ചരക്ക് നീക്കത്തിൽ നിർമിത ബുദ്ധി കൊണ്ട് വന്നു വൻ കുതിച്ചു ചാട്ടത്തിനു തയാറെടുക്കുകയാണ് എയർ ഇന്ത്യ. എയര്‍ ഇന്ത്യയുടെ എയര്‍ കാര്‍ഗോ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഡിജിറ്റലൈസ് ചെയ്യാന്‍ ഐബിഎസിന്റെ ഐകാര്‍ഗോ സൊല്യൂഷന് വിന്യസിക്കും. ടെക്നോപാർക്ക് ആസ്ഥാനമായ മുന്‍നിര ഏവിയേഷന്‍ സോഫ്റ്റ് വെയര്‍ നിര്‍മ്മാതാക്കളാണ് ഐബിഎസ് സോഫ്റ്റ് വെയർ.
ഡിജിറ്റല്‍ പരിവര്‍ത്തനത്തിലൂടെയുള്ള എയര്‍ ഇന്ത്യയുടെ വളര്‍ച്ച വേഗത്തിലാക്കുന്നതിന്റെ ഭാഗമായാണ് ഐബിഎസിന്റെ കാര്‍ഗോ സൊല്യൂഷനെ തെരഞ്ഞെടുത്തിട്ടുള്ളത്. പാസഞ്ചര്‍ സര്‍വീസുകള്‍, ഫ്ലീറ്റ്, കാര്‍ഗോ ഓപ്പറേഷന്‍സ് തുടങ്ങിയ പ്രധാന ബിസിനസുകളില്‍ എയര്‍ ഇന്ത്യ ഡിജിറ്റല്‍ പരിവര്‍ത്തനം ആരംഭിച്ചിട്ടുണ്ട്. ഒറ്റ പ്ലാറ്റ് ഫോമില്‍ എന്‍ഡ് ടു എന്‍ഡ് കാര്‍ഗോ പ്രവര്‍ത്തനങ്ങളെ തടസ്സമില്ലാതെ സംയോജിപ്പിക്കാനും, കാര്‍ഗോ-ബിസിനസ് പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാക്കുന്നതിനും ഇത് എയര്‍ ഇന്ത്യയെ സഹായിക്കും.
എയര്‍ ഇന്ത്യയിലെ ഐബിഎസിന്റെ ആദ്യ എന്‍ഡ് ടു എന്‍ഡ് ഐകാര്‍ഗോ സൊല്യൂഷന് ആരംഭിച്ച് ഒമ്പത് മാസത്തിനുള്ളില്‍ പ്രവര്‍ത്തനക്ഷമമാകും. 2030-ഓടെ പ്രതിവര്‍ഷം പത്ത് ദശലക്ഷം ടണ്‍ എയര്‍ കാര്‍ഗോ കൈകാര്യം ചെയ്യുകയെന്ന ലക്ഷ്യത്തോടെയായിരിക്കും തുടര്‍ന്നുള്ള ഘട്ടങ്ങളില്‍ പ്രവര്‍ത്തിക്കുക.
വ്യോമയാന മേഖലയില്‍ ആഗോളതലത്തിലെ സുപ്രധാന സ്ഥാനം ഉറപ്പിക്കുക എന്നതാണ് ലക്ഷ്യം. ഒപ്പം ഭാവിയിലെ വളര്‍ച്ചയ്ക്ക് അടിത്തറയുണ്ടാക്കാനുള്ള പ്രവര്‍ത്തനങ്ങളുമായി എയര്‍ ഇന്ത്യ മുന്നോട്ടു പോകുകയാണെന്ന് എയര്‍ ഇന്ത്യ ചീഫ് കൊമേഴ്സ്യല്‍ ആന്‍ഡ് ട്രാന്സ്ഫോര്മേഷന് ഓഫീസര്‍ നിപുണ്‍ അഗര്‍വാള്‍ പറഞ്ഞു. ഭാവി വളര്‍ച്ചയ്ക്കായുള്ള മാര്‍ഗരേഖയില്‍ സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായ എയര്‍ കാര്‍ഗോ മാനേജ്മെന്റ് ഏറെ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച എയര്‍ലൈനുകളില്‍ ഒന്നെന്ന നിലയില്‍ എയര്‍ ഇന്ത്യയുമായുള്ള പങ്കാളിത്തം ഐബിഎസ് സോഫ്റ്റ് വെയറിന് അഭിമാന നിമിഷമാണെന്ന് ഐബിഎസ് സോഫ്റ്റ് വെയര്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ സോമിത് ഗോയല്‍ ചൂണ്ടിക്കാട്ടി. ഇന്ത്യന്‍ വ്യോമയാന വിപണി നേട്ടത്തിന്റെ പാതയിലാണ്. ഐബിഎസിന്റെ ഡിജിറ്റല്‍ പ്ലാറ്റ് ഫോമിന് എയര്‍ ഇന്ത്യയുടെ കാര്‍ഗോ ഡിജിറ്റലൈസേഷന് പ്രവര്‍ത്തനങ്ങളെ പൂര്‍ണമായി പിന്തുണയ്ക്കാനും പുതിയ ഉയരങ്ങളിലെത്തിക്കാനുമാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു
Discover how Air India is revolutionizing its cargo operations with IBS’s iCargo solution, aiming for seamless integration and digital transformation in the aviation sector.