ഡൽഹിക്കും മുംബൈയ്ക്കും ഇടയിൽ നിർമ്മിക്കുന്ന രാജ്യത്തെ ഏറ്റവും നീളം കൂടിയ എക്സ്പ്രസ് വേയെ കുറിച്ച് എല്ലാവർക്കും അറിയാമെങ്കിലും, രണ്ടാമത്തെ ഏറ്റവും നീളം കൂടിയ ഈ എക്സ്പ്രസ്വേ ഏതൊക്കെ നഗരങ്ങൾക്കിടയിലാണ് വരാൻ പോകുന്നത് ഇന്നാർക്കും അറിയില്ല. രണ്ട് നഗരങ്ങളെ നൂറുകണക്കിന് കിലോമീറ്റർ മരുഭൂമിയിൽ നിന്നും വേർതിരിക്കുന്ന രീതിയിലാണ് രണ്ടാമത്തെ ഈ എക്സ്പ്രസ് വേ ഒരുങ്ങുന്നത്. അടുത്ത വർഷം ഡിസംബറോടെ പൂർത്തിയാകാൻ പോകുന്ന ഈ എക്സ്പ്രസ്വേ മരുഭൂമിയിലൂടെയുള്ള പാതയാണ് ഒരുക്കുന്നത്.
പ്രവർത്തനക്ഷമതയിലും വാണിജ്യപരമായും മുന്നിൽ നിൽക്കുന്ന രണ്ടു നഗരങ്ങൾ ആണ് പഞ്ചാബും ഗുജറാത്തും. ഈ നഗരങ്ങൾക്കിടയിലുള്ള യാത്രാ സമയം പകുതിയായി കുറയുകയും യാത്രാ ചെലവ് ഗണ്യമായി കുറയ്ക്കുകയും ചെയ്യും എന്നതാണ് ഈ എക്സ്പ്രസ്വേ വരുന്നതിലൂടെ യാഥാർഥ്യമാവുന്നത്. പഞ്ചാബിലെ അമൃത്സർ മുതൽ ഗുജറാത്തിലെ ജാംനഗർ വരെ നീണ്ടുകിടക്കുന്ന ഈ എക്സ്പ്രസ്വേ 1,316 കിലോമീറ്റർ ദൂരത്തിലാണ് ഒരുങ്ങുന്നത്. ഏറ്റവും നീളം കൂടിയ എക്സ്പ്രസ്വേ ആയ ഡൽഹി-മുംബൈ എക്സ്പ്രസ്വേയുടെ ദൂരം 1,350 കിലോമീറ്റർ ആണ്. നാഷണൽ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യ (NHAI) 2025 ഡിസംബറോടെ ആണ് ഇത് പൂർത്തിയാക്കാൻ ലക്ഷ്യമിടുന്നത്.
വ്യാവസായിക പ്രാധാന്യമുള്ള ഈ അതിവേഗ പാത രാജസ്ഥാനിലും ഹരിയാനയിലുമായി നൂറുകണക്കിന് കിലോമീറ്റർ മരുഭൂമിയിലൂടെ സഞ്ചരിക്കും. അമൃത്സറിന് ചുറ്റുമുള്ള വ്യാവസായിക കേന്ദ്രങ്ങളെ ഗുജറാത്തിലുള്ളവയുമായി നേരിട്ട് ബന്ധിപ്പിക്കുന്നതിലൂടെ സാമ്പത്തിക പ്രവർത്തനങ്ങളും വർദ്ധിപ്പിക്കുമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എക്സ്പ്രസ് വേയുടെ ഏകദേശം 500 കിലോമീറ്റർ പാത രാജസ്ഥാനിലൂടെ കടന്നുപോകും. അമൃത്സറിൽ നിന്ന് ജാംനഗറിലേക്കുള്ള നിലവിലെ ദൂരം 1,516 കിലോമീറ്ററാണ്, ഇതുവഴി സഞ്ചരിക്കാൻ ആവശ്യമായ യാത്രാ സമയം ഏകദേശം 26 മണിക്കൂർ ആണ്. പുതിയ എക്സ്പ്രസ് വേയുടെ നിർമ്മാണത്തോടെ ദൂരവും 216 കിലോമീറ്റർ കുറയുകയും യാത്രാ സമയം പകുതിയായി കുറഞ്ഞ് 13 മണിക്കൂറായി മാറുന്നു.
എക്സ്പ്രസ് വേയിൽ മണിക്കൂറിൽ 100 കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾ ഓടിക്കാൻ കഴിയുമെന്നതിനാൽ വേഗത കൂടുന്നതാണ് ഏറ്റവും വലിയ കാരണം. അമൃത്സർ-ജാംനഗർ എക്സ്പ്രസ് വേയുടെ പ്രയോജനം ഡൽഹി എൻസിആറിലെ ജനങ്ങൾക്കും ലഭിക്കും. പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് ഇത് നേരിട്ട് കണക്ഷൻ നൽകും. ഈ എക്സ്പ്രസ് വേ ഡൽഹി-കത്ര എക്സ്പ്രസ് വേയുമായി ബന്ധിപ്പിക്കുകയും ചെയ്യും. കൂടാതെ, ഈ എക്സ്പ്രസ് വേ വഴി ഗുജറാത്തിൽ നിന്ന് കശ്മീരിലേക്ക് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയും.