ഹൂറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2026 പ്രകാരം 10,000 കോടി രൂപ ആസ്തിയോടെ ബോളിവുഡ് സൂപ്പർതാരം ഷാരൂഖ് ഖാൻ ഇന്ത്യയിലെ ഏറ്റവും സമ്പന്നനായ നടനായി ഒന്നാം സ്ഥാനം നിലനിർത്തി. റെഡ് ചില്ലീസ് എന്റർടൈൻമെന്റ്, നൈറ്റ് റൈഡേഴ്സ് സ്പോർട്സ് തുടങ്ങിയ ബിസിനസ് സംരംഭങ്ങളിലൂടെയാണ് താരം ഈ നേട്ടം കൈവരിച്ചതെങ്കിലും, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അദ്ദേഹത്തിന്റെ ആസ്തിയിൽ 2,490 കോടി രൂപയുടെ ഇടിവ് രേഖപ്പെടുത്തിയിട്ടുണ്ട്.

പട്ടികയിൽ 4,000 കോടി രൂപ ആസ്തിയോടെ അമിതാഭ് ബച്ചൻ രണ്ടാം സ്ഥാനത്തുണ്ട്. റിയൽ എസ്റ്റേറ്റ് നിക്ഷേപങ്ങളിലൂടെ ബച്ചന്റെ ആസ്തിയിൽ ഇത്തവണ വൻ വർദ്ധനവാണ് ഉണ്ടായിട്ടുള്ളത്. കൂടാതെ, 3,000 കോടി രൂപ ആസ്തിയോടെ സൽമാൻ ഖാൻ പുതിയതായി പട്ടികയിൽ ഇടംനേടിയപ്പോൾ, 2,500 കോടി രൂപ ആസ്തിയുള്ള ഹൃതിക് റോഷൻ തൊട്ടുപിന്നിലുണ്ട്. എന്നാൽ കഴിഞ്ഞ വർഷം പട്ടികയിലുണ്ടായിരുന്ന ജൂഹി ചൗളയും കരൺ ജോഹറും ഇത്തവണത്തെ പട്ടികയിൽ നിന്ന് പുറത്തായി.
Shah Rukh Khan tops the Hurun India Rich List 2026 as India’s richest actor with a net worth of ₹10,000 crore, followed by Amitabh Bachchan and Salman Khan