പ്രഭാസ് നായകനായ കൽക്കി കഴിഞ്ഞ ദിവസമാണ് തീയറ്ററിൽ എത്തിയത്. തീയറ്ററിൽ ആദ്യ ദിവസം തന്നെ വൻ ജനസ്വീകാര്യത ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. ബോക്സ്ഓഫിസിൽ കുതിച്ചിയർന്നിരിക്കുകയാണ് നാഗ് അശ്വിൻ–പ്രഭാസ് ചിത്രം ‘കൽക്കി 2898എഡി’. ആദ്യദിനം സിനിമയുടെ ആഗോള കലക്‌ഷൻ 180 കോടിയാണ്. ഇന്ത്യയിൽ നിന്നു മാത്രം ചിത്രം 95 കോടിയോളം നേടി. 85 കോടിയോളം ഓവർസീസ് കലക്‌ഷനാണ്.തെലുങ്കിൽ നിന്നും 64 കോടിയാണ് ആദ്യദിനം ചിത്രം നേടിയിരിക്കുന്നത്. ഹിന്ദിയിൽ നിന്നും 24 കോടി, തമിഴിൽ നിന്നും നാല് കോടി. കേരളത്തിൽ നിന്നും 2.73 കോടി, കന്നഡയിൽ നിന്നും 50 ലക്ഷം എന്നിങ്ങിനെ ആണ് ചിത്രത്തിന്റെ കളക്ഷൻ റിപ്പോർട്ടുകൾ.

ഇതോടെ കെജിഎഫ് 2 (159 കോടി രൂപ), സലാർ (158 കോടി രൂപ), ലിയോ (142.75 കോടി രൂപ) എന്നിവയുടെ ആഗോള ഓപ്പണിങ് റെക്കോർഡുകൾ കൽക്കി തകർത്തെറിഞ്ഞു. 223 കോടി കലക്‌ഷനുമായി ആർആർആർ ആണ് ഇപ്പോഴും ആദ്യ ദിനം ഏറ്റവും ഉയർന്ന കളക്ഷൻ നേടിയ ഇന്ത്യൻ സിനിമ. ബാഹുബലി 2 ആണ് രണ്ടാം സ്ഥാനത്ത്.

ഈ ചിത്രം  ആദ്യദിനം 217 കോടിയിലധികം നേടിയിട്ടുണ്ട്. പ്രിബുക്കിങിലൂടെയും കൽക്കി കോടികൾ കരസ്ഥമാക്കിയിരുന്നു. അതിനാല്‍ തന്നെ ആദ്യ വാരാന്ത്യത്തില്‍  സകല റെക്കോർഡുകളും ചിത്രം തകർത്തെറിയുമെന്നാണ് റിപ്പോർട്ട്. 600 കോടി ബജറ്റുള്ള ചിത്രം സി. അശ്വൻ ദത്താണ് നിര്‍മിച്ചിരിക്കുന്നത്.

Explore the record-breaking global box office debut of Prabhas’ film ‘Kalki 2898AD’, surpassing previous records set by films like KGF 2 and Salaar. Learn about its impressive earnings from India and overseas, setting high expectations for its first weekend.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version