റിയൽ എസ്റ്റേറ്റ് ബിസിനസിൽ വൻ നിക്ഷേപമാണ് ബോളിവുഡ് താരങ്ങൾ നടത്താറുള്ളത്. ഇപ്പോഴിതാ ബോളിവുഡ് ഇതിഹാസം അമിതാഭ് ബച്ചനും ഇത്തരം ഒരു നിക്ഷേപം നടത്തിയിരിക്കുകയാണ്. മുംബൈയിലെ ബോറിവാലിയിൽ രണ്ട് ആഡംബര അപ്പാർട്ടുമെൻ്റുകൾ ഇദ്ദേഹം സ്വന്തമാക്കിയതായി ഹിന്ദുസ്ഥാൻ ടൈംസ് റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിൻ്റെ മകൻ അഭിഷേക് ബച്ചൻ ഇതേ പ്രദേശത്ത് അടുത്തിടെ ആറ് അപ്പാർട്ട്‌മെൻ്റുകൾ വാങ്ങിയിരുന്നു. ഇതിനു പിന്നാലെ ആണ് പിതാവും ഇവിടെ വീടുകൾ സ്വന്തമാക്കിയിരിക്കുന്നത്.

ഏകദേശം 7 കോടി രൂപ വിലമതിക്കുന്ന സൂപ്പർസ്റ്റാറിൻ്റെ ഈ പുതിയ അപ്പാർട്ടുമെൻ്റുകൾ, അഭിഷേകിൻ്റെ അപ്പാർട്ടുമെന്റുകൾ ഉള്ള അതേ ടവറിൻ്റെ 57-ാം നിലയിലാണ്. സാപ്ക്കി.കോം വഴി ആക്‌സസ് ചെയ്‌ത രേഖകൾ പ്രകാരം ഈ അപ്പാർട്ട്മെന്റിന്റെ രജിസ്‌ട്രേഷനായി 40.72 ലക്ഷം രൂപ സ്റ്റാമ്പ് ഡ്യൂട്ടി അടച്ച് മെയ് 29 ന് ഇടപാടുകൾ ബിഗ്ബി പൂർത്തിയാക്കിയിട്ടുണ്ട്.  

ഇത് വാങ്ങുന്നതിനു മുൻപ് അദ്ദേഹം മുംബൈയിലെ അന്ധേരി സബർബിലെ ഓഷിവാര പ്രദേശത്തെ മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന മൂന്ന് ഓഫീസ് സ്‌പെയ്‌സുകൾ വാങ്ങിയിരുന്നു. അന്ധേരി വെസ്റ്റിലെ വീര ദേശായി റോഡിലെ സിഗ്നേച്ചർ ബിൽഡിംഗിൽ സ്ഥിതി ചെയ്യുന്ന മൂന്ന് കാർ പാർക്കിംഗ് സ്ഥലങ്ങളും ഉൾപ്പെടുന്ന ഈ ഓഫീസ് യൂണിറ്റുകളുടെ മൂല്യം ഏകദേശം 60 കോടി രൂപയാണ്. ബോളിവുഡ് സെലിബ്രിറ്റികളുടെ റിയൽ എസ്റ്റേറ്റ് ഇടപാടുകൾ പരമ്പരാഗതമായി ബാന്ദ്ര, ഖാർ, ജുഹു തുടങ്ങിയ പ്രധാന പ്രദേശങ്ങളും സൗത്ത്, സെൻട്രൽ മുംബൈ എന്നിവിടങ്ങളിലും ആയിരുന്നു. അതുകൊണ്ട് തന്നെ ബച്ചൻ കുടുംബം നടത്തിയ ഈ വസ്തു വാങ്ങൽ, പ്രോപ്പർട്ടി മാർക്കറ്റിൽ കാര്യമായ ചലനമാണ് സൃഷ്ടിച്ചത്.

കഴിഞ്ഞ വർഷം അമിതാഭ് ബച്ചൻ അന്ധേരിയിലെ സിഗ്നേച്ചർ ബിൽഡിംഗിൽ 8,396 ചതുരശ്ര അടി വിസ്തീർണ്ണമുള്ള നാല് ബിൽഡിങ്ങുകൾ ഏകദേശം 29 കോടി രൂപയ്ക്ക് വാങ്ങിയിരുന്നു. ഇതിനും 1.72 കോടി രൂപയുടെ സ്റ്റാമ്പ് ഡ്യൂട്ടി ഉണ്ടായിരുന്നു. 2024 മെയ് 28 ന്, ബോറിവലിയിലെ ഒബ്‌റോയ് സ്കൈ സിറ്റി പ്രോജക്റ്റിൽ അഭിഷേക് ബച്ചൻ 15 കോടിയിലധികം രൂപയ്ക്ക് ആറ് അപ്പാർട്ടുമെൻ്റുകൾ വാങ്ങിയതായും സാപ്ക്കി.കോം ൽ നിന്നുള്ള രേഖകൾ പറയുന്നുണ്ട്.

പ്രമുഖ ബോളിവുഡ് താരങ്ങൾ ആയ ഷാരൂഖ് ഖാൻ, ശിൽപ്പ ഷെട്ടി, അക്ഷയ് കുമാർ, ഐശ്വര്യ റായ് എന്നിവരും അടുത്തിടെ വിവിധ റിയൽ എസ്റ്റേറ്റ് സംരംഭങ്ങളിൽ സജീവമായി നിക്ഷേപം നടത്തിയിരുന്നു. അടുത്തിടെ, രൺവീർ സിംഗ്, ഹൃത്വിക് റോഷൻ, റാണി മുഖർജി, ആലിയ ഭട്ട്, ദിഷ പടാനി, ജാൻവി കപൂർ തുടങ്ങിയ സെലിബ്രിറ്റികളും ആഡംബരവും ഉയർന്ന നിലവാരത്തിലുള്ളതുമായ സ്വത്തുക്കളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നുണ്ട്. അമിതാഭ് ബച്ചൻ, പ്രഭാസ്, ദീപിക പദുക്കോൺ, കമൽ ഹാസൻ, ദിഷ പടാനി എന്നിവർക്കൊപ്പം അഭിനയിക്കുന്ന “കൽക്കി 2898 എഡി” ആണ് ബച്ചന്റേതായി ഒടുവിൽ തീയറ്ററുകളിൽ എത്തിയ ചിത്രം. 

Bollywood legend Amitabh Bachchan expands his real estate portfolio with two luxury apartments in Mumbai’s Borivali suburb, aligning with his son Abhishek’s recent purchases. Learn more about these high-profile transactions.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version