യുകെ ആസ്ഥാനമായ സാസ് കമ്പനി (SaaS) മൊസിലോർ (Mozilor) കൊച്ചി സ്മാർട്ട് സിറ്റിയിൽ അതിന്റെ പുതിയ കേന്ദ്രം തുറന്നു. ഇന്നവേഷൻ, കസ്റ്റമർ റിലേഷൻ, ആഗോള ഓപ്പറേഷൻ എന്നിവ ഇനി കൊച്ചി സ്മാർട്ട് സിറ്റിയിലെ (SmartCity) കേന്ദ്രം ഏകോപിപ്പിക്കും. ഏല്ലാ ആധുനിക സജ്ജീകരണങ്ങളോടും കൂടിയ പുതിയ ഓഫീസിന്റെ ഉദ്ഘാടനം കൊച്ചി ഇൻഫോപാർക്ക് സിഇഒ സുശാന്ത് കുരുന്തിൽ നിർവ്വഹിച്ചു. കേരളത്തിൽ സ്റ്റാർട്ടപ്പായി തുടങ്ങി ആഗോള തലത്തിലേക്ക് വളർന്ന സാസ് കമ്പനിയാണ് മൊസിലോർ.

Mozilor opens new office in Kochi Smart City

2017-ൽ കോഴിക്കോട്  NIT ക്യാംപസിൽ അൻവർ ടികെ, ഫസീല എന്നിവർ ചേർന്ന് തുടങ്ങിയ സ്റ്റാർട്ടപ്പായിരുന്നു മൊസിലോർ. ഡിജിറ്റൽ രംഗത്തെ സ്വകാര്യതയ്ക്ക് മുൻതൂക്കം കൊടുക്കുന്ന പ്ര‍ൊഡക്റ്റുകളാണ് മൊസിലോർ വികസിപ്പിച്ചത്. ഇന്ന് ലോകമാകമാനം 20 ലക്ഷം വെബ്സൈറ്റുകൾ Mozilor സാസ് പ്രൊഡക്റ്റുകൾ ഉപയോഗിക്കുന്നു. ഇതിൽ ഫൊർച്യൂൺ 500 കമ്പനികൾ, സർക്കാർ വകുപ്പുകൾ, സർവ്വകലാശാലകൾ എന്നിവ വരെ ഉണ്ട്.

യുകെ, കൊച്ചി, കോഴിക്കോട് ഓഫീസുകളിലായി 150-ഓളം ജീവനക്കാരുള്ള Mozilor, G2’s റാങ്കിംഗ് പ്രകാരം അതിവേഗം വളരുന്ന 100 കമ്പനികളുടെ പട്ടികയിൽ ഇടം പിടിച്ചിട്ടുണ്ട്.

UK-based SaaS company Mozilor Limited has inaugurated its new flagship office at SmartCity, Kochi. The centre will serve as a key hub for innovation, customer success, and global operations. Originally founded in Kerala, Mozilor has grown into a global SaaS leader. The new facility was inaugurated by Infopark Kochi CEO Susanth Kurunthil, marking a major milestone in the company’s international growth journey.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version