https://youtu.be/N6G2YieEp5Q

ടെക്നോളജി പുതിയ കാലത്തെ തൊഴിലിടങ്ങളെ നയിക്കുമ്പോൾ പ്രൊഡക്ട് മാർക്കറ്റിംഗും ബ്രാൻഡിങ്ങും പിന്തുടരേണ്ട മാർഗങ്ങളും, ഒരു പ്രൊഡക്ട് കസ്റ്റമറിലേക്ക് എത്തണമെങ്കിൽ സ്വീകരിക്കേണ്ട ഡിജിറ്റൽ മാർക്കറ്റിഗ് നിർദ്ദേശങ്ങളും പങ്കുവെച്ച്  മൈക്രോസോഫ്റ്റ് മാർക്കറ്റിങ് ലീഡർ വേദനാരായണൻ വേദാന്തം. കേരള സ്റ്റാർട്ടപ്പ് മിഷന്റെ നേതൃത്വത്തിൽ  സ്റ്റാർട്ടപ്പ് ഫൗണ്ടേഴ്സിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഫൗണ്ടേഴ്സ് മീറ്റിൽ സംസാരിക്കുക ആയിരുന്നു വേദനാരായണൻ. കേരളത്തിലെ സ്റ്റാർട്ടപ്പ് സ്ഥാപകരുടെ സംരംഭമായ ഫൗണ്ടേഴ്‌സ് മീറ്റിന്റെ ഇരുപതാമത് എഡിഷനാണ് കൊച്ചിയിൽ നടന്നത്.

ചാനൽ ഐ ആം സിഇഒയും ഫൗണ്ടറുമായ നിഷ കൃഷ്ണൻ മോഡറേറ്റർ ആയ പരിപാടിയിൽ ഗ്രോ കോംസ്‌ കോ ഫൗണ്ടറും സിഇഒയുമായ ജോർജ് കുര്യൻ കണ്ണന്താനം, സിനിമ താരവും കോർപ്പറേറ്റ് ഗിഫ്റ്റ് സംരംഭത്തിന്റെ ഉടമയുമായ അഞ്ജലി നായർ എന്നിവർ സംരഭകരുമായി സംവദിച്ചു. സംരംഭം തുടങ്ങി വിജയിച്ചവർ തങ്ങൾ കടന്നു വന്ന വഴികളെ കുറിച്ചും നേരിടേണ്ടി വന്ന തിരിച്ചടികളെ കുറിച്ചും വിജയത്തിലേക്ക് നയിച്ച ദൃഢനിശ്ചയത്തെ കുറിച്ചും അനുഭവങ്ങൾ പങ്കുവെച്ചത് സംരംഭകർക്ക് പ്രചോദനം പകരുന്നത് ആയിരുന്നു.

 സ്റ്റാർട്ടപ്പ് സംരംഭകർക്കിടയിൽ  ശക്തമായ ഒരു ശൃംഖല സ്ഥാപിക്കുന്നതിനായി കേരളത്തിലെ സ്റ്റാർട്ടപ്പ് സ്ഥാപകർ, കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ നടത്തുന്ന ഒത്തു ചേരലാണ്  ഫൗണ്ടേഴ്സ് മീറ്റ്.സ്റ്റാർട്ടപ്പുകൾ തമ്മിലുള്ള ആശയവിനിയമത്തിനും ബിസിനസ് കൊലാബറേഷനും ഈ പ്ലാറ്റ്ഫോം സഹായകരമാണ്.

സ്റ്റാർട്ടപ്പ് സംരംഭകർക്കിടയിൽ  ശക്തമായ ഒരു ശൃംഖല സ്ഥാപിക്കുന്നതിനായി കേരളത്തിലെ സ്റ്റാർട്ടപ്പ് സ്ഥാപകർ, കേരള സ്റ്റാർട്ടപ്പ് മിഷന്റെ സഹായത്തോടെ നടത്തുന്ന ഒത്തു ചേരലാണ്  ഫൗണ്ടേഴ്സ് മീറ്റ്.സ്റ്റാർട്ടപ്പുകൾ തമ്മിലുള്ള ആശയവിനിയമത്തിനും ബിസിനസ് കൊലാബറേഷനും ഈ പ്ലാറ്റ്ഫോം സഹായകരമാണ്.  ചെറിയ സംരംഭങ്ങൾ, ഇപ്പോൾ സംരംഭം ആരംഭിച്ചവർ,  വളർച്ചാ ഘട്ടത്തിൽ നിൽക്കുന്ന സ്റ്റാർട്ടപ്പ് സ്ഥാപകർ തമ്മിലുള്ള സംഭാഷണം ആണ് ഉറപ്പാക്കുന്നത്. ശക്തമായ നെറ്റ്‌വർക്കിംഗ് സാധ്യമാവുന്നതോടെ, സ്റ്റാർട്ടപ്പുകൾക്ക് ഒരു വേദി ലഭിക്കാനും സംയുക്ത പങ്കാളിത്തം വർദ്ധിപ്പിക്കാനും സഹായിക്കും. വളർച്ചയുടെ വിവിധ ഘട്ടങ്ങളിൽ കൂടി ആണ് ഒരു സ്റ്റാർട്ടപ്പ് ഉയർന്നുവരുന്നത്. വിജയകരമായ ഒരു സ്റ്റാർട്ടപ്പ് സൃഷ്ടിക്കുക, വിവിധ ഘട്ടങ്ങളിലൂടെയുള്ള മൂലധനം,പുരോഗതി എന്നിവ എങ്ങനെ സ്വരൂപിക്കാമെന്ന് മനസിലാക്കുക ആണ് മീറ്റ് ലക്ഷ്യം വെക്കുന്നത്.

Discover the highlights of Founders Meet Kochi 2024, organized by Kerala Startup Mission, featuring industry leaders and fostering innovation and collaboration in Kerala’s startup ecosystem.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version