വളർത്തു മൃഗങ്ങളെയും പക്ഷികളെയും സ്വന്തമാക്കുന്നതിന് വേണ്ടിയും അവയുടെ പരിപാലത്തിനു വേണ്ടിയും ധാരാളം പണം ചെലവഴിക്കുന്നവർ നമുക്ക് ഇടയിലുണ്ട്. എന്നാൽ പ്രാണികളെ വളർത്തുന്നതിനു വേണ്ടി പണം ചെലവഴിക്കുന്നതിനെ കുറിച്ച് എവിടെയെങ്കിലും കേട്ടിട്ടുണ്ടോ? ഒരു ആഡംബര കാറിന്റെ വിലയൊക്കെ ഉള്ള പ്രാണികൾ ഉണ്ടെന്ന് കേട്ടിട്ടുണ്ടോ? ഇതെല്ലാം നമ്മൾ മലയാളികൾക്ക് തികച്ചും അതിശയകരമായ വാർത്ത തന്നെയാണ്. എന്നാൽ ഇങ്ങിനെയും ചില സത്യങ്ങൾ ഉണ്ട്. അങ്ങനെ ലക്ഷങ്ങൾ വിലമതിപ്പുള്ള ഒരു പ്രാണി നമ്മുടെ ജൈവലോകത്തുണ്ട്. സ്റ്റാഗ് വണ്ടുകൾ അതിന് ഒരു ഉദാഹരണമാണ്. ഈ അപൂർവയിനത്തിൽപ്പെട്ട ചെറു പ്രാണിയുടെ ഇന്നത്തെ വില ഒരു ആഡംബര കാറിനോ വീടിനോ തുല്യമാണ്. കൃത്യമായി പറഞ്ഞാൽ 85,000 ഡോളർ അതായത് ഏകദേശം 75 ലക്ഷം ആണ് ഇന്ന് വിപണിയിൽ ഇതിന്റെ വില.
ലോകത്തിലെ തന്നെ ഏറ്റവും വിലകൂടിയ പ്രാണിയായ ഈ സ്റ്റാഗ് വണ്ടുകളുടെ വലിപ്പം രണ്ടോ മൂന്നോ ഇഞ്ച് മാത്രമാണ്. അപൂർവയിനത്തിൽപ്പെട്ട ഒരു പ്രാണി എന്നതിലുപരി ഭൂമിയിലെ ഏറ്റവും ചെറുതും വിചിത്രവുമായ പ്രാണികളിൽ ഒന്നാണിത്. പ്രായപൂർത്തിയായ സ്റ്റാഗ് വണ്ടുകൾ ജീർണിച്ച പഴങ്ങളിൽ നിന്നുള്ള മധുരമുള്ള ദ്രാവകമാണ് പൊതുവെ ഭക്ഷിക്കുന്നത്. നാഷണൽ ഹിസ്റ്ററി മ്യൂസിയം വെളിപ്പെടുത്തിയത് ആണിത്. അവയ്ക്ക് മറ്റു ഭക്ഷണങ്ങൾ കഴിക്കാൻ സാധിക്കാത്തതുകൊണ്ട് ഇത്തരം പഴങ്ങളിൽ നിന്നുള്ള പാനീയങ്ങളെ മാത്രം ആശ്രയിച്ച് ആണ് ഇവ ജീവിക്കുന്നത്.
എന്നാൽ ഈ വണ്ടുകളുടെ ലാർവകൾ ജീർണ്ണിച്ച മരക്കഷണങ്ങളാണ് ഭക്ഷിക്കുന്നത്. ഇത് ചുരണ്ടാൻ അവയുടെ മൂർച്ചയുള്ള താടിയെല്ലുകൾ ഉപയോഗിക്കുകയും ചെയ്യാറുണ്ട്. വെളുത്ത പൂപ്പൽ ബാധിച്ച് ദ്രവിച്ച മരക്കഷണങ്ങളിലെ ഫംഗസുകളെയും ചെറുജീവികളെയും ഇവയുടെ ലാർവകൾ ഭക്ഷണമാക്കാറുണ്ട്.
സ്റ്റാഗ് വണ്ടുകളെ ഉപയോഗിച്ച് പലതരം ഔഷധങ്ങൾ നിർമിക്കാറുണ്ട്. ആൺ വർഗത്തിൽപ്പെട്ട സ്റ്റാഗ് വണ്ടുകൾക്ക് വലിയ താടിയെല്ലുകൾ ഉണ്ടെങ്കിലും പെൺ സ്റ്റാഗ് വണ്ടികളുടെ താടിയെല്ലുകൾ ഇവയെക്കാൾ വളരെ ശക്തമാണ്. പെൺ സ്റ്റാഗ് വണ്ടുകളെ താഴ്ന്ന പ്രതലങ്ങളിൽ പലപ്പോഴും കണ്ടുവരാറുണ്ട്. ഇവ മുട്ടയിടാനായി സ്ഥലം തിരിഞ്ഞു നടക്കുന്ന സമയങ്ങളിലായിരിക്കും ഇങ്ങനെ കാണപ്പെടുന്നത്. ഒരു സമയം 30 മുട്ടകൾ വരെ ഇവയിടും. വളരെ കാഠിന്യമേറിയ പുറം തോടുകൾക്ക് കീഴിൽ മറഞ്ഞിരിക്കുന്ന ചിറകുകളും സ്റ്റാഗ് വണ്ടുകൾക്ക് ഉണ്ട്.
മാത്രവുമല്ല ജീവനില്ലാത്ത മരത്തടികളിലുണ്ടാകുന്ന ഫംഗസുകളെയും ചെറിയ ജീവികളേയുമാണ് സ്റ്റാഗ് വണ്ടുകളുടെ ലാർവകൾ ഭക്ഷണമാക്കുന്നതിലൂടെ മണ്ണിന് ഫലപ്രദമായ പോഷകങ്ങൾ ലഭ്യമാകും. ജീർണിച്ച മരക്കഷ്ണങ്ങൾ മണ്ണിന് ലഭിക്കാവുന്ന ഏറ്റവും നല്ല വളമാണ്. മാത്രമല്ല ഇതിനെ ഒരു ഭാഗ്യചിഹ്നമായാണ് വിശ്വസിക്കുന്നത്. ഒരു സ്റ്റാഗ് വണ്ടിനെ സൂക്ഷിക്കുന്നത് വഴി ഒറ്റരാത്രി കൊണ്ട് സമ്പന്നരാകുമെന്നാണ് ചിലരുടെ വിശ്വാസം
Discover the fascinating world of stag beetles, rare insects worth up to $85,000. Learn about their care, feeding habits, and unique role in nature and culture.