റിലയൻസ് സ്പോർട്സ് ബ്രാൻഡ് ഉടൻ!

ലോകത്തിലെ ഏറ്റവും വലിയ സമ്പന്നരിൽ ഒരാളായ മുകേഷ് അംബാനി സ്പോർട്സ് വിപണിയിലേക്കും പ്രവേശിക്കാനൊരുങ്ങുന്നു. കുതിച്ചുയരുന്ന കായിക വിപണിയിൽ റിലയൻസിന്റെ സ്വന്തം ബ്രാന്റ് അവതരിപ്പിക്കാനാണ് മുകേഷ് അംബാനിയുടെ പദ്ധതി. കായിക വിപണിയിലെ ഫ്രഞ്ച് റീട്ടെയിലർ ബ്രാന്റായ ഡെക്കാത്‌ലോണിന്റെ മാതൃകയിലായിരിക്കും റിലയൻസ് റീട്ടെയിലിന്റെ സ്പോർട്സ് വിപണന ബ്രാൻഡ് ഒരുങ്ങുന്നത്. ഡെക്കാത്‌ലോണിന്റേത് സമാനമായി പ്രധാനപ്പെട്ട നഗരങ്ങളിലെ മുൻനിര നഗരങ്ങളിൽ 8,000-10,000 ചതുരശ്ര അടി വിസ്തൃതിയുള്ള സ്ഥലങ്ങൾ പാട്ടത്തിനെടുക്കുന്നതിന് റിലയൻസ് ശ്രമം ആരംഭിച്ചിട്ടുണ്ട്. സ്പോർട്സ് ബ്രാൻഡ് ആരംഭിക്കുന്നു എന്നല്ലാതെ ബ്രാൻഡിന്റെ പേരുവിവരങ്ങൾ ഇതുവരെ പുറത്ത് വിട്ടിട്ടില്ല.

2009-ൽ ഇന്ത്യയിൽ അരങ്ങേറ്റം കുറിച്ച ഡെക്കാത്ത്‌ലോണിന്റെ വരുമാനം 2022-ൽ 2,936 കോടി രൂപയും 2021-ൽ 2,079 കോടി രൂപയും ആയിരുന്നത് 2023-ൽ 3,955 കോടി രൂപയായി ഉയർന്നു. ഈ രംഗത്തേക്ക് റിലയൻസ് റീട്ടെയിലിന്റെ സ്പോർട്സ് വിപണന ബ്രാന്റ് കൂടെ എത്തുന്നത് ഡെക്കാത്‌ലോണിന് കനത്ത വെല്ലുവിളിയാണ് സമ്മാനിക്കുന്നത്.  പ്രതിവർഷം പത്ത് സ്റ്റോറുകൾ വീതം തുറക്കുമെന്നും ഡെക്കാത്‌ലോണിന്റെ പ്രധാന വിപണിയായി ഇന്ത്യ തുടരുമെന്നും കമ്പനി വ്യക്തമാക്കിയിട്ടുണ്ട്.

പ്യൂമ, അഡിഡാസ്, സ്കെച്ചെഴ്സ് തുടങ്ങിയ മുൻനിര സ്‌പോർട്‌സ് ബ്രാൻഡുകളും രാജ്യത്ത് ഗണ്യമായ വളർച്ച കൈവരിച്ചിട്ടുള്ള സ്പോർട്സ് ബ്രാൻഡുകൾ ആണ്. രണ്ട് വർഷം മുമ്പ് നേടിയ 5,022 കോടി രൂപയിൽ നിന്ന് കഴിഞ്ഞ സാമ്പത്തിക വർഷം മൊത്തത്തിൽ ₹11,617 കോടി വരുമാനം ഈ ബ്രാൻഡുകളെല്ലാം ചേർന്ന് നേടിയിട്ടുണ്ട്. ചൈനീസ് ഫാസ്റ്റ് ഫാഷൻ ബ്രാന്റായ ഷെയിനെ റിലയൻസ് റീട്ടെയിൽ രാജ്യത്തേക്ക് കൊണ്ടുവരുമെന്ന റിപ്പോർട്ടുകൾക്കിടയിലാണ് റിലയൻസിന്റെ സ്പോർട്സ് ബ്രാന്റ് കൂടി ഇന്ത്യൻ വിപണി കീഴടക്കാൻ ഒരുങ്ങുന്നത്. 

Mukesh Ambani’s Reliance Retail is set to enter the competitive sports retail market, leasing prime spaces in major cities to target the booming athleisure segment. Inspired by Decathlon’s success, Reliance aims to replicate this model with a new brand.

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version