പറന്നു പറന്നു ഉയരുകയാണ് കേരളത്തിന്റെ ഡ്രോണുകൾ. വിദേശരാജ്യങ്ങളിലെ ഗോതമ്പ് പാടങ്ങളിലേക്കാണ് മലയാളികളുടെ ഡ്രോണുകൾ പറക്കാൻ ഒരുങ്ങുന്നത്. സഹോദരങ്ങളും ചേർത്തല സ്വദേശികളുമായ ദേവൻ ചന്ദ്രശേഖരൻ, ദേവിക എന്നിവരുടെ അഗ്രി സ്റ്റാർട്ടപ്പ് ആണ് ഫ്യുസലേജ്‌ ഇന്നൊവേഷൻസ്. ഇവരുടെ ഡ്രോണുകൾക്കാണ് യുകെ, കാനഡ എന്നിവിടങ്ങളിൽ നിന്നും 25 ഓഡറുകൾ എത്തിയിരിക്കുന്നത്.

ഈ ഡ്രോണുകൾ ജൂലായ് അവസാനത്തോടെ കയറ്റി അയക്കും. ഗോതമ്പ്, ബാർളി, കനോള പാടങ്ങളിൽ വളപ്രയോഗവും വിള നിരീക്ഷണവും നടത്താനാണ് ഈ ഡ്രോണുകൾ കൊണ്ടുപോകുന്നത്. കാർഷിക മേഖലയിൽ നിന്നുള്ള കമ്പനികളിൽ നിന്നും യൂണിവേഴ്‌സിറ്റികളിൽ നിന്നുമാണ് ഈ ഓഡറുകൾ ഇവർക്ക് ലഭിച്ചിരിക്കുന്നത്. സിവിൽ അവിയേഷന്റെ ഡയറക്ടർ ജനറൽ അംഗീകാരത്തിനു അർഹമായിരിക്കുകയാണ് ഫിയ QD10 എന്ന് പേരിട്ടിരിക്കുന്ന ഇവരുടെ കാർഷിക ഡ്രോൺ 10 ലിറ്റർ ക്ഷമത ഉള്ളതും കൃത്യത ആയിട്ട് സ്പ്രേ ചെയ്യുന്നവയുമാണ്. ഇവയുടെ പറക്കൽ സമയം 25 മിനിട്ടാണ്.

ഇന്ത്യൻ വിപണിയിൽ 10 ലക്ഷത്തിനും അതിനുമുകളിലും വില വരുന്ന ഇത്തരം ഡ്രോണുകൾക്ക് 4 മുതൽ 7.5 ലക്ഷം വരെയാണ് ഫ്യസലേജ് ഈടാക്കുന്നത്. സിവിൽ അവിയേഷൻ അംഗീകാരത്തോടെ ഡ്രോൺ വിപണനം വലിയ അളവിലേക്ക് ചുവടുവെയ്ക്കുന്നത് വഴി കർഷകർക്കും അവർ അർഹിക്കുന്ന ലാഭത്തിൽ അഫ്ഫോർഡബിൾ ആയിട്ട് സ്വന്തമാക്കാൻ അവസരം നൽകുകയാണ് ഇവർ. കാർഷിക ഡ്രോണുകൾക്ക് പുറമെ ഡ്രോണുകളുടെ മറ്റു വിഭാഗങ്ങളായ നിരീക്ഷണ ഡ്രോണുകൾ, എഫ് പി വി ഡ്രോണുകൾ, വൂപ് ഡ്രോണുകൾ, ഡെലിവറി ഡ്രോണുകൾ, അഗ്നിശമന ഡ്രോണുകൾ എന്നിവയിൽ എല്ലാം സാധ്യതകൾ പരിശോധിക്കുകയാണ് ഫ്യുസലേജിന്റെ സാങ്കേതിക വിഭാഗം.

പത്ത് ലക്ഷം രൂപ വായ്പ്പയെടുത്ത് ഈ സഹോദരങ്ങൾ ആരംഭിച്ച ഈ കമ്പനിയുടെ കഴിഞ്ഞ വർഷത്തെ വിറ്റുവരവ് അഞ്ചര കോടി രൂപയാണെന്നു എംഡി ദേവൻ പറഞ്ഞിട്ടുണ്ട്. കൊച്ചി കളമശ്ശേരി മേക്കർ വില്ലേജിൽ ആണ് ഇവരുടെ കമ്പനി പ്രവർത്തിക്കുന്നത്. കേരളം സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ 2020 ജൂലായിൽ ആണ് ഇവർ കമ്പനി ആരംഭിച്ചത്. കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന്റെ അംഗീകാരം കമ്പനിയ്ക്ക് ലഭിച്ചത് 2023 നവംബറിലാണ്. 

Discover the success story of Fuselage Innovations, a Kerala startup specializing in agricultural drones, now fulfilling international orders for wheat and barley fields.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version