മൂന്നു പതിറ്റാണ്ട് പിന്നിടുകയാണ് കിൻഫ്ര എന്ന  കേരള ഇൻഡസ്ട്രിയൽ ഇൻഫ്രാസ്ട്രക്ചർ ഡെവലപ്മെന്‍റ് കോർപറേഷൻ.  കഴിഞ്ഞ മൂന്നു വർഷ കാലയളവിൽ കേരളത്തിൽ കിൻഫ്ര കൊണ്ട് വന്നത് 2232.66 കോടി രൂപയുടെ സ്വകാര്യ നിക്ഷേപം. സൃഷ്ടിച്ചത് 27,335 തൊഴിലവസരങ്ങളും.

419 വ്യവസായ യൂണിറ്റുകൾക്കായി 211 ഏക്കർ സ്ഥലവും 5.34 ലക്ഷം ചതുരശ്ര അടി ബിൽറ്റ്അപ്പ് സ്ഥലവും അനുവദിച്ചതിലൂടെയാണ് ഈ നേട്ടം കൈവരിക്കാൻ സാധിച്ചത്. കിൻഫ്ര ഇതുവരെ കേരളത്തിൽ കൊണ്ടുവന്ന നിക്ഷേപങ്ങളുടെ 35 ശതമാനവും തൊഴിലവസരങ്ങളുടെ 40 ശതമാനവും ഈ മൂന്നുവർഷംകൊണ്ട് നേടാനായതാണെന്ന് വ്യവസായമന്ത്രി പി. രാജീവ് പറഞ്ഞു.  മൂന്നു പതിറ്റാണ്ടുകൊണ്ട് വിവിധ മേഖലകളിലായി 31 വ്യവസായ പാർക്കുകൾ സ്ഥാപിച്ച കിൻഫ്ര ആകെ 70,000 തൊഴിലവസരങ്ങൾ സൃഷ്ടിക്കുകയും 6,500 കോടിയോളം സ്വകാര്യ നിക്ഷേപങ്ങൾ കൊണ്ടുവരികയും ചെയ്തിട്ടുണ്ട്.

കൊച്ചി – ബംഗളൂരു വ്യവസായ ഇടനാഴിക്കായി രണ്ട് നോഡിലായി 1273 ഏക്കർ ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഈ പദ്ധതി യാഥാർത്ഥ്യമാക്കുന്നതോടെ 10,000 കോടിയുടെ നിക്ഷേപവും ഒരു ലക്ഷത്തിലധികം തൊഴിലവസരവും പാലക്കാട് നോഡിൽ മാത്രം സൃഷ്ടിക്കപ്പെടും. ഗ്ലോബൽ സിറ്റി യാഥാർത്ഥ്യമാകുന്നതോടെ 3000 കോടിയുടെ നിക്ഷേപവും 30000 തൊഴിലവസരങ്ങളും ഉണ്ടാകുമെന്നാണ് പ്രതീക്ഷ.  

രാമനാട്ടുകരയിലെ അഡ്വാൻസ്ഡ് ടെക്നോളജി പാർക്ക്, തൊടുപുഴയിലെ സ്പൈസസ് പാർക്ക്, കാക്കനാട് ഇന്റർനാഷണൽ എക്സിബിഷൻ കം കൺവൻഷൻ സെന്റർ, തിരുവനന്തപുരത്തെ കിൻഫ്ര ഫിലിം ആൻഡ് വീഡിയോ പാർക്കിൽ ടാറ്റ എലക്സിക്കായി അനുവദിച്ച ഐടി കെട്ടിടം, മലപ്പുറം കാക്കഞ്ചേരിയിലെ കിൻഫ്ര ടെക്നോ ഇൻഡസ്ട്രിയൽ പാർക്കിൽ അനുവദിച്ച സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി തുടങ്ങിയവയും കിൻഫ്രയുടെ സമീപകാല നേട്ടങ്ങളാണ്. പുതുതായി ആരംഭിക്കുന്ന ടിസിഎസ് ഇന്നൊവേഷൻ പാർക്ക് കാക്കനാട് കിൻഫ്ര ഇലക്ട്രോണിക് മാനുഫാക്ചറിങ്‌ ക്ലസ്റ്ററിലാണ്.

 ഒറ്റപ്പാലത്ത് സ്ഥിതി ചെയ്യുന്ന കിൻഫ്ര ഡിഫൻസ് പാർക്കിലാണ് ഇന്ത്യയിലെ ആദ്യ ഗ്രാഫീൻ പാർക്കിന്‍റെ നിർമ്മാണം നടക്കുന്നത്. മട്ടന്നൂരിലെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറിയും കൊച്ചിയിലെ പെട്രോകെമിക്കൽ പാർക്കും തിരുവനന്തപുരത്തെ സ്റ്റാൻഡേർഡ് ഡിസൈൻ ഫാക്ടറി രണ്ടാം ഘട്ടവും യൂണിറ്റി മാളുമെല്ലാം കിൻഫ്ര പദ്ധതികളാണെന്നു വ്യവസായ മന്ത്രി പി രാജീവ് വിശദീകരിച്ചു.

സംസ്ഥാനത്ത് വ്യാവസായിക സംരംഭങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിന് വേണ്ട പശ്ചാത്തല വികസനം മെച്ചപ്പെടുത്തുക എന്നതാണ് കിൻഫ്രയുടെ പ്രധാന ലക്ഷ്യം. കേരളത്തിലെ വ്യാവസായിക സംരംഭങ്ങൾക്ക് മികച്ച അടിസ്ഥാന സൗകര്യങ്ങൾ ലഭ്യമാക്കാൻ സഹായിക്കുന്ന സ്ഥാപനമാണ് കിൻഫ്ര.

കിൻഫ്ര പ്രധാനമായും 20-ഓളം വികസനം ആവശ്യമായ മേഖലകളെ കണ്ടെത്തിയിട്ടുണ്ട്.   കിൻഫ്രയുടെ കീഴിലുള്ള വ്യാവസായിക പാർക്കുകൾ  ഉപഭോക്താക്കൾക്ക് സമഗ്ര അടിസ്ഥാന സൗകര്യങ്ങളും പിന്തുണയും സേവനങ്ങളും വാഗ്ദാനം ചെയ്യുന്നു.   ഉപഭോക്താക്കൾക്ക് ഏക ജാലക സംവിധാനത്തിലൂടെ സേവനങ്ങൾ ലഭ്യമാക്കുന്നു എന്നതിനൊപ്പം  വ്യാവസായിക വികസനത്തിനാവശ്യമായ ആകർഷകവും വൈവിധ്യവുമായ അവസരങ്ങൾ ലഭ്യമാക്കുന്നു എന്നുള്ളതും കിൻഫ്രയുടെ പ്രത്യേകതയാണ്.

KINFRA, the Kerala Industrial Infrastructure Development Corporation, has secured Rs 2232.66 crore in private investment and created 27,335 jobs over the past three years. This marks a significant milestone in its 30-year history of fostering industrial growth in Kerala.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version