രാജ്യം കണ്ട ബോളിവുഡ് സ്റ്റാർ, വില്ലൻ വേഷങ്ങളിൽ കൂടി ശ്രദ്ധേയനായ  ഡാനി ഡെന്‍സോങ്പ എന്ന 76 കാരൻ വിജയിച്ച ഒരു സംരംഭകനാണെന്നത് അധികമാർക്കും അറിയാത്ത കാര്യമാണ്. രാജ്യത്ത് ഏറ്റവും കൂടുതല്‍ വിറ്റഴിയുന്ന മൂന്നാമത്തെ ബീയര്‍ ബ്രാൻഡ് നിർമിക്കുന്ന യുക്‌സൊം ബ്രുവറീസ് കമ്പനിയുടെ ഉടമയാണ് ഡാനി.  വടക്കു കിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും കൂടുതൽ വിറ്റഴിയുന്ന ഈ  ബിയർ ബ്രാൻഡിന്റെ  വാർഷിക വിറ്റുവരവ് 100 കോടിയിൽ അധികമാണ്. ആറ് പതിറ്റാണ്ടായി ബോളിവുഡിലെ മികച്ച വില്ലനാണ് ഈ ബീയര്‍ ബ്രാന്‍ഡുകളുടെ മുതലാളി.

 1987ല്‍ ദക്ഷിണ സിക്കിമില്‍ ആരംഭിച്ച ഈ ബ്രുവറിയില്‍ നിന്ന് വിവിധ പേരുകളിലായി 12 ലധികം ബീയര്‍ ബ്രാന്‍ഡുകള്‍ വടക്കു കിഴക്കന്‍ സംസ്ഥാനങ്ങളില്‍ വിറ്റഴിയുന്നുണ്ട്. 2005ല്‍ ഡാനി ഒഡീഷയിലും, അസമിലും ബ്രുവറികള്‍ സ്ഥാപിച്ച് ബിസിനസ് സാമ്രാജ്യം വിപുലപ്പെടുത്തിയിരുന്നു.

രാജ്യത്തെ ബീയര്‍ വിപണിയിലെ വമ്പന്‍മാരായ യുണൈറ്റഡ് ബ്രൂവറീസ് (യുബി) സാബ്മില്ലര്‍ എന്നിവര്‍ക്ക് ഡാനിയുടെ ഉല്‍പന്നങ്ങള്‍ വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ കടുത്ത വെല്ലുവിളിയാണ് ഉയര്‍ത്തിയിട്ടുള്ളത്. ഡാനിയുടെ വില്ലന്‍ പരിവേഷത്തിന് ഉതകുന്ന പേരുകളാണ് ബീയര്‍ ഉല്പന്നങ്ങള്‍ക്ക് നല്‍കിയിരിക്കുന്നത്. ഹീമാന്‍ – 9000, ഡാന്‍സ് ബെര്‍ഗ് 9000, ഡാന്‍സ് ബെര്‍ഗ് 1600 മുതൽ ഡാന്‍സ്‌ബെര്‍ഗ് റെഡ്, ഹിറ്റ് എന്നി ഒന്നടിച്ചാല്‍ തലയ്ക്ക് പിടിക്കുന്ന സൂപ്പര്‍ സ്‌ട്രോംഗ് ഐറ്റം വരെ ഡാനി മാര്‍ക്കറ്റിലിറക്കിയിട്ടുണ്ട്.  

ആര്‍മി മെഡിക്കല്‍ കോളജില്‍ എംബിബിഎസിന് പ്രവേശനം ലഭിച്ചിട്ടും അത് ഉപേക്ഷിച്ച് പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ചേര്‍ന്ന വ്യക്തിയാണ് സിക്കിം സ്വദേശിയായ ഡാനി ഡെന്‍സോങ്പ. തന്റെ സഹപാഠിയും സുഹൃത്തുമായ  ജയ ബച്ചന്റെ ശുപാര്‍ശയിലാണ് 1971 ല്‍ സരൂരത്ത് എന്ന സിനിമയില്‍ ആദ്യ ചാന്‍സ് കിട്ടിയത്. അതേ വര്‍ഷം തന്നെ ഗുല്‍സാറിന്റെ മേരെ അപ്‌നെ എന്ന ചിത്രത്തില്‍ ഒരു മേജര്‍ ബ്രേക്ക് കിട്ടി. പിന്നെ ബോളിവുഡിലെ അറിയപ്പെടുന്ന താരമായി മാറി.  190ലധികം ചിത്രങ്ങളില്‍ ഡാനി ഇതിനോടകം അഭിനയിച്ചു.  2003ല്‍ ഡാനി ഡെന്‍സോങ്പയെ രാഷ്ട്രം പത്മശ്രീ നല്‍കി ആദരിച്ചിട്ടുണ്ട്. 

Not only a legendary Bollywood villain, Danny Denzongpa is a successful entrepreneur. His Yuxom Breweries, the third-largest beer brand in India, dominates the North Eastern states with an annual turnover of over 100 crores.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version