രാഷ്ട്രീയമെന്നത് തൊഴിലാണ് എന്നു കരുതുന്നവരാണ് മലയാളികളും ഇന്ത്യക്കാരും. രാഷ്ട്രീയത്തിലൂടെ വലിയ പദവികളിൽ എത്തിക്കഴിഞ്ഞവർ ഔദ്യോഗിക കാലാവധിക്ക് ശേഷം മറ്റ് ജോലികളിലേക്ക് പോകുന്നത് അതുകൊണ്ടുതന്നെ നമ്മുടെ നാട്ടുകാരെ സംബന്ധിച്ച് അത്ഭുതമാണ്. അത്തരത്തിലുള്ള ‘അത്ഭുതപ്രവൃത്തിയിലൂടെ’ ശ്രദ്ധ നേടുകയാണ് മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രിയും ഇന്ത്യൻ വംശജനുമായ ഋഷി സുനക് (Rishi Sunak). യുഎസ് ധനകാര്യ സ്ഥാപനമായ ഗോൾഡ്മാൻ സാക്‌സിൽ (Goldman Sachs) സുപ്രധാന പദവി വഹിക്കാനാണ് ഋഷി സുനക് ഒരുങ്ങുന്നത്.

2022 ഒക്ടോബർ മുതൽ 2024 ജൂലൈ വരെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്നു ഋഷി സുനക്. അതിനും വർഷങ്ങൾക്കു മുൻപ് വാൾസ്ട്രീറ്റ് ഇൻവെസ്റ്റ്മെന്റ് ബാങ്കായ ഗോൾഡ്മാൻ സാക്‌സിൽ അദ്ദേഹം ജൂനിയർ അനലിസ്റ്റായി ജോലി ചെയ്തിട്ടുണ്ട്. ഓക്സ്ഫോർഡ് (Oxford University) പഠനകാലത്ത് പാർട് ടൈം ഇന്റേർണായിരുന്ന അദ്ദേഹം പിന്നീട് ഗോൾഡ്മാൻ സാക്‌സിൽ ജൂനിയർ അനലിസ്റ്റ് ആയി മുഴുവൻ സമയ ജോലിക്ക് കയറുകയായിരുന്നു. അതേ സ്ഥാപനത്തിലേക്ക് സീനിയർ അഡ്വൈസർ ആയാണ് 21 വർഷങ്ങൾക്കു ശേഷം ഋഷി സുനക് തിരിച്ചെത്തുന്നത്. ആഗോളതലത്തിൽ ഗോൾഡ്മാൻ സാക്‌സ് ഉപഭോക്താക്കൾക്ക് നിർദേശങ്ങൾ നൽകാൻ ഋഷി സുനകിന്റെ സേവനം വിനിയോഗിക്കുമെന്ന് സിഇഒ ഡേവിഡ്.എം.സോളമൻ (David M. Solomon) അറിയിച്ചു.

ഗോൾഡ്മൻ സാക്‌സിൽ നിന്നും ഋഷി സുനകിനു ലഭിക്കുന്ന ശമ്പളം അദ്ദേഹവും ഭാര്യ അക്ഷത മൂർത്തിയും (Akshata Murty) ചേർന്ന് സ്ഥാപിച്ച റിച്ച്മണ്ട് പോജക്റ്റിന്റെ (Richmond Project) ചാരിറ്റി പ്രവർത്തനങ്ങൾക്ക് വിനിയോഗിക്കുമെന്ന് ആഗോള മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഋഷി സുനകിന്റെ ഭാര്യ അക്ഷത ഇൻഫോസിസ് (Infosys) സ്ഥാപകൻ എൻ.ആർ. നാരായണ മൂർത്തിയുടെ (N.R. Narayana Murthy) മകളാണ്. സൺഡേ ടൈംസ് റിച്ച് ലിസ്റ്റ് (The Sunday Times Rich List) പ്രകാരം £640 മില്യണാണ് ദമ്പതികളുടെ ആസ്തി. 

Former UK Prime Minister Rishi Sunak returns to Goldman Sachs in a new senior role, with his salary reportedly going to his charity, The Richmond Project, after his party’s significant loss in the 2024 general election.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version