ബ്രിട്ടീഷ് പാർലമെൻ്റ് തെരഞ്ഞെടുപ്പിൽ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവായ ഋഷി സുനക് തോൽവി സമ്മതിച്ചതോടെ വാർത്തകളിൽ നിറഞ്ഞ ആളാണ് ലേബർ പാർട്ടി നേതാവ് കെയർ സ്റ്റാർമർ. അടുത്തിടെ നടന്ന പൊതുതെരഞ്ഞെടുപ്പിലെ നിർണായക വിജയത്തെത്തുടർന്ന്, പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കെയർ സ്റ്റാർമർ അരനൂറ്റാണ്ടിനിടെ ബ്രിട്ടീഷ് പ്രധാനമന്ത്രി ആകുന്ന ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ്.
14 വർഷത്തിന് ശേഷമാണ് ബ്രിട്ടനിൽ ലേബർ പാർട്ടി അധികാരത്തിൽ വരുന്നത്. ഋഷി സുനക്കിൻ്റെ പാർട്ടി കനത്ത പരാജയത്തിനും 61കാരനായ കെയർ സ്റ്റാർമറിൻ്റെ ഈ വിജയത്തിനും പിന്നിൽ നിരവധി കാരണങ്ങളുണ്ട്. മനുഷ്യാവകാശ പ്രവർത്തകനും പബ്ലിക് പ്രോസിക്യൂട്ടറുമായ സ്റ്റാർമർ ബ്രിട്ടീഷ് ജനതയ്ക്കിടെ അതിവേഗം സ്വാധീനമുണ്ടാക്കിയ നേതാവാണ്. ഇംഗ്ലണ്ടിനും വെയിൽസിനും വേണ്ടി പബ്ലിക് പ്രോസിക്യൂഷൻസ് (ഡിപിപി) ഡയറക്ടറായി പ്രവർത്തിച്ച പാരമ്പര്യവുമുണ്ട് ഇദ്ദേഹത്തിന്.
1962 സെപ്റ്റംബർ രണ്ടിന് ലണ്ടനിലാണ് കെയർ സ്റ്റാർമറിൻ്റെ ജനനം. ലണ്ടന്‍ പുറത്തുള്ള സറേയിലെ ഒരു ചെറിയ പട്ടണത്തിലാണ് സ്റ്റാര്‍മര്‍ വളര്‍ന്നത്. അദ്ദേഹത്തിന്റെ അമ്മ ബ്രിട്ടനിലെ പൊതുജനാരോഗ്യ സംവിധാനമായ നാഷണല്‍ ഹെല്‍ത്ത് സര്‍വീസിൽ നഴ്സായിരുന്നു. അച്ഛന് ഒരു ടൂള്‍ മേക്കറായിരുന്നു. കൗമാരകാലം മുതൽ രാഷ്ട്രീയത്തിൽ താൽപ്പര്യം ശക്തമായതോടെ പതിനാറാം വയസ്സിൽ ലേബർ പാർട്ടി യങ് സോഷ്യലിസ്റ്റിൽ ചേർന്ന് പ്രവർത്തിക്കാൻ ആരംഭിച്ചു. രാഷ്ട്രീയത്തിനൊപ്പം പഠനവും സജീവമാക്കി മുന്നോട്ട് കൊണ്ടുപോകുന്നതിൽ കേമനായിരുന്നു സ്റ്റാർമർ. തന്റെ കുടുംബത്തിൽനിന്ന് ആദ്യമായി സര്‍വ്വകലാശാലയില്‍ പഠിക്കുന്ന ആളായിരുന്നു സ്റ്റാര്‍മര്‍. ലീഡ്സ് യൂണിവേഴ്സിറ്റിയിൽ നിന്ന് നിയമ ബിരുദവും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയിൽ നിന്ന് സിവിൽ ലോ ബിരുദാനന്തര ബിരുദവും നേടി. സർവകലാശയിൽ നിന്ന് വിദ്യാഭ്യാസം നേടിയ തൊഴിലാളി കുടുംബത്തിലെ ആദ്യ വ്യക്തിയായിരുന്നു സ്റ്റാർമർ. 1987ൽ ഒരു ബാരിസ്റ്ററായിട്ടാണ് കരിയർ ആരംഭിച്ചത്.
