19.5 ടൺ ഭാരമുള്ള പുതിയ ഹെവി-ഡ്യൂട്ടി ബസ്സായ ബിബി1924 (BB1924) പുറത്തിറക്കി ഭാരത് ബെൻസ് (BharatBenz). ഇന്ത്യയിലെ ഇന്റർസിറ്റി മൊബിലിറ്റി മേഖലയിൽ സാന്നിധ്യം വിപുലീകരിക്കുകയെന്ന ലക്ഷ്യത്തോടെയാണ് വാഹനം എത്തിയിരിക്കുന്നത്. ഡൈംലർ ഇന്ത്യ കൊമേഴ്‌സ്യൽ വെഹിക്കിൾസ് (DICV) വികസിപ്പിച്ചെടുത്ത മോഡൽ, യാത്രാ ശേഷി, മെച്ചപ്പെട്ട കാര്യക്ഷമത, സുരക്ഷ എന്നിവ ആഗ്രഹിക്കുന്ന ഓപ്പറേറ്റർമാരെ ലക്ഷ്യം വെച്ചുള്ളതാണ്. കമ്പനിയുടെ കണക്കനുസരിച്ച്, നിലവിൽ 51 ബില്യൺ യുഎസ് ഡോളറിലധികം മൂല്യമുള്ള ഇന്ത്യയിലെ ബസ് വ്യവസായം 2030 ആകുമ്പോഴേക്കും പ്രതിവർഷം 5%-ത്തിലധികം വളർച്ച കൈവരിക്കും. ഈ സാഹചര്യത്തിൽ, വേഗതയേറിയതും സുരക്ഷിതവും കൂടുതൽ സുഖകരവുമായ ഇന്റർസിറ്റി യാത്രയ്ക്കുള്ള വർധിച്ചുവരുന്ന ആവശ്യത്തിന് ഫ്ലീറ്റ് ഓപ്പറേറ്റർമാരെ സഹായിക്കുന്നതിനാണ് ബിബി1924 രൂപകൽപന ചെയ്തിരിക്കുന്നത്.

19,500 കിലോഗ്രാം GVW റേറ്റിംഗാണ് ബസ്സിന്റേത്. ഇത് ഓപ്പറേറ്റർമാർക്ക് 51+1+1 സീറ്റുകൾ വരെ കോൺഫിഗർ ചെയ്യാൻ സഹായിക്കും. ഇതിനുപുറമേ കൂടുതൽ ലഗേജ് ഉൾക്കൊള്ളാനും ഈ റേറ്റിംഗം സഹായകരമാകും. OM926 6-സിലിണ്ടർ BS6 OBD-II ഡീസൽ എഞ്ചിൻ നൽകുന്ന ചേസിസ് 241bhpയും 850Nm ടോർക്കും ഉത്പാദിപ്പിക്കുന്നു. ഹൈവേ ക്രൂയിസിനായി രൂപകൽപന ചെയ്‌തിരിക്കുന്ന 6 സ്പീഡ് സിൻക്രോമെഷ് ഗിയർബോക്‌സാണ് നൽകിയിരിക്കുന്നത്. 380 ലിറ്റർ ഇന്ധന ടാങ്ക് ശേഷിയുള്ള ബസ്സിന് 1300 കിലോമീറ്ററിലധികം പ്രവർത്തന പരിധിയാണ് കമ്പനി അവകാശപ്പെടുന്നത്. മുംബൈ-പൂനെ, ഡൽഹി-ജയ്പൂർ, ചെന്നൈ-ബെംഗളൂരു തുടങ്ങിയ ദീർഘദൂര റൂട്ടുകളിൽ ഇന്ധനം നിറയ്ക്കുന്നതിനുള്ള സമയം കുറയ്ക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. തിരഞ്ഞെടുത്ത ഓപ്പറേറ്റർമാരുമായി ഈ മോഡൽ ഇതിനകം ഫീൽഡ് പരീക്ഷണങ്ങൾക്ക് വിധേയമായിട്ടുണ്ട്. സർവീസ് ഇടവേളകളും വർദ്ധിപ്പിച്ചതും പ്രധാനമാണ്. ആദ്യത്തെ നിർബന്ധിത സർവീസ് 60,000 കിലോമീറ്ററിൽ വരുമ്പോൾ. തുടർന്ന് ഓരോ 1,20,000 കിലോമീറ്ററിലും പരിശോധനകൾ നടത്തുന്നു.
Targeting India’s growing intercity segment, BharatBenz launched the 19.5-tonne BB1924 bus chassis with a 1300+ km range (380L tank), 241 bhp OM926 engine, and high capacity (up to 51+1+1 seats) for efficient, safe long-distance travel
