ഇന്ത്യാ ഗവൺമെൻ്റിൻ്റെ വാണിജ്യ-വ്യവസായ മന്ത്രാലയത്തിൻ്റെ മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് ഡിപിഐഐടി. വ്യവസായ മേഖലയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ലക്ഷ്യമിട്ടുള്ള പദ്ധതികൾ ആണ് ഇവർ ചെയ്യാറുള്ളത്. ഡിപ്പാർട്ട്‌മെൻ്റ് ഫോർ പ്രൊമോഷൻ ഓഫ് ഇൻഡസ്ട്രി ആൻഡ് ഇൻ്റേണൽ ട്രേഡ് (ഡിപിഐഐടി) എന്നാണ് ഇതിന്റെ പൂർണ്ണമായ പേര്.  1995 ൽ സ്ഥാപിതമായ ഈ സ്ഥാപനം പിന്നീട് 2000 ൽ വ്യവസായ വികസന വകുപ്പുമായുള്ള ലയനത്തിലൂടെ വിപുലീകരിക്കുക ആയിരുന്നു.

രാജ്യത്തെ 785 ജില്ലകളിലും രജിസ്റ്റർ ചെയ്ത ഒരു സ്റ്റാർട്ടപ്പെങ്കിലും ഉണ്ടാകണം എന്ന ലക്ഷ്യം കൈവരിക്കുന്നതിൽ സർക്കാർ ഇപ്പോൾ ശുഭാപ്തി വിശ്വാസത്തിലാണ്. വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരുടെ വെളിപ്പെടുത്തലാണിത്. ഒരു സ്റ്റാർട്ടപ്പ് പോലും ഇല്ലാത്ത  20-25 ജില്ലകൾ മാത്രമാണ് ഇപ്പോഴും അവശേഷയ്ക്കുന്നത്. അതുകൊണ്ട് തന്നെ ഈ ലക്ഷ്യം ഒരു വർഷത്തിനുള്ളിൽ കൈവരിക്കുമെന്ന് പ്രതീക്ഷിക്കുന്നു എന്നാണ് വ്യവസായ വകുപ്പ് പറയുന്നത്.

മാർച്ച് 31 വരെ, നൂറിലധികം ജില്ലകൾക്ക് ഡിപിഐഐടി അംഗീകാരമുള്ള ഒരു സ്റ്റാർട്ടപ്പ് പോലും ഇല്ലായിരുന്നു. കാര്യമായ പുരോഗതി ആണ് ഈ കാര്യത്തിൽ ഇപ്പോൾ ഉണ്ടായിരിക്കുന്നത്. നിലവിൽ 20-25 ജില്ലകൾ ഒഴിച്ച് ബാക്കി എല്ലാ ജില്ലകളിലും രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പുകൾ ഉണ്ടായിക്കഴിഞ്ഞിരിക്കുകയാണ്. വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ അരുണാചൽ പ്രദേശ്, മിസോറാം, മണിപ്പൂർ, സിക്കിം എന്നീ സംസ്ഥാനങ്ങളിലെ ഉൾപ്രദേശനങ്ങളും മധ്യപ്രദേശ്, ഛത്തീസ്ഗഡ്, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലെ ചില പ്രദേശങ്ങളും മാത്രമാണ് ആണ് സ്റ്റാർട്ടപ്പുകൾ ഇല്ലാത്ത ബാക്കി ജില്ലകൾ. രാജ്യവ്യാപകമായി സ്റ്റാർട്ടപ്പുകൾ സ്ഥാപിക്കുന്നതിന് അവബോധം വർദ്ധിപ്പിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമായി സർക്കാർ അക്കാദമിക് സ്ഥാപനങ്ങൾ, സംസ്ഥാന, ജില്ലാ ഭരണകൂടങ്ങൾ, സ്റ്റാർട്ടപ്പ് ആക്സിലറേറ്ററുകൾ, സീഡ് ഫണ്ടുകൾ എന്നിവയുമായി സഹകരിച്ച് ഈ സ്ഥാപനം പ്രവർത്തിക്കുന്നു.

