കേരളത്തിലെ ആപ്പ് അധിഷ്ഠിത ഗിഗ് തൊഴിലാളികൾക്കായി (ഡെലിവറി റൈഡർമാർ, ഡ്രൈവർമാർ) അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി സംസ്ഥാന സർക്കാർ ‘GIGON’ പദ്ധതിക്ക് തുടക്കം കുറിക്കുന്നു. സർക്കാരിന്റെ നൂറുദിന കർമ്മപദ്ധതിയുടെ ഭാഗമായി തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നീ പ്രധാന നഗരങ്ങളിലാണ് ആദ്യഘട്ടത്തിൽ വിശ്രമ കേന്ദ്രങ്ങൾ തുറക്കുന്നത്.

ഗിഗോൺ കേന്ദ്രങ്ങളിൽ ഇരിപ്പിടങ്ങൾ, ശുചിമുറികൾ, കുടിവെള്ളം, സൗജന്യ വൈഫൈ, ഫോൺ ചാർജിങ് പോയിന്റുകൾ തുടങ്ങിയവ ലഭ്യമാക്കിയിട്ടുണ്ട്. രാവിലെ 8 മുതൽ രാത്രി 10 വരെ രണ്ട് ഷിഫ്റ്റുകളിലായി പ്രവർത്തിക്കുന്ന ഈ കേന്ദ്രങ്ങളുടെ പരിപാലനത്തിനായി തൊഴിൽ വകുപ്പ് ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
വർദ്ധിച്ചുവരുന്ന ഗിഗ് തൊഴിലാളികളുടെ ക്ഷേമവും സുരക്ഷയും മുൻനിർത്തിയാണ് സർക്കാർ ഈ പദ്ധതിക്ക് രൂപം നൽകിയിട്ടുള്ളതെന്ന് അധികൃതർ വ്യക്തമാക്കി. ആദ്യഘട്ട അനുഭവങ്ങളുടെ അടിസ്ഥാനത്തിൽ പദ്ധതി മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനും, തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി പ്രത്യേക നിയമനിർമ്മാണം കൊണ്ടുവരാനും സർക്കാർ ആലോചിക്കുന്നുണ്ട്.
GIGON Kerala, Gig workers rest hubs, Kerala gig economy, Kerala Labour Department, Delivery worker amenities, Thiruvananthapuram Ernakulam Kozhikode gig hubs, Gig worker welfare Kerala
