90 കളിലെ ബോളിവുഡ് സിനിമകളിലെ നിറ സാന്നിധ്യം ആയിരുന്നു നടി കരിഷ്മ കപൂർ. ഇക്കഴിഞ്ഞ ജൂൺ 25 ന് കരിഷ്മ തന്റെ 50 ആം ജന്മദിനം ആഘോഷിച്ചിരുന്നു. 2012 ൽ ഡേഞ്ചറസ് ഇഷ്ക് എന്ന ചിത്രത്തിൽ ആയിരുന്നു കരിഷ്മ അവസാനം അഭിനയിച്ചത്. അതിനുശേഷം അഭിനയത്തിൽ നിന്നും ഒരു ഇടവേള എടുത്തെങ്കിലും അവർ സാമ്പത്തികമായും വ്യക്തിപരമായും ഉയർന്ന നിലയിൽ തന്നെയാണ്. കരിഷ്മ കപൂർ തന്റെ അഭിനയ ജീവിതത്തിൽ ബ്ലോക്ക്ബസ്റ്റർ ഹിറ്റുകളുടെ ഒരു നീണ്ട നിരയിൽ തന്നെ അഭിനയിച്ചിട്ടുണ്ട്. ബോളിവുഡിലെ മുൻനിര നായിക എന്ന പദവി കരിഷ്മയ്ക്ക് നേടിക്കൊടുത്തത് ഈ ബ്ലോക്ക് ബസ്റ്ററുകൾ തന്നെ ആയിരുന്നു.
മികച്ച നടിക്കുള്ള ഫിലിംഫെയർ അവാർഡ് നേടിയ രാജാ ഹിന്ദുസ്ഥാനി, നിരൂപക പ്രശംസ നേടിയ ദിൽ തോ പാഗൽ ഹേ തുടങ്ങിയ സിനിമകൾ കരിഷമയുടെ കരിയറിലെ മികച്ച ചിത്രങ്ങൾ ആയിരുന്നു. കുറച്ച് അധികം കാലങ്ങളായി സിനിമയിൽ നിന്ന് വിട്ടു നിൽക്കുകയാണ് എങ്കിലും സാമ്പത്തിക നില പഴയതിൽ നിന്നും കൂടിയിട്ടുണ്ട് എന്നതല്ലാതെ കുറവുകൾ ഒന്നും സംഭവിച്ചിട്ടില്ല. റിപ്പോർട്ടുകൾ പ്രകാരം കരിഷ്മയ്ക്ക് ഏകദേശം 85 മുതൽ 90 കോടി രൂപയുടെ ആസ്തിയുണ്ട്. നിലവിൽ കരിഷ്മയുടെ പ്രധാന വരുമാന മാർഗം പരസ്യങ്ങൾ, മോഡലിംഗ്, ബ്രാൻഡ് അംഗീകാരങ്ങൾ എന്നിവയാണ്. ബേബിയോയ് കമ്പനിയിൽ കരിഷ്മയ്ക്ക് വലിയ രീതിയിലുള്ള ഒരു ഓഹരി നിക്ഷേപം ഉണ്ട്. നിരവധി ചാരിറ്റി സംരംഭങ്ങളിൽ സജീവ സാന്നിധ്യമാണ് കരിഷ്മ. ടെലിവിഷൻ ഷോകളിൽ ജഡ്ജായി പങ്കെടുക്കുന്നതും മികച്ച പ്രതിഫലം വാങ്ങിക്കൊണ്ട് തന്നെയാണ്.
പ്രശസ്തമായ കപൂർ കുടുംബത്തിൽ നിന്ന് സിനിമാ രംഗത്തേക്ക് വരുന്ന ആദ്യ വനിത എന്ന ബഹുമതി കരിഷ്മ കപൂറിന് സ്വന്തമാണ്. ബോളിവുഡിലെ ഐതിഹാസിക സംഭാവനകൾക്കു പേരുകേട്ട ഈ കുടുംബത്തിൽ നിന്നും സ്ത്രീകൾ സിനിമയിലേക്ക് വരാറില്ലായിരുന്നു. രാജ് കപൂറിൻ്റെ പിൻഗാമികൾ പോലും ഈ മാനദണ്ഡം പാലിച്ചിരുന്നു. അത്തരമൊരു കുടുംബത്തിൽ നിന്നും അമ്മ ബബിതയുടെ ശക്തമായ പിന്തുണയോടെ അഭിനയത്തോടുള്ള അഭിനിവേശം കാരണം സിനിമയിൽ എത്തിയ ആളാണ് കരിഷ്മ. പഠനം ഉപേക്ഷിച്ചാണ് കരിഷ്മ ബോളിവുഡ് സിനിമയിൽ തൻ്റേതായ ഒരു സ്ഥാനം നേടിയെടുത്തത്. 17 ആം വയസിൽ ആണ് ആദ്യമായി കരിഷ്മ സിനിമയിൽ അഭിനയിക്കുന്നത്.
Explore Karisma Kapoor’s illustrious Bollywood career, her impact on the Kapoor family tradition, and her current personal and financial endeavors.