സർക്കാരിൻ്റെ സ്റ്റാർട്ടപ്പ് ഇന്ത്യ സ്കീമിന് കീഴിൽ, 100,000-ത്തിലധികം സ്റ്റാർട്ടപ്പുകൾ ഡിപിഐഐടി അംഗീകരിച്ചു പ്രവർത്തിക്കുന്നുണ്ട്. ഒരു രജിസ്റ്റർ ചെയ്ത സ്റ്റാർട്ടപ്പായി യോഗ്യത നേടുന്നതിന്, ഒരു കമ്പനിക്ക്  കുറഞ്ഞത്10 വർഷത്തിൽ താഴെ പ്രായമുണ്ടായിരിക്കണം. സംയോജിപ്പിച്ചതിന് ശേഷം ഓരോ സാമ്പത്തിക വർഷത്തിലും 100 കോടി രൂപയിൽ കൂടുതൽ വാർഷിക വിറ്റുവരവ് ഉണ്ടായിരിക്കണം. അംഗീകൃത സ്റ്റാർട്ടപ്പുകൾക്ക് നികുതി ഇളവുകളും സാമ്പത്തിക പിന്തുണയും ഉൾപ്പെടെ വിവിധ ആനുകൂല്യങ്ങൾ ഇതിലൂടെ നേടിയെടുക്കാൻ കഴിയും.

 “രാജ്യത്തെ എല്ലാ ഗ്രാമങ്ങളിലും സംരംഭകരും സ്റ്റാർട്ടപ്പുകളും ഉണ്ടാകുക എന്നതാണ്” ഈ സ്ഥാപനം ലക്ഷ്യം വയ്ക്കുന്നത്. സുരക്ഷാ പ്രശ്‌നങ്ങൾ, ഭൗമരാഷ്ട്രീയ പ്രശ്‌നങ്ങൾ, പ്രാദേശിക നിവാസികൾക്കിടയിലെ അവബോധമില്ലായ്മ എന്നിവ കാരണം വടക്കുകിഴക്കൻ മേഖലകളിൽ സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്യുന്നതിൽ ഈ  പ്രോഗ്രാമിന് ബുദ്ധിമുട്ടുകൾ നേരിടുന്നുണ്ട്.

2019 ജനുവരി 1 നും 2023 ഡിസംബർ 31 നും ഇടയിൽ ഏകദേശം 117,000 സ്റ്റാർട്ടപ്പുകൾ DPIIT രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഏറ്റവും കൂടുതൽ മഹാരാഷ്ട്ര, കർണാടക, ഡൽഹി, ഉത്തർപ്രദേശ്, ഗുജറാത്ത് എന്നീ സ്ഥലങ്ങളിൽ നിന്നാണ്. ലക്ഷദ്വീപ്, ലഡാക്ക്, സിക്കിം, മിസോറാം, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലാണ് ഏറ്റവും കുറവ് സ്റ്റാർട്ടപ്പുകൾ രജിസ്റ്റർ ചെയ്തത്. സ്റ്റാർട്ടപ്പുകൾ നൽകുന്ന സാമ്പത്തിക വളർച്ചയിൽ  നിന്ന് ഓരോ ജില്ലയ്ക്കും പ്രയോജനം ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ലക്ഷ്യമിട്ട്, രാജ്യത്തുടനീളം സംരംഭകത്വം വളർത്തിയെടുക്കാൻ ഓരോ സംസ്ഥാനത്തെയും സർക്കാരും പ്രതിജ്ഞാബദ്ധരാണ്.

Learn about the government’s efforts to ensure at least one registered startup in every district of India, the current progress, and the challenges faced in promoting entrepreneurship nationwide.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version