യൂണിയൻ പബ്ലിക് സർവീസ് കമ്മീഷൻ (UPSC),  2024 ലെ സിവിൽ സർവീസ് (മെയിൻസ്) പരീക്ഷകൾക്കുള്ള നേരിട്ടുള്ള അപേക്ഷാ ഫോം1 (DAF 1) പുറത്തിറക്കി. പ്രിലിമിനറി പരീക്ഷകളിൽ യോഗ്യത നേടിയ ഉദ്യോഗാർത്ഥികൾക്ക് DAF പരിശോധിച്ച് മെയിൻ പരീക്ഷയ്ക്ക് ഔദ്യോഗികമായി അപേക്ഷിക്കാവുന്നതാണ്. യുപിഎസ് സി യുടെ upsc.gov.in എന്ന വെബ്സൈറ്റ് വഴിയാണ് അപേക്ഷിക്കേണ്ടത് .

സിഎസ്ഇ മെയിൻസ് 2024-നുള്ള അപേക്ഷകൾ ഇതിനകം തന്നെ വെബ്‌സൈറ്റിൽ ആരംഭിച്ചിട്ടുണ്ട്. യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2024 ലെ സിവിൽ സർവീസസ് (മെയിൻ) പരീക്ഷയ്ക്കുള്ള വിശദമായ അപേക്ഷാ ഫോം-I-ൽ പൂരിപ്പിച്ച ശേഷം 2024 ജൂലൈ 12-ന് വൈകുന്നേരം 6 മണിക്ക് മുൻപായി അപേക്ഷിക്കണം.

യുപിഎസ് സി വെബ്‌സൈറ്റിൽ പറയുന്നത് അനുസരിച്ച്  “വിജയികളായി പ്രഖ്യാപിക്കപ്പെട്ട ഉദ്യോഗാർത്ഥികൾ ഓൺലൈൻ DAF-I പൂരിപ്പിക്കുന്നതിന് മുമ്പ് മുകളിൽ പറഞ്ഞ വെബ്‌സൈറ്റിൻ്റെ പേജിൽ ആദ്യം രജിസ്റ്റർ ചെയ്യണം”. കൂടാതെ, നിശ്ചിത തീയതിക്കപ്പുറമുള്ള കാലതാമസം DAF-I അല്ലെങ്കിൽ രേഖകളുടെ സമർപ്പണത്തിൽ നേരിട്ടാൽ അത് അനുവദിക്കില്ലെന്നും  CSE-2024 ൻ്റെ സ്ഥാനാർത്ഥിത്വം റദ്ദാക്കുന്നതിലേക്ക് നയിക്കുമെന്നും അറിയിച്ചു.

റിക്രൂട്ട്‌മെൻ്റ് പരീക്ഷകളിലൂടെ, കേന്ദ്ര സർക്കാർ സേവനങ്ങളിലും വകുപ്പുകളിലും ആകെയുള്ള 1,056 ഒഴിവുകൾ ആണ് നികത്താൻ യുപിഎസ്‌സി ലക്ഷ്യമിടുന്നത്. ഇതിൽ ഇന്ത്യൻ അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് (IAS), ഇന്ത്യൻ പോലീസ് സർവീസ് (IPS), ഇന്ത്യൻ ഫോറിൻ സർവീസ് (IFS) എന്നിവയാണ് ഉൾപ്പെടുന്നത്. 40 എണ്ണം യുപിഎസ്‌സി അനുശാസിക്കുന്ന അംഗപരിമിതിയുള്ളവർക്ക് ആയിരിക്കും.

UPSC releases DAF-1 for Civil Services Mains Exam 2024. Qualified candidates must submit applications by July 12, 2024, to avoid disqualification. The Mains Exam begins on September 20, 2024.

Share.

Comments are closed.

Exit mobile version