തൃശൂർ റെയിൽവേ സ്റ്റേഷൻ അടിമുടി മാറുന്നു. വിമാനത്താവള മാതൃകയിൽ 393.57 കോടി രൂപ ചിലവിട്ടു ലോകോത്തര നിലവാരത്തിലേക്ക് റെയിൽവേ സ്റ്റേഷനെ ഉയർത്തും. കേന്ദ്ര ഗവൺമെൻ്റിൻ്റെ അമൃത് ഭാരത് സ്റ്റേഷൻ പദ്ധതിയുടെ ഭാഗമായി ആണ് സ്റ്റേഷൻ നവീകരണം. തൃശൂരിന്റെ തനതു സംസ്കാരം പ്രതിഫലിപ്പിക്കുന്ന തരത്തിലാകും നിർമാണം. 54,330 ചതുരശ്ര മീറ്ററിൽ അത്യാധുനിക സൗകര്യങ്ങളോടെയുള്ള ലോകോത്തര റെയിൽവേ സ്റ്റേഷൻ തൃശൂരിൽ വരുമെന്ന് ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ വ്യക്തമാക്കി.
36 മീറ്റർ വീതിയുള്ള എയർ കോൺകോഴ്സും ഹോട്ടലും ഉൾപ്പെടുന്ന നവീകരണ പദ്ധതി. വിശാലമായ കാത്തിരിപ്പു ഇടമാണ് എയർ കോൺകോഴ്സ്. എയർപോർട്ടുകളിലെ ടെർമിനലുകൾക്ക് സമാനമായ ടെർമിനലുകളും ഇവിടെ ഒരുക്കും.19 പുതിയ ലിഫ്റ്റുകളും 10 എസ്കലേറ്ററുകളും പദ്ധതിയിൽ ഉണ്ടാകും. ഇത് സജ്ജമാകുന്നതോടെ യാത്രക്കാർക്ക് പ്ലാറ്റ്ഫോമിലേക്ക് വേഗത്തിൽ ഏതാണ് സാധിക്കും.
മൾട്ടിലെവൽ കാർ പാർക്കിംഗ് സംവിധാനമുള്ള വിശാലമായ പാർക്കിംഗ് സൗകര്യവും റെയിൽവേ സ്റ്റേഷനിൽ ഒരുക്കും. യാത്രക്കാർക്ക് റെയിൽവേ സ്റ്റേഷനിലേക്കുള്ള വരവും പോക്കും എളുപ്പമാക്കുന്ന രീതിയിലാണ് പുതിയ നവീകരണ പദ്ധതികൾ. വാണിജ്യ കെട്ടിടങ്ങളും റെയിൽവേ സ്റ്റേഷൻ്റെ ഭാഗമാകും. യാത്രക്കാരുടെ പ്രധാന ഹബ്ബുകളിൽ ഒന്നായി തൃശ്ശൂർ റെയിൽവേ സ്റ്റേഷനെ ഉയർത്തുകയാണ് ലക്ഷ്യം. രാജ്യവ്യാപകമായി 1275 സ്റ്റേഷനുകൾ പുനർവികസിപ്പിച്ചെടുക്കുന്നതിനായി റെയിൽവേ മന്ത്രാലയം 2023 ആരംഭിച്ച പദ്ധതിയാണ് അമൃത് സ്റ്റേഷൻ പദ്ധതി. ഈ പദ്ധതിയുടെ ഭാഗമായാണ് തൃശൂർ റെയിൽവേ സ്റ്റേഷനും നവീകരണത്തിന് ഒരുങ്ങുന്നത്.
Discover the transformation of Thrissur Railway Station into a world-class hub with a ₹393.57 crore investment. Learn about the Amrit Bharat Station project and its impact.