’s proposals, which include granting MSME status to declare bus services as an industry and renting private buses to expand the Priyadarshini project to benefit more women passengers. Declaring the private bus sector as an industry will be advantageous for the state. There are currently 12,000 private buses operating in the state.