വികസനത്തിന്റെ ഭാഗമായി രണ്ട് വർഷത്തിനുള്ളിൽ ഏകദേശം 10,000 എയർകണ്ടീഷൻ ചെയ്യാത്ത കോച്ചുകളുടെ നിർമ്മാണ പദ്ധതിക്ക് ഇന്ത്യൻ റെയിൽവേ അംഗീകാരം നൽകി. 2024-25 ലും 2025-26 ലും 9,929 നോൺ എസി കോച്ചുകൾ നിർമ്മിക്കാനുള്ള പദ്ധതിക്കാണ് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവിൻ്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ റെയിൽവേ അംഗീകാരം നൽകിയത്. ഇതിൽ 4,485 നോൺ എസി കോച്ചുകൾ 2024-25 സാമ്പത്തിക വർഷത്തിലും 5,444 കോച്ചുകൾ 2025-26 ലും കൂടി പുറത്തിറക്കും.
നിർമ്മിക്കേണ്ട മൊത്തം കോച്ചുകളുടെ മൂന്നിലൊന്ന് വിഹിതം ജനറൽ സീറ്റിംഗ് കോച്ചുകൾ ഉണ്ടായിരിക്കും. അടുത്തിടെ ഇന്ത്യൻ റെയിൽവേ സാധാരണക്കാർക്കായി നോൺ എസി കോച്ചുകളുള്ള രണ്ട് പുതിയ അമൃത് ഭാരത് പുഷ് പുൾ ട്രെയിനുകൾ അവതരിപ്പിച്ചിരുന്നു. നിരവധി യാത്രാ ഫ്രണ്ട്ലി ഫീച്ചറുകളുള്ള ഈ പുതിയ ട്രെയിനുകൾ, 130 കിലോമീറ്റർ വരെ വേഗത ഉറപ്പാക്കുന്നു. ഒപ്പം രണ്ട് ലോക്കോമോട്ടീവ് എൻജിനുകൾ ഈ ട്രെയിൻ സാധാരണക്കാരായ യാത്രക്കാർക്ക് പെട്ടെന്ന് പോകേണ്ട യാത്രയ്ക്കുള്ള നല്ല ഒരു ഓപ്ഷനായിരുന്നു.
അന്ത്യോദയ, ദീൻ ദയാൽ എന്നിവയിൽ നിന്ന് തേജസ് എക്സ്പ്രസ് (എസി ചെയർ കാറും സ്ലീപ്പറും), ഇക്കോണമി എസി കോച്ചുകൾ, ഹംസഫർ എക്സ്പ്രസ് എന്നിങ്ങിനെ മെച്ചപ്പെട്ട യാത്രാസൗകര്യത്തിനായി ദേശീയ ഗതാഗത വകുപ്പ് പുതിയ ട്രെയിനുകൾ അവതരിപ്പിക്കുന്നുണ്ട്.
വേഗത്തിലുള്ള യാത്രയ്ക്കായി വന്ദേ ഭാരത് എക്സ്പ്രസിന് ശേഷം ഇന്ത്യൻ റെയിൽവേ ഇപ്പോൾ ഹ്രസ്വദൂര ഇൻ്റർസിറ്റി യാത്രയ്ക്കായി വന്ദേ മെട്രോയും ദീർഘദൂര ഒറ്റരാത്രി പ്രീമിയം യാത്രയ്ക്കായി വന്ദേ ഭാരത് സ്ലീപ്പർ ട്രെയിനുകളും നിർമ്മിക്കുന്നുണ്ട്.
റെയിൽവേയുടെ 100 ദിവസത്തെ അജണ്ടയുടെ ഭാഗമായി, മൂന്നാം മോദി സർക്കാർ പരീക്ഷണാർത്ഥം ആദ്യത്തെ വന്ദേ മെട്രോ, വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ പ്രോട്ടോടൈപ്പുകൾ പുറത്തിറക്കാൻ ലക്ഷ്യമിടുന്നുണ്ട്. വന്ദേ മെട്രോ ട്രെയിനുകൾ ആർസിഎഫ് കപൂർത്തലയും ഐസിഎഫ് ചെന്നൈയും നിർമ്മിച്ചപ്പോൾ വന്ദേ ഭാരത് സ്ലീപ്പർ നിർമ്മിക്കുന്നത് ബിഇഎംഎൽ ആണ്. വന്ദേ ഭാരത് സ്ലീപ്പർ ട്രെയിൻ ആഗസ്ത് 15നകം ട്രയലുകൾക്കായി ട്രാക്കിലിറങ്ങാൻ തയ്യാറാകണമെന്ന് റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് കഴിഞ്ഞ മാസം പറഞ്ഞിരുന്നു.
Learn about Indian Railways’ plan to manufacture nearly 10,000 non-air-conditioned coaches by 2025, along with other key developments like Vande Bharat Sleeper and Vande Metro trains.