സജീവ രാഷ്ട്രീയത്തിൽ എത്തുന്നതിന് മുൻപ് തന്നെ മനുഷ്യവകാശ രംഗത്ത് സജീവമായി. നോർത്തേൺ അയർലൻഡ് പോലീസിങ് ബോർഡിൻ്റെ മനുഷ്യാവകാശ ഉപദേഷ്ടാവായി സേവനമനുഷ്ഠിക്കുകയും 2002ൽ ക്വീൻസ് കൗൺസലായി നിയമിതനാകുകയും ചെയ്തു. 2003 മുതൽ 2008വരെയുള്ള അഞ്ച് വർഷക്കാലം നോർത്തേൺ അയർലൻഡ് പോലീസിങ് ബോർഡിൻ്റെ നിയമോപദേശകനായിരുന്നു സ്റ്റാർമർ.
2008 മുതൽ 2013വരെ പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടറായി സ്റ്റാർമർ ജോലി ചെയ്തു. കൊലപാതകം ഉൾപ്പെടെയുള്ള കേസുകൾ കൈകാര്യം ചെയ്യുകയും ചെയ്തു. സ്റ്റീഫൻ ലോറൻസ് വധക്കേസ് ഉൾപ്പെടെ നിരവധി ഉയർന്ന കേസുകളാണ് അദ്ദേഹം കൈകാര്യം ചെയ്തു. ക്രിമിനൽ നീതിന്യായത്തിന് നൽകിയ സംഭാവനകൾ കണക്കിലെടുത്ത് 2014ൽ ബക്കിങ്ഹാം കൊട്ടാരത്തിൽ വച്ച് അന്തരിച്ച എലിസബത്ത് രാജ്ഞി ആദരിക്കുകയും ചെയ്തു. 2015ലാണ് സ്റ്റാർറെ തേടി നിർണായ രാഷ്ട്രീയ പദവിയെത്തിയത്. ഹൗസ് ഓഫ് കോമൺസിലേക്ക് എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. ഇവിടുന്നങ്ങോട്ട് ഒരു തികഞ്ഞ രാഷ്ട്രീയ നേതാവായി വളരുകയായിരുന്നു കെയർ സ്റ്റാർമർ.
ലേബർ പാർട്ടിയിലെ പ്രധാന റോളുകൾ ഏറ്റെടുത്ത സ്റ്റാർമർ 2015 മുതൽ 2016വരെ മന്ത്രിയായി സേവനമനുഷ്ഠിച്ചു. 2019ൽ ജെറമി കോർബിൻ്റെ രാജിയെത്തുടർന്ന് 2020ൽ സ്റ്റാർമർ ലേബർ പാർട്ടി നേതാവായി തെരഞ്ഞെടുക്കപ്പെട്ടു.
മനുഷ്യാവകാശ ബാരിസ്റ്ററായി മാറിയ കെയർ സ്റ്റാർമർ, 2014 ഡിസംബറിൽ ഹോൾബോൺ, സെൻ്റ് പാൻക്രാസ് എന്നിവിടങ്ങളിൽ ലേബർ സ്ഥാനാർത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതിന് ശേഷം ആണ് രാഷ്ട്രീയ രംഗത്തേക്ക് പ്രവേശിച്ചത്. 2015 മെയ് 7-ന് അദ്ദേഹം ഹൗസ് ഓഫ് കോമൺസിലെ തൻ്റെ സീറ്റ് നേടി. എഡ് മിലിബാൻഡിൻ്റെ രാജിക്ക് ശേഷം ലേബർ നേതൃത്വത്തിലേക്ക് മത്സരിക്കുന്നതിനെക്കുറിച്ച് ഊഹാപോഹങ്ങൾ ഉണ്ടായിരുന്നെങ്കിലും, സ്റ്റാർമർ അത് ഒഴിവാക്കിയിരുന്നു.
