ആഡംബര മോട്ടോർസൈക്കിൾ ബ്രാൻഡായ ഡ്യുക്കാട്ടി തിങ്കളാഴ്ച ഇന്ത്യയിൽ 16,50,000 രൂപയ്ക്ക് (എക്സ്-ഷോറൂം) ഒരു പുതിയ മോട്ടോർസൈക്കിൾ പുറത്തിറക്കുകയാണ്. ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡ് 698 മോണോ ആണ് തിങ്കളാഴ്ച ഇന്ത്യയിൽ വിപണിയിലേക്ക് എത്തുന്നത്. ജൂലൈ അവസാനത്തോടെ മോട്ടോർസൈക്കിളിൻ്റെ വിതരണം ആരംഭിക്കും.  ലോകത്തില ഏറ്റവും ശക്തമായ സിംഗിൾ സിലിണ്ടർ എഞ്ചിനുമായിട്ടാണ് ഈ ബൈക്ക് വരുന്നത്. ‘സൂപ്പർക്വാഡ്രോ മോണോ’ എന്ന് വിളിക്കപ്പെടുന്ന പുതിയ 659 സിസി, ഷോർട്ട്-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എഞ്ചിനാണ് ബൈക്കിന് കരുത്ത് നൽകുന്നത്. ഇത് ഡ്യുക്കാട്ടി 1299 പാനിഗേലിന് കരുത്ത് പകരുന്ന 1,285 സിസി സൂപ്പർ ക്വാഡ്രോയെ അടിസ്ഥാനമാക്കി നിർമ്മിച്ചതാണ്.

ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡ് 698 മോണോ മോട്ടോർസൈക്കിളിലുള്ള പുതിയ 659 സിസി, ഷോർട്ട്-സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ എഞ്ചിൻ 9,750 ആർപിഎമ്മിൽ 76.43 ബിഎച്ച്‌പി പവറാണ് നൽകുന്നത്. ഇത് സെഗ്‌മെന്റിലെ ഏറ്റവും ഉയർന്ന പവർ ഔട്ട്‌പുട്ടാണെന്ന് ഡ്യുക്കാട്ടി അവകാശപ്പെടുന്നു. ട്രാക്ക് ഉപയോഗത്തിന് മാത്രമായി ടെർമിഗ്നോണി എക്‌സ്‌ഹോസ്റ്റ് സിസ്റ്റം ഘടിപ്പിച്ചിട്ടുണ്ടെങ്കിൽ, 9,500 ആർപിഎമ്മിൽ പവർ 83.3 ബിഎച്ച്‌പി ഉയരുന്നു. ടോർക്ക് ഔട്ട്പുട്ട് 8,000 ആർപിഎമ്മിൽ 63 എൻഎം ആണ്.

റേസ്-റെഡി സൂപ്പർമോട്ടാർഡിൽ നിന്ന് ഡിസൈൻ പ്രചോദനം ഉൾക്കൊണ്ടാണ് ഡ്യുക്കാട്ടി ഹൈപ്പർമോട്ടാർഡ് 698 മോണോ മോട്ടോർസൈക്കിൾ നിർമ്മിച്ചിരിക്കുന്നത്. ഫ്ലാറ്റ് സീറ്റ്, ഡിആർഎൽ ഉള്ള കോം‌പാക്റ്റ് എൽഇഡി ഹെഡ്‌ലാമ്പ്, ഡ്യൂവൽ-സൈഡ് സ്വങ്ങാം, ഡ്യൂവ എക്‌സ്‌ഹോസ്റ്റ് മഫ്‌ളറുകൾ, നേർത്ത ടെയിൽ സെക്ഷൻ എന്നീ ഫീച്ചറുകൾ ബൈക്കിലുണ്ട്.

Discover Ducati’s latest marvel, the Hypermotard 698 Mono, redefining performance and design in India’s luxury motorcycle market. Explore its features, specifications, delivery schedule, and statement from Ducati India.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version