യുപിഎസ് സി പരീക്ഷകൾ എന്ന് കേൾക്കുമ്പോൾ തന്നെ ഉദ്യോഗാർത്ഥികളുടെ മനസ്സിൽ ഒരു ഭയം ഉണ്ടാകാറുണ്ട്. വർഷങ്ങളായി സിവിൽ സർവീസ് സ്വപ്നം കണ്ട് കോച്ചിങ് നേടി വിജയം കണ്ടവരും യാതൊരു വിധ കോച്ചിങ്ങും ഇല്ലാതെ സ്വന്തം പ്രയത്നം കൊണ്ട് വിജയം കണ്ടെത്തിയവരും ഉണ്ട്. അങ്ങനെ യാതൊരു കോച്ചിങ്ങും ഇല്ലാതെ സ്വന്തം പ്രയത്നം കൊണ്ട് ആദ്യ തവണ തന്നെ വിജയം കൈവരിച്ച ആളാണ് സൃഷ്ടി ദബാസ് ഐഎഎസ്.

ഡൽഹി സ്വദേശിനിയായ സൃഷ്ടി ദബാസ് സ്കൂൾ വിദ്യാഭ്യാസ കാലം മുതൽ അവിടെത്തന്നെയാണ് താമസം.  സാമൂഹ്യനീതി  ശാക്തീകരണ മന്ത്രാലയത്തിൽ ജോലി ചെയ്ത സൃഷ്ടി ഇപ്പോൾ ജോലി ചെയ്യുന്നത് മുംബൈ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ആർബിഐ) ആണ്.  കലാപരമായി കഴിവുകൾ ഉള്ള സൃഷ്ടി ഒരു കഥക് നർത്തകി കൂടിയാണ്.

 ആർബിഐയിൽ തന്നെ എച്ച് ആർ ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്യുമ്പോൾ ആണ് സൃഷ്ടി യുപിഎസ്‌സിക്ക് തയ്യാറെടുക്കാൻ തുടങ്ങിയത്.  പകൽ ജോലി ചെയ്യുകയും രാത്രിയിൽ പഠിക്കുകയും ചെയ്തു കൊണ്ടാണ് സൃഷ്ടി ഈ വിജയം നേടിയെടുത്തത്.  2023-ലെ യു.പി.എസ്.സി സിവിൽ സർവീസസ് പരീക്ഷയിൽ അഖിലേന്ത്യാ തലത്തിൽ  6-ാം റാങ്കോടെ ആണ്  ആദ്യ ശ്രമത്തിൽ തന്നെ സ്വയം പഠിച്ച് സൃഷ്ടി വിജയിച്ചത്. 

തന്റെ ഈ വിജയത്തിന് പിന്നിൽ മാതാപിതാക്കളുടെ പ്രോത്സാഹനം ആണെന്ന് പറഞ്ഞ സൃഷ്ടി അവരോട് നന്ദി രേഖപ്പെടുത്തി. ഒപ്പം തൻ്റെ പ്രതിബദ്ധതയും ഉത്സാഹവുമാണ് ഈ നേട്ടത്തിന് കാരണമെന്ന് സൃഷ്ടി പറഞ്ഞു.

 സൃഷ്ടിയ്ക്ക് ഇൻസ്റ്റാഗ്രാമിൽ മാത്രം 30.1K ഫോളോവേഴ്‌സ് ഉണ്ട്. കൂടാതെ സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും  സോഷ്യൽ മീഡിയയിൽ നിരവധി ആരാധകർ ആണ് സൃഷ്ടിയ്ക്ക് ഉള്ളത്.

സൃഷ്ടിയുടെ അച്ഛൻ ഡൽഹി പോലീസിൽ അസിസ്റ്റൻ്റ് സബ് ഇൻസ്പെക്ടറായി സേവനമനുഷ്ഠിച്ച ആളാണ്. ഡൽഹി യൂണിവേഴ്സിറ്റിയിലെ ഇന്ദ്രപ്രസ്ഥ കോളേജ് ഫോർ വുമണിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും ഇഗ്നോയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എംഎയും പൂർത്തിയാക്കിയ ആളാണ് സൃഷ്ടി.

Discover the inspiring journey of Srishti Dabas, who cleared the UPSC Civil Services Exam 2023 with an all-India rank of 6th in her first attempt, without any coaching. Learn about her background, achievements, and dedication.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version