ലോക പ്രശസ്തയായ ടെന്നീസ് താരമാണ് സാനിയ മിർസ. ഇന്ത്യൻ കായിക രംഗത്തിന് മികച്ച സംഭാവനകൾ നൽകിയ വ്യക്തികൂടിയാണ് സാനിയ. ടെന്നീസ് ഡബിൾസിൽ ലോക ഒന്നാം റാങ്ക് എന്ന സ്ഥാനം വരെ അലങ്കരിച്ചിട്ടുള്ള സാനിയയ്ക്ക് അർജുന അവാർഡ്, പദ്മശ്രീ, പദ്മ ഭൂഷൺ തുടങ്ങിയ ബഹുമതികൾ നൽകി രാജ്യം അവരുടെ മികവിന് ആദരം നൽകിയിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം സാനിയ മിർസയുടെ ആസ്തി ഏകദേശം 216 കോടി രൂപയാണ്.

പ്രശസ്ത കായിക താരമായ സാനിയ മിർസ ഹെർഷേസ്, ഏഷ്യൻ പെയിൻ്റ്സ്, ഡാന്യൂബ് പ്രോപ്പർട്ടീസ് എന്നിവയുൾപ്പെടെ നിരവധി പ്രമുഖ ബ്രാൻഡുകളുടെ പരസ്യങ്ങളുടെ മോഡൽ ആണ്. ഡിഎൻഎയുടെ റിപ്പോർട്ട് പ്രകാരം, ഓരോ ബ്രാൻഡ് പരസ്യങ്ങൾക്കും ഏകദേശം 60 മുതൽ 70 ലക്ഷം വരെയാണ് സാനിയ ഈടാക്കുന്നത്. ഇതിലൂടെ മാത്രം പ്രതിവർഷം 25 കോടി രൂപ സമ്പാദിക്കുന്നുണ്ട്. പലപ്പോഴും ഇവൻ്റുകളിലും അല്ലെങ്കിൽ ടെലിവിഷൻ പൊതുപരിപാടികളിലും പ്രത്യക്ഷപ്പെടുന്നതിനും സാനിയയ്ക്ക് നല്ല പ്രതിഫലം ലഭിക്കാറുണ്ട്.
ഹൈദരാബാദിലും ദുബായിലും കോടിക്കണക്കിന് രൂപ വിലമതിക്കുന്ന ആഡംബര ഭവനങ്ങൾ സാനിയ മിർസയുടെ ഉടമസ്ഥതയിലുണ്ട്. സീ ന്യൂസിൻ്റെ റിപ്പോർട്ട് അനുസരിച്ച്, ഹൈദരാബാദിലെ സാനിയയുടെ വീടിന് മാത്രം 13 കോടി രൂപയാണ്. ഇതുകൂടാതെ ദുബായിലുള്ള വീടും തികച്ചും ആഡംബരവും മനോഹരമായി സജ്ജീകരിച്ചതാണ്. സോഷ്യൽ മീഡിയ പ്രൊഫൈലുകളിൽ സാനിയ ഈ വീടിന്റെ ചിത്രങ്ങൾ പങ്കുവച്ചിട്ടുണ്ട്.
ഇന്ത്യയിലും ദുബായിലും സാനിയ മിർസ ടെന്നീസ് അക്കാദമി (എസ്എംടിഎ) എന്ന പേരിൽ ടെന്നീസ് അക്കാദമി സ്ഥാപിച്ചതിന് ശേഷം സാനിയ ഇപ്പോൾ ഒരു ബിസിനസുകാരി കൂടിയാണ്. എസ്എംടിഎ യെ നയിക്കുന്നത് സാനിയ തന്നെയാണ് എങ്കിലും കോച്ചിംഗ് ടീമിൽ, വളർന്നുവരുന്ന ടെന്നീസ് കളിക്കാർക്കായി യോഗ്യതയുള്ളതും പരിചയസമ്പന്നരുമായ ടെന്നീസ് പ്രൊഫഷണലുകൾ നിരവധി ഉണ്ട്. പ്രോഗ്രാമുകൾക്കനുസരിച്ച് ഒരു വ്യക്തിയിൽ നിന്ന് പ്രതിമാസം 20,000 മുതൽ 75,000 രൂപ വരെ ആണ് ഇവിടെ ഫീസ് ഇനത്തിൽ ഈടാക്കുന്നത്.
ആഡംബര വീടുകൾ പോലെ തന്നെ, ആഡംബര കാറുകളോടും സാനിയ മിർസയ്ക്ക് പ്രത്യേക താൽപ്പര്യമുണ്ട്. ബിഎംഡബ്ല്യു 7-സീരീസ്, റേഞ്ച് റോവർ ഇവോക്ക്, ജാഗ്വാർ എക്സ്ഇ, മെഴ്സിഡസ് ബെൻസ്, പോർഷെ, ഔഡി എന്നിവയാണ് സാനിയയുടെ ഇഷ്ട വാഹനങ്ങൾ. ഈ വാഹനങ്ങൾ മാത്രം കോടിക്കണക്കിന് രൂപ വിലമതിക്കുന്നവയാണ്.
Discover Sania Mirza’s net worth, career achievements, luxurious lifestyle, and endorsements. Learn about her impact on Indian sports and her entrepreneurial ventures.