2000 കണ്ടെയ്‌നറുകളുമായി ആദ്യ മദർ ഷിപ് | Vizhinjam Port First Mothership San Fernando

 2000 കണ്ടെയ്‌നറുകളുമായി ആദ്യ മദർ ഷിപ്  ‘എംവി സാൻ ഫെർണാണ്ടോ’ വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തെത്തി ചരിത്രം കുറിച്ചു. സെപ്റ്റംബർ  മാസത്തോടെ വിഴിഞ്ഞം തുറമുഖം ഒന്നാം ഘട്ടം പൂർണമായി കമ്മീഷൻ ചെയ്യാനാകുമെന്ന പ്രതീക്ഷയിലാണ് സർക്കാർ.
  ശ്രീലങ്കയിൽ നിന്നും തിരിച്ച  കപ്പൽ വ്യാഴാഴ്ച രാവിലെ ഏഴുമണിക്ക് മുൻപാണ് പുറം കടലിൽ എത്തിയത്. വലിയ ടഗ്ഗായ ഓഷ്യൻ പ്രസ്റ്റീജിൻ്റെയും ചെറിയ ടഗ്ഗുകളായ ഡോൾഫിൻ സീരീസ് 27, 28, 35 എന്നിവയുടെ നേതൃത്വത്തിൽ വാട്ടർ സല്യൂട്ട് നൽകിയാണ് കപ്പലിനെ സ്വീകരിച്ചത്.

സാൻ ഫെർണാണ്ടോയെ വിഴിഞ്ഞം പോർട്ടിന്റെ ബർത്തിലേക്ക് അടുപ്പിച്ചു.

നാല് ടഗ് ഷിപ്പുകളുടെ  നേതൃത്വത്തിലാണ് കപ്പലിനെ സുഗമമായി ബർത്തിലേക്ക്  അടുപ്പിച്ചത്. കപ്പലിനെ ബർത്തുമായി വലിയ വടം ഉപയോഗിച്ച് സുരക്ഷിതമായി ചേർത്തു നിർത്തുന്ന മൂറിങ്ങ് എന്ന പ്രവർത്തിയും പൂർത്തിയാക്കി.  ഭക്ഷ്യ വകുപ്പ് മന്ത്രി ജി ആർ അനിൽ, എം. വിൻസെൻ്റ്  എം.എൽ.എ,  പോർട്ട് സെക്രട്ടറി കെ എസ് ശ്രീനിവാസ് ഐഎഎസ്,  വിസിൽ മാനേജിംഗ് ഡയറക്ടർ ഡോ. ദിവ്യ എസ് അയ്യർ ഐഎഎസ്, അദാനി പോർട്ട് പ്രതിനിധികൾ എന്നിവർക്ക്  മധുരം നൽകിയാണ് ചരിത്ര നിമിഷത്തിന്റെ ആഹ്ലാദം പങ്കുവെച്ചത്.

വെള്ളിയാഴ്ച രാവിലെ കപ്പലിന് മുഖ്യമന്ത്രി പിണറായി വിജയൻ  ഔദ്യോഗിക സ്വീകരണം നൽകും. കേന്ദ്ര ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ ചടങ്ങിൽ മുഖ്യാതിഥിയായി പങ്കെടുക്കും. അദാനി പോർട്‌സ് ആൻഡ് സ്‌പെഷ്യൽ ഇക്കണോമിക് സോൺ ലിമിറ്റഡിൻ്റെ (APSEZ) സിഇഒ കരൺ അദാനി, ശശി തരൂർ എംപി, മറ്റ് സംസ്ഥാനങ്ങളിലെ പ്രമുഖർ എന്നിവരും പങ്കെടുക്കും.

അതിനു ശേഷം ഇന്ത്യയിലെ ആദ്യത്തെ സെമി ഓട്ടോമേറ്റഡ് കണ്ടെയ്‌നർ പോർട്ട്, കപ്പലിലെ 400 കണ്ടെയ്‌നറുകൾ ഇറക്കിതുടങ്ങും. രാജ്യത്തെ ഏറ്റവും വലിയ  8 കപ്പൽ-തീര ക്രെയിനുകൾ ഉൾപ്പെടെ 23 യാർഡ് ക്രെയിനുകൾ  തുറമുഖത്തിനുണ്ട്.

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് പ്രവർത്തനം ആരംഭിക്കുന്നതോടെ സംസ്ഥാനത്തെ മറ്റ് തുറമുഖങ്ങളിലേക്കും കപ്പൽ സർവീസ് ആരംഭിക്കും. തീരദേശ ചരക്ക് ഗതാഗതം പ്രോത്സാഹിപ്പിക്കുന്നതിനായി കേരള മാരിടൈം ബോർഡ് സ്വകാര്യ ഷിപ്പിംഗ് കമ്പനികളുമായി ചർച്ച ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിലവിൽ  അടിസ്ഥാന സൗകര്യങ്ങളുള്ള കൊല്ലം, ബേപ്പൂർ, അഴീക്കോട് തുറമുഖങ്ങളിലേക്ക് സർവീസ് ആരംഭിക്കാൻ  ഇത്തരം തുറമുഖങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്താനുള്ള ശ്രമങ്ങൾ തുടങ്ങിക്കഴിഞ്ഞു.

The historic arrival of ‘MV San Fernando’ at Vizhinjam International Port marks a significant milestone with the first phase expected to be fully commissioned by September. The event was celebrated with a water salute and will soon see India’s first semi-automated container port in action.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version