മലയാളി പ്രേക്ഷകരുടെ പ്രീയപ്പെട്ട താരമാണ് നടി നവ്യ നായർ. വിവാഹശേഷം അഭിനയത്തിൽ നിന്നും ചെറിയ ഇടവേള എടുത്തെങ്കിലും ഇപ്പോൾ വീണ്ടും സിനിമകളിലും സോഷ്യൽ മീഡിയയിലുമൊക്കെ സജീവമാണ് താരം. കഴിഞ്ഞ ദിവസം ആണ് താരം തന്റെ പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചത്. തന്റെ ഡ്രീം കാർ ആയ ബിഎംഡബ്ല്യു എക്സ് 7 വാങ്ങിയ സന്തോഷം ആണ് നവ്യ പങ്കുവച്ചത്. ബിഎംഡബ്ല്യു വിതരണക്കാരായ ഇവിഎം ഓട്ടോക്രാഫ്റ്റിൽ നിന്നാണ് നവ്യ ഈ ആഡംബര എസ്‍യുവി സ്വന്തമാക്കിയത്.

“എൻ്റെ കുടുംബത്തിലേക്ക് ഒരു പുതിയൊരാളെ കൂടി സ്വാഗതം ചെയ്യുന്ന, ഈ പ്രത്യേക നിമിഷത്തിൽ എന്നോടൊപ്പം ചേരൂ. അതിശയിപ്പിക്കുന്ന BMW X7! ഈ യാത്ര അവിശ്വസനീയമായിരുന്നു, നിങ്ങളുമായി ഇത് പങ്കിടാതെ പറ്റില്ല” എന്നാണ് വാഹനം വാങ്ങുന്ന വീഡിയോയ്ക്ക് ഒപ്പം നവ്യ കുറിച്ചത്. ഇതിനു പിന്നാലെ ദൈവത്തിന് നന്ദി അറിയിച്ച് കൊണ്ട് വാഹനത്തിന്റെ ഒപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. ബിഎംഡബ്ല്യു നിരയിലെ ഏറ്റവും വലിയ എസ്‌യുവികളിലൊന്നാണ് എക്‌സ് 7. ഇതിന്റെ 40 ഐ എന്ന പെട്രോള്‍ മോഡലാണ് നവ്യ സ്വന്തമാക്കിയിരിക്കുന്നത്.

ഏകദേശം 1.30 കോടി രൂപയാണ് ബിഎംഡബ്ല്യു എസ്യുവി എക്‌സ് 7 ന്റെ എക്‌സ്‌ഷോറൂം വില. മൂന്ന് ലീറ്റര്‍ പെട്രോള്‍ എന്‍ജിന്‍ ഉപയോഗിക്കുന്ന വാഹനത്തിന് 381 പിഎസ് കരുത്തും 520 എന്‍എം ടോര്‍ക്കുമാണ് ഉള്ളത്. എട്ട് സ്പീഡ് ഓട്ടമാറ്റിക് ട്രാന്‍സ്മിഷനാണ് വാഹനത്തിന്റെ മറ്റൊരു പ്രത്യേകത. ബിഎംഡബ്ല്യു എസ്യുവി എക്‌സ് 7ന് 100 കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ 5.8 സെക്കന്‍ഡ് മാത്രം മതി എന്ന പ്രത്യേകതയും ഈ വാഹനത്തിനുണ്ട്.

വലിയ  ഗ്രില്ലുകളും ചെറിയ എല്‍ഇഡി ഹെഡ്‌ലാംപും മസ്‌കുലര്‍ ലുക്ക് നല്‍കുന്ന ബോണറ്റും വീല്‍ ആര്‍ച്ചുകളുമാണ് ഈ വാഹനത്തിന്റെ മുന്നിലെ ആകര്‍ഷണം. 12.3 ഇഞ്ച് ഫുള്ളി ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്‍ഡ് ഡിസ്‌പ്ലെ, 14.9 ഹൈറെസലൂഷന്‍ കണ്‍ട്രോള്‍ ഡിസ്‌പ്ലെ എന്നിവയാണ് കാറിനുള്ളിലെ ആഡംബരത്തിന്റെ മാറ്റ് കൂട്ടുന്നത്. അഞ്ച് സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, ത്രീ പീസ് ഗ്ലാസ് പനോരമിക് സണ്‍റൂഫ്, പാര്‍ക്ക് അസിസ്റ്റ് തുടങ്ങിയ ആഡംബര സൗകര്യങ്ങളും ഈ വാഹനത്തിനുണ്ട്. 

Actress Navya Nair shares the joy of buying her dream car, the BMW X7. This luxury SUV, acquired from EVM Autocraft, boasts impressive features like a 381 PS petrol engine, eight-speed automatic transmission, and a five-zone climate control system.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version