https://youtube.com/shorts/N1mehlD5GsM

ബിഗ് ബോസ് ഒടിടിയുടെ രണ്ടാം സീസണില്‍ ജേതാവായതോടെ പ്രശസ്തനായ താരമാണ് എൽവിഷ് യാദവ്. സൽമാൻ ഖാൻ അവതാരകനായ ഈ പരിപാടിയിൽ കൂടി എൽവിഷ് ശ്രദ്ധ നേടിയപ്പോൾ ഒടിടി യുടെ മൂന്നാം സീസണിലേക്ക് എൽവിഷിന്റെ ഒരു സുഹൃത്ത് കൂടി എത്തി ചേർന്നിരുന്നു. ജൂൺ 21 ന് അനിൽ കപൂർ അവതാരകനായ ബിഗ് ബോസ് ഒടിടി 3 ആരംഭിച്ചു. ഈ സീസണിലേക്കാണ് എൽവിഷ് യാദവിന്റെ ഉറ്റ സുഹൃത്തായ ലവ്‌കേഷ് കഠാരിയ എത്തിച്ചേരുന്നത്.ലവ്‌ കഠാരിയ എന്ന ലവ്‌കേഷ് കഠാരിയ അറിയപ്പെടുന്ന വ്ലോഗെർ ആണ്.

 യൂട്യൂബർ, മോഡൽ, നടൻ, ബിസിനസുകാരൻ എന്നീ നിലകളിൽ പ്രശസ്തനാണ് ലവ്‌കേഷ് കഠാരിയ. തന്റെ ചാനലിൽ തമാശ വീഡിയോകൾ,  വ്ലോഗുകൾ എന്നിവയാണ് ലവ്‌കേഷ് കൂടുതലും പങ്കുവയ്ക്കാറുള്ളത്. ബിഗ് ബോസ് ഒടിടി 2 വിജയിയായ എൽവിഷ് യാദവുമായി നല്ല സുഹൃദത്തിൽ ആണ് ലവ്‌കേഷ്.  കോളേജിൽ പഠിക്കുമ്പോൾ രണ്ടാം വർഷത്തിനിടെ, ലവ്‌കേഷ് ഡൽഹിയിൽ ചിത്രീകരിച്ച ഒരു വീഡിയോ വൈറലായി. അതിനുശേഷം അദ്ദേഹം സ്വന്തമായി ഒരു ചാനൽ ആരംഭിക്കുകയും അതിന് ബക്ചോദ് സ്റ്റുഡിയോ എന്ന് പേരിടുകയും ചെയ്തു.

കോളേജിൽ പഠിക്കുന്ന സമയത്ത് ലവ്‌കേഷിന്‌ പിതാവ്  40,000 രൂപ നൽകി.  അതിൽ നിന്ന് 36,500 രൂപയുടെ കാനൻ ഇഒഎസ് 700 ഡി ക്യാമറ വാങ്ങിയ ലവ്‌കേഷ് അത് അദ്ദേഹത്തിന്റെ ചാനലിനായി ഉപയോഗിച്ചു. ന്യൂഡൽഹിയിലെ ബിസിനസ് ഹബ്ബായ കൊണാർട്ട് പ്ലേസ് സന്ദർശിക്കുകയും ചാനലിന് വേണ്ടി നിറയെ വിഡിയോകൾ ഷൂട്ട് ചെയ്യുകയും ചെയ്തു. ചാനലിന്റെ വിജയത്തിന് ശേഷം കറപ്റ്റ്  ട്യൂബ് എന്ന് പേര് മാറ്റിയതോടെ ചാനൽ കൂടുതൽ പ്രശസ്തിയേക്ക് എത്തി. ഇൻസ്റ്റാഗ്രാമിൽ  2 ദശലക്ഷം ഫോളോവേഴ്‌സ് ആണ് ലവ്‌കേഷിനുള്ളത്.

യൂട്യൂബ് ചാനലിൽ 900കെ സബ്സ്ക്രൈബ്ഴ്സ് ആണ് ലവ്‌കേഷിനുള്ളത്. എൽവിഷ് യാദവുമായി ലവ്‌കേഷ്സൗഹൃദം ആരംഭിച്ചത് 2020 കോവിഡ്-19 ലോക്ക്ഡൗണിൽ ആയിരുന്നു. സാൻഡി എന്ന സുഹൃത്ത് ആയിരുന്നു ലവ്‌കേഷിന്‌ എൽവിഷിനെ പരിചയപ്പെടുത്തിയത്. താമസിയാതെ  അവർ ഉറ്റസുഹൃത്തുക്കളായി. ഇതിനുശേഷം ലവ് കഠാരിയ എന്ന പേരിൽ പുതിയ വ്ലോഗിംഗ് ചാനൽ ആരംഭിക്കുകയും ചെയ്തു.

അഭിനയത്തിലേക്കും മോഡലിങ്ങിലേക്കും കടന്ന ലവ്‌കേഷ് ഇതിനോടകം തന്നെ നിരവധി പരസ്യ ചിത്രങ്ങളിലും മ്യൂസിക്ക് ആൽബങ്ങളിലും അഭിനയിച്ചു കഴിഞ്ഞു. നിലവിൽ ബിഗ് ബോസ് ഹൗസിലാണ് ലവ്‌കേഷ് ഉള്ളത്. ഡിജിറ്റൽ ക്രിയേറ്ററും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസറുമായ ലവ്‌കേഷിൻ്റെ ഏകദേശ ആസ്തി 240K ഡോളർ ആണ് അതായത് ഏകദേശം 2 കോടി രൂപ. യൂട്യൂബ്, ഇൻസ്റ്റാഗ്രാം എന്നിവയാണ് അദ്ദേഹത്തിൻ്റെ പ്രധാന വരുമാന സ്രോതസ്സുകൾ.

Love Kataria, the digital creator and social media influencer, captivates audiences on Bigg Boss OTT 3. Known for his comedic content and vibrant online presence, Kataria’s journey from college prankster to digital star is inspiring

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version