ഉദ്യോഗാർത്ഥികൾക്കായി ഒരു സന്തോഷ വാർത്ത പങ്കുവയ്ക്കുകയാണ് കൊച്ചി മെട്രോ. കൊച്ചി മെട്രോ റെയില്‍ ലിമിറ്റഡ്(കെഎംആർഎൽ) ട്രാഫിക്ക് മാനേജ്‌മെന്റ് തസ്തികയിലേക്കാണ് ഇപ്പോൾ അപേക്ഷകൾ ക്ഷണിക്കുന്നത്. ഒരു ഒഴിവ് മാത്രമുള്ള ഈ തസ്തികയിലേക്ക് 56 നും 62 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. അപേക്ഷകർ ഇന്ത്യൻ പൗരൻ ആയിരിക്കണം.

അഭിമുഖത്തിന്റെ അടിസ്ഥാനത്തില്‍ ആണ് അര്‍ഹരായ ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുന്നത്.  ഒരു വര്‍ഷത്തെ പ്രാരംഭ കാലയളവിലേക്ക് പുനര്‍-തൊഴില്‍ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുന്നത്. മാനേജ്‌മെന്റിന്റെ വിവേചനാധികാരത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥിരമായ നല്ല പ്രകടനത്തിനും പെരുമാറ്റത്തിനും വിധേയമായി കാലാവധി ഒരു വർഷം കൂടി ദീർഘിപ്പിക്കുകയും ചെയ്യാം.

തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥിക്ക് പ്രതിമാസം 70000 രൂപവരെ ആണ് ശമ്പളമായി ലഭിക്കുന്നത്. കെഎംആർഎൽ റിക്രൂട്ട്‌മെൻ്റ് 2024-ന് അപേക്ഷിക്കുന്നതിന്, അപേക്ഷകന് ഏതെങ്കിലും വിഷയങ്ങളിൽ ബിരുദം ഉണ്ടായിരിക്കണം. അതിനോടൊപ്പം തന്നെ ഉദ്യോഗാർത്ഥി, കേരളാ പോലീസിൽ ഒരു ഡെപ്യൂട്ടി പോലീസ് സൂപ്രണ്ട് റാങ്കിൽ കുറയാത്ത ഒരു തസ്‌തികയിൽ ജോലി ചെയ്‌ത് വിരമിച്ച ഒരു പോലീസുകാരനായിരിക്കണം. കൊച്ചിയിൽ സ്ഥിരതാമസക്കാരൻ ആയിരിക്കണം. പോലീസിൽ കുറഞ്ഞത് 15 വർഷത്തെ പരിചയവും ഉണ്ടായിരിക്കണം. ട്രാഫിക് മാനേജ്‌മെൻ്റ്/ എൻഫോഴ്‌സ്‌മെൻ്റ്/ആസൂത്രണം/നിയന്ത്രണം എന്നിവയിൽ പരിചയവും അഭികാമ്യം.

മേൽപ്പറഞ്ഞ മാനദണ്ഡങ്ങൾ പാലിക്കുന്ന യോഗ്യരും ഉദ്യോഗാർത്ഥികൾക്ക് കെഎംആര്‍എല്ലിന്റെ ഔദ്യോഗിക വെബ്സൈറ്റ് വഴി വിജ്ഞാപനത്തിൽ നിന്ന് നിശ്ചിത ഫോർമാറ്റ് ലഭിക്കുകയും അതിൻ്റെ പ്രിൻ്റൗട്ട് എടുത്ത് കൃത്യമായി പൂരിപ്പിച്ച അപേക്ഷാ ഫോറം ആവശ്യമായ രേഖകൾ സഹിതം അതിൽ  സൂചിപ്പിച്ചിരിക്കുന്ന വിലാസത്തിൽ അവസാന തീയതിക്ക് മുമ്പ് സമർപ്പിക്കുകയും ചെയ്യാം. അപേക്ഷാ ഫോറം സമർപ്പിക്കേണ്ട അവസാന തീയതി 04.07.2024 വൈകുന്നേരം 5.00 മണി. 

For comprehensive details and terms and conditions, please refer to the company’s original website before applying

Kochi Metro Rail Limited (KMRL) invites applications for the Traffic Management post. Retired Kerala Police officers aged 56-62 with relevant experience can apply. Salary: Rs.70,000/month. Deadline: July 4, 2024.

Share.

Comments are closed.

Exit mobile version