ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ഓപ്പറേറ്ററായ റിലയൻസ് ജിയോ അതിൻ്റെ പ്രീപെയ്ഡ്, പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ താരിഫ് വർധിപ്പിക്കുന്നു എന്ന വാർത്ത പുറത്ത് വന്നത് കഴിഞ്ഞ ദിവസമാണ്. ഇപ്പോഴിതാ ജിയോയ്ക്ക് പിന്നാലെ മറ്റ് സര്‍വീസ് സേവനദാതാക്കളും നിരക്കുയര്‍ത്താന്‍ സാധ്യത. ഭാരതി എയര്‍ടെല്ലും ഐഡിയ-വോഡാഫോണും താരിഫ് നിരക്കുകള്‍ ഉയര്‍ത്തിയേക്കും എന്നാണ് മണികണ്ട്രോളിന്റെ റിപ്പോര്‍ട്ട്. ജിയോയുടെ പുതുക്കിയ നിരക്കുകൾ പ്രകാരം 600 രൂപ വരെ ഉയർന്നേക്കാം എന്നാണ് സൂചന. പുതുക്കിയ നിരക്കുകള്‍ ജൂലൈ 3 മുതൽ പ്രാബല്യത്തിൽ വരും. 2021 ഡിസംബറിലാണ് വ്യവസായ തലത്തിൽ അവസാനമായി കമ്പനികൾ 20% താരിഫ് വർദ്ധന നടത്തിയത്. 2019ലായിരുന്നു അതിന് മുൻപ് മൊബൈല്‍ സേവനദാതാക്കള്‍ നിരക്കുയര്‍ത്തിയത്. അന്ന് 20-40 ശതമാനത്തിന്റെ വര്‍ധവുണ്ടായി.
ഇപ്പോൾ താരിഫ് വർധനയ്ക്ക് തുടക്കം കുറിച്ചത് ജിയോ ആണ്. രാജ്യത്തുള്ള ജിയോയുടെ ലക്ഷകണക്കിന് ഉപയോക്താക്കളെ ഇത് ബാധിച്ചേക്കും എന്നാണ് റിപ്പോർട്ടുകൾ. ജിയോ വിവിധ പ്ലാനുകളില്‍ ആണ് മാറ്റം വരുത്തിയിരിക്കുന്നത്. മുമ്പ് 155 രൂപയായിരുന്ന 28 ദിവസത്തെ 2 ജിബി ഡാറ്റ പ്ലാനിന് 189 രൂപ ഇനിമുതല്‍ നല്‍കണം. പ്രതിദിനം 1 ജിബി പ്ലാൻ തിരഞ്ഞെടുക്കുന്ന ഉപയോക്താക്കൾക്ക് 209 രൂപയ്ക്ക് പകരം 249 രൂപ നല്‍കേണ്ടിവരും. പ്രതിദിനം 1.5 ജിബി ഡാറ്റ ലഭിക്കുന്ന പ്ലാനിന്റെ വില 239 രൂപയിൽ നിന്ന് 299 രൂപയായി ഉയരുന്നതും 2 ജിബി പ്രതിദിന പ്ലാനിന് 299 രൂപയ്ക്ക് പകരം 349 രൂപ നല്‍കേണ്ടിവരുന്നതും പുതിയ മാറ്റത്തിലുണ്ട്. പ്രതിദിനം 2.5 ജിബി ഡാറ്റ പ്ലാനിന് 349 രൂപയ്ക്ക് പകരം 399 രൂപയും 3 ജിബി പ്രതിദിന പ്ലാനിന് 399 രൂപയ്ക്ക് പകരം 449 രൂപയും ഇനിമുതല്‍ നല്‍കണം. ജിയോ പുതിയ അൺലിമിറ്റഡ് 5G പ്ലാനുകളുടെ പുതിയ നിരക്കുകൾ ആണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പ്ലാനുകളിൽ 2GB/ദിവസം അല്ലെങ്കിൽ അതിന് മുകളിലുള്ള എല്ലാ പ്ലാനുകളിലും അൺലിമിറ്റഡ് 5G ഡാറ്റ ഉൾപ്പെടുന്നു.
വാലിഡിറ്റി കൂടുതൽ ഉള്ള പ്ലാനുകളിലും ജിയോ വില വർധനവ് വരുത്തിയിട്ടുണ്ട്. രണ്ട് മാസത്തേക്കുള്ള 479 രൂപയുടെ 1.5 ജിബി പ്രതിദിന പ്ലാനിന് പുതുക്കിയ നിരക്കുകള്‍ പ്രകാരം 579 രൂപയാകും. പ്രതിദിനം 2 ജിബി ഉപയോഗിക്കാനാവുന്ന പ്ലാനിന്റെ തുക 533 രൂപയിൽ നിന്ന് 629 രൂപയായി ഉയർത്തും. മൂന്ന് മാസത്തേക്കുള്ള 6 ജിബി ഡാറ്റ പ്ലാന്‍ 395 രൂപയിൽ നിന്ന് 479 യിലേക്ക് എത്തുന്നു. റിലയൻസ് മുകേഷ് അംബാനിയുടെ മകൻ ആകാശ് അംബാനിയുടെ നേതൃത്വത്തിലുള്ള ഇന്ത്യയിലെ ഏറ്റവും വലിയ ടെലികോം ദാതാവാണ് ജിയോ.
Following Reliance Jio’s announcement of new unlimited plans, Bharti Airtel and Vodafone Idea are expected to raise tariffs, aiming to boost ARPU and ensure industry sustainability.