റോബോട്ട് ആത്മഹത്യ ചെയ്തതാണോ?

ജോലിഭാരം കൂടി റോബോട്ട് ആത്മഹത്യ ചെയ്തു എന്നൊരു വാർത്ത കഴിഞ്ഞ ദിവസം മുതൽ സോഷ്യൽ മീഡിയയിൽ വൈറലാണ്. ഇതിന്റെ സത്യാവസ്ഥ എന്താണ് എന്ന് അന്വേഷിച്ചു തുടങ്ങി കഴിഞ്ഞു പലരും. ജോലിഭാരം കൂടിയാൽ റോബോട്ടുകൾ ആത്മഹത്യ ചെയ്യുമോ? അല്ലെങ്കിൽ മനുഷ്യരെ പോലെ റോബോട്ടുകൾ ചിന്തിച്ചു തുടങ്ങിയോ എന്നൊക്കെ ആണ് പലർക്കും സംശയം. ദക്ഷിണകൊറിയയില്‍ ജൂണ്‍ 26 നാണ് ഈ സംഭവം നടക്കുന്നത്.

ഗുമി സിറ്റി കൗണ്‍സിലിലെ അഡ്മിനിസട്രേറ്റീവ് ആവശ്യങ്ങള്‍ക്ക് ഉപയോഗിച്ചിരുന്ന റോബോട്ടിന്റെ പ്രവര്‍ത്തനം, അപ്രതീക്ഷിതമായി തകരാറിലാവുകയും ആറര അടി ഉയരമുള്ള പടികളില്‍ നിന്ന് വീഴുകയും പ്രവര്‍ത്തനരഹിതമാവുകയുമായിരുന്നു. റോബോട്ടിന്റെ ഈ വീഴ്ച ചിലപ്പോള്‍ ‘ആത്മഹത്യ’ ആകാം എന്ന രീതിയിൽ വാർത്തകൾ പ്രചരിച്ചതോടെ സൗത്ത് കൊറിയ സോഷ്യൽ മീഡിയയിലും ഇടം പിടിച്ച് തുടങ്ങി.   അവിടുത്തെ സിറ്റി കൗണ്‍സില്‍ അധികൃതരും ഇതൊരു ആത്മഹത്യ ആകാം എന്ന് പറയുന്നുണ്ട്.

വീഴ്ചയ്ക്ക് മുമ്പ് റോബോട്ട് നിന്ന അസ്വാഭാവികമായി പെരുമാറുന്നത് കണ്ടതായി ഒരുദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു എന്ന് ഇംഗ്ലീഷ് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.  പ്രാദേശിക മാധ്യമങ്ങളിലും ഈ സംഭവത്തെ റോബോട്ടിന്റെ ‘ആത്മഹത്യ’ എന്ന രീതിയിലാണ് പ്രചരിപ്പിക്കുന്നത്.

കാലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ബെയര്‍ റോബോട്ടിക്‌സ് ആണ് ഈ റോബോട്ട് നിര്‍മിച്ചത്. റസ്‌റ്റോറന്റുകള്‍ക്ക് വേണ്ടി  റോബോട്ടുകള്‍ നിര്‍മിച്ച് ശ്രദ്ധേയമായ കമ്പനിയാണ് ബെയര്‍ റോബോട്ടിക്‌സ്. 2023 ലാണ് ഇവർ നിർമ്മിച്ച ഈ റോബോട്ടിനെ ഒരു സിറ്റി കൗണ്‍സില്‍ ഓഫീസറായി തിരഞ്ഞെടുത്തത്. ഓഫീസിലെ വിവിധ ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാനാകുന്ന ഈ റോബോട്ടിന് മാപ്പ് സൗകര്യങ്ങൾ ഉള്ളതും കെട്ടിടത്തില്‍ ഒരു നിലയില്‍ നിന്ന് മറ്റൊരു നിലയിലേക്ക് സ്വയം ലിഫ്റ്റില്‍ സഞ്ചരിക്കാനും എലിവേറ്റർ ഉപയോഗിക്കാനും കഴിവുണ്ടായിരുന്നു. അതുകൊണ്ട് തന്നെയാണ് ഈ വീഴ്ചയിൽ എല്ലാവരും അതിശയം പ്രകടിപ്പിക്കുന്നത്. റോബോട്ടിനുണ്ടായ പ്രശ്‌നം പഠിക്കാനുള്ള ശ്രമത്തിലാണ് അധികൃതര്‍. ഇതിന്റെ ഭാഗമായി റോബോട്ടിൻ്റെ തകർന്ന ഭാഗങ്ങൾ വിശകലനത്തിനായി ശേഖരിച്ചിട്ടുണ്ടെന്ന് സിറ്റി കൗൺസിൽ അധികൃതർ വ്യക്തമാക്കിയിട്ടിണ്ട്. ഇതൊരു ആത്മഹത്യയാണോ അതോ മെക്കാനിക്കൽ തകരാറാണോ എന്ന ചോദ്യത്തിന്റെ ഉത്തരം ലഭിക്കാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.

Explore the incident where a robot at Gumi City Council fell down stairs, sparking debate if it was a suicide or a malfunction. Discover the details and reactions from officials and media.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version