പകരം സ്റ്റാർമർ ജെറമി കോർബിനെ പിന്തുണച്ചു, അദ്ദേഹത്തെ ഷാഡോ ഹോം സെക്രട്ടറിയായി നിയമിച്ചു. 2019 ലെ പൊതുതെരഞ്ഞെടുപ്പിൽ ലേബറിൻ്റെ കാര്യമായ തോൽവിക്ക് ശേഷം, കോർബിൻ സ്ഥാനമൊഴിഞ്ഞു. 2020 ഏപ്രിൽ 4-ന് നേതൃമത്സരത്തിൽ വിജയിച്ച സ്റ്റാർമർ, പാർട്ടിയെ കോർബിൻ കാലഘട്ടത്തിലെ ഇടതുപക്ഷ നയങ്ങളിൽ നിന്ന് അകറ്റി രാഷ്ട്രീയ കേന്ദ്രത്തിലേക്ക് മാറ്റി. സമ്പദ്വ്യവസ്ഥ, കുറ്റകൃത്യം, ദേശീയ ആരോഗ്യ സേവനം (NHS), വിദ്യാഭ്യാസം, കാലാവസ്ഥാ പ്രതിസന്ധി എന്നിവ ഉൾപ്പെടെ 2023 ഫെബ്രുവരിയിൽ സ്റ്റാർമർ അഞ്ച് “ദേശീയ ദൗത്യങ്ങൾ” അവതരിപ്പിച്ചു. ഈ ലക്ഷ്യങ്ങൾ ലേബർ പാർട്ടിയുടെ അടുത്ത പ്രകടനപത്രികയുടെ മുൻപന്തിയിൽ ഉണ്ടായിരുന്നു. ആരോഗ്യരംഗത്ത് പ്രവർത്തിക്കുന്ന വിക്ടോറിയ ആണ് സ്റ്റാർമറിന്റെ ഭാര്യ. 2007 ൽ വിവാഹിതരായ ദമ്പതികൾക്ക് രണ്ട് കുട്ടികളുണ്ട്.
ബ്രിട്ടിഷ് പ്രധാനമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ട കിയേർ സ്റ്റാമെറെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫോണിൽ വിളിച്ച് അഭിനന്ദിച്ചിരുന്നു. ഇന്ത്യ– ബ്രിട്ടൻ സ്വതന്ത്ര വ്യാപാരക്കരാർ യഥാർഥ്യമാക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ സ്റ്റാമെറുമായുള്ള ആശയവിനിമയത്തിൽ ധാരണയാവുകയും ചെയ്തു.
കരാറിനുള്ള ശ്രമങ്ങളിൽ കാര്യമായ പുരോഗതിയുണ്ടെങ്കിലും ഇനിയും മുന്നോട്ടു പോകാനുണ്ടെന്നു നേരത്തേ മുൻ പ്രധാനമന്ത്രി ഋഷി സുനക് ചൂണ്ടിക്കാട്ടിയിരുന്നു. കുടിയേറ്റം അടക്കമുള്ള വിഷയങ്ങളിൽ ഇനിയും ചർച്ചകൾ വേണ്ടിവന്നേക്കും. കരാർ വഴി 2030 ൽ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം ഇരട്ടിയാകുമെന്നാണു പ്രതീക്ഷ. ഇന്ത്യ– ബ്രിട്ടൻ വ്യാപാരക്കരാർ സംബന്ധിച്ചു 2022 മുതൽ ചർച്ചകൾ പുരോഗമിക്കുകയാണ്.
650 അംഗ ബ്രിട്ടീഷ് പാര്‍ലമെന്റില്‍ 326 എംപിമാരുടെ പിന്തുണയാണ് സര്‍ക്കാരുണ്ടാക്കാന്‍വേണ്ട കേവലഭൂരിപക്ഷം. 412 സീറ്റുകളാണ് ലേബര്‍ പാര്‍ട്ടിക്ക് കിട്ടിയത്. 121 സീറ്റുകളിലാണ് കണ്‍സര്‍വേറ്റീവുകള്‍ക്ക് ജയിക്കാനായത്.
Keir Starmer, leader of the Labour Party, is set to become the Prime Minister following a historic landslide victory in the general elections. Starmer, a former human rights barrister and MP for Holborn and St. Pancras since 2015, promises a transformative agenda for the nation. Central to his vision is a ‘reset’ of UK-India relations, underpinned by a proposed strategic partnership and a potential free trade agreement. Keir Starmer’s journey to leadership has been one of resilience and strategic maneuvering.