9.75 കോടിയുടെ ആമിർ ഖാന്റെ ആഡംബര വീട്!

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാൻ റിയൽ എസ്റ്റേറ്റ് ബിസിനസിലേക്ക് പുതിയ ഒരു നിക്ഷേപം കൂടി നടത്തിയിരിക്കുന്നു. മുംബൈയിലെ പാലി ഹില്ലിൽ പുതിയ അപ്പാർട്ട്‌മെൻ്റ് സ്വന്തമാക്കി കൊണ്ടാണ് താരത്തിന്റെ ഈ പുതിയ നിക്ഷേപം. സ്‌ക്വയർയാർഡ്‌സ് ഡോട്ട് കോം റിപ്പോർട്ടുകൾ പ്രകാരം  9 കോടിയിലധികം രൂപയ്ക്കാണ് അദ്ദേഹം ഈ ആഡംബര വസ്തു വാങ്ങിയത്.  ഹിന്ദുസ്ഥാൻ ടൈംസിൻ്റെ റിപ്പോർട്ടുകൾ പ്രകാരം 9.75 കോടി രൂപയാണ് ആമിർ ഖാൻ ഈ വസ്തുവിനായി ചിലവഴിച്ചത്.

കാര്‍പ്പറ്റ് ഏരിയ അടക്കം ഏകദേശം 1,027 ചതുരശ്ര അടി വലിപ്പമുണ്ട് ഈ അപ്പാര്‍ട്ട്മെന്‍റിന്. ജൂൺ 25 നാണ് ഇതിന്റെ രജിസ്‌ട്രേഷൻ നടന്നത്. ഈ വസ്തുവിന്‍റെ രജിസ്ട്രേഷന് മാത്രം ഏകദേശം 58.5 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി ആയി നൽകേണ്ടി വന്നു എന്നും 30,000 രൂപ രജിസ്ട്രേഷൻ ഫീസായും നൽകി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

പാലി ഹിൽസ് ഏരിയയിൽ സ്ഥിതി ചെയ്യുന്ന ആഡംബര പാര്‍പ്പിട സമുച്ചയമായ ബെല്ല വിസ്റ്റയിലാണ് ആമിര്‍ വാങ്ങിയ പുതിയ അപ്പാര്‍ട്ട്മെന്‍റ് സ്ഥിതി ചെയ്യുന്നത്. ശാന്തമായ ചുറ്റുപാടും പച്ചപ്പ് നിറഞ്ഞ പാലി ഹിൽസ്,  മുംബൈ നഗരത്തിന്‍റെ തിരക്കുകളിൽ ഒഴിഞ്ഞ് മാറിയ ഒരിടമാണ്. അതുകൊണ്ട് തന്നെ മുംബൈയിലെ പല പ്രമുഖരും ബോളിവുഡ് താരങ്ങളും ഇവിടെയാണ് വീടുകൾ വാങ്ങിയിരിക്കുന്നത്.

ഇപ്പോള്‍ വാങ്ങിയ ബെല്ല വിസ്റ്റ അപ്പാർട്ട്‌മെന്‍റിന് പുറമേ. പാലി ഹില്‍സിലെ മറീന അപ്പാർട്ട്‌മെന്‍റ് കെട്ടിടത്തിലും ആമിറിന് അപ്പാര്‍ട്ട്മെന്‍റ് ഉണ്ട്.   ബെല്ല വിസ്തയ്ക്കും മറീന അപ്പാർട്ടുമെന്‍റുകള്‍ക്ക് പുറമേ, ബാന്ദ്രയിൽ 5,000 ചതുരശ്ര അടി വിസ്തീർണമുള്ള രണ്ട് നിലകളുള്ള സീഫേസ് ബംഗ്ലാവും ആമിർ ഖാനുണ്ട്. റിയൽ എസ്റ്റേറ്റിൽ കാര്യമായ നിക്ഷേപങ്ങൾ ആണ് ആമിര്‍ നടത്തിയിട്ടുള്ളത്. 2013-ൽ പാഞ്ച്ഗനിയിൽ 2 ഏക്കറിലധികം വിസ്തൃതിയുള്ള 7 കോടി വിലമതിക്കുന്ന ഒരു ഫാം ഹൗസും സ്വന്തമാക്കിയിരുന്നു താരം. ചില മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഉത്തർപ്രദേശിലെ ഹർദോയ് ജില്ലയിലെ ഷഹാബാദിലും  ഒരു ഫാം ഹൗസ് ഇദ്ദേഹത്തിന് സ്വന്തമാണ്. 

Bollywood star Aamir Khan acquires a luxury property in Mumbai’s Pali Hill for Rs. 9.75 crore. Learn more about his new residence and other real estate investments.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version