വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ ജനറൽ സെക്രട്ടറി ടൊ ലാമു-മായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി കൂടിക്കാഴ്ച നടത്തി. പരസ്പരമുള്ള സാമ്പത്തിക താൽപര്യങ്ങളും വ്യാപാര പങ്കാളിത്തവും ഇരുവരും ചർച്ച ചെയ്തതായി എൻ.ഡി.ടി.വി റിപ്പോർട്ട് ചെയ്യുന്നു. വിയറ്റ്നാമുമായി ഇന്ത്യയ്ക്ക് കൂടുതൽ സാമ്പത്തിക പങ്കാളിത്തം ഉണ്ടാവണമെന്ന് ഗൗതം അദാനി അഭിപ്രായപ്പെട്ടു. ടൊ ലാമിന്റെ ശക്തമായ പരിഷ്കരണ നടപടികളേയും ദീർഘവീക്ഷണമുള്ള നയങ്ങളേയും അദാനി പ്രകീർത്തിച്ചു. ഊർജ്ജം, ലോജിസ്റ്റിക്സ്, തുറമുഖം തുടങ്ങിയ മേഖലകളിൽ ഏഷ്യയിലെ മുൻനിര രാജ്യമാകാൻ വിയറ്റ്നാമിന് ശക്തിപകരുന്നതാണ് ടൊ ലാമിന്റെ പരിഷ്ക്കാരങ്ങളെന്ന് അദാനി എക്സിൽ കുറിച്ചു. വിയറ്റ്നാമിന്റെ പുരോഗതിയിൽ നിർണ്ണായക സംഭവന നൽകാൻ അദാനി ഗ്രൂപ്പിന് കഴിയുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. വിയറ്റ്നാം കമ്മ്യൂണിസ്റ്റ് പാർട്ടി ജനറൽ സെക്രട്ടറി ടൊ ലാമുവിനെ കണ്ട് ചർച്ച നടത്താനായത് അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.

Gautam Adani met Vietnam's Communist Party General Secretary

ഇന്ത്യ-വിയറ്റ്നാം ഉഭയകക്ഷി വ്യാപാര ബന്ധം ചരിത്രത്തിലെ ഏറ്റവും മികച്ച നിലയിലാണെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 1600 കോടി ഡോളറിന്റെ ഉഭയകക്ഷി വ്യാപാരത്തിലേക്കാണ് ഇന്ത്യ- വിയറ്റ്നാം വ്യാപാരം വളരുന്നത്. ഇതിൽ വിയറ്റ്നാമിൽ നിന്നുള്ള ഇറക്കുമതിയാണ് കൂടുതലും. ഈ വർഷത്തെ കണക്കുകൾ പ്രകാരം വിയറ്റ്നാം ഇന്ത്യയുടെ കയറ്റുമതി രാജ്യങ്ങളുടെ പട്ടികയിൽ പതിനഞ്ചാം സ്ഥാനത്താണ്.

Gautam Adani met with Vietnam’s Communist Party General Secretary To Lam to discuss strengthening economic ties and potential investments in energy, logistics, and ports.

Share.
Leave A Reply